Friday, May 15, 2020

ഉത്തർപ്രദേശിലെ അതിഥികളുടെ ആദ്യബാച്ചിന് " ഫ്ലാഗ് ഓഫ് "


കാസര്‍കോട് നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള ആദ്യ ട്രെയിൻ കാഞ്ഞങ്ങാട് റെയിവേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു . 1462 പേരാണ് ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ നിന്നും യാത്രയാക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള 6000 പേരാണ് താല്‍പര്യം അറിയിച്ചിരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കിയാണ് ആദ്യ ലിസ്റ്റ് തയ്യാറാക്കിയത്.

പതിനൊന്ന് പഞ്ചായത്തുകളില്‍ നിന്നും കാസര്‍കോട് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളില്‍ നിന്നുമാണ് ആദ്യ ഘട്ടത്തില്‍ യാത്രക്കാരുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 1462 പേരുടേയും മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കി കഴിഞ്ഞു. രാത്രി ഒന്‍പത് മണിയ്ക്ക് കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും പറപ്പെട്ട ട്രെയിൻ ലക്‌നൗ ലക്ഷ്യമാക്കി പുറപ്പെട്ടു. നേരത്തെ തയ്യാറാക്കിയ ലിസ്റ്റില്‍ 1468 പേരായിരുന്നു യാത്രക്കാര്‍. എന്നാല്‍ ട്രെയിൻ പുറപ്പെടുമ്പോള്‍ 1462 പേര്‍ മാത്രമേ റെയില്‍വേ സ്റ്റേഷനിലെത്തിയുള്ളൂ.

ഉത്തർപ്രദേശിലേയ്ക്ക് തിരികെ പോകാൻ കഴിയാത്തവർ തങ്ങളുടെ ആശങ്കയുമായി ബന്ധപ്പെട്ട പഞ്ചായത്തുകളെ സമീപിക്കുന്നുണ്ട്.ഇക്കാര്യത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് നോഡൽ ഓഫീസർ ശ്രീ രജികുമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്

വൈകീട്ട് നാലോടെ റെയില്‍വേസ്‌റ്റേഷനില്‍ എത്തിതുടങ്ങിയ യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ പൊതി വിതരണം ചെയ്ത് സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷമാണ് കാസര്‍കോട് ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള അതിഥി തൊഴിലാളികളെ യാത്രയാക്കിയത്.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ റെജികുമാര്‍ വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു സബ്കളക്ടർ അരുൺ കെ വിജയൻ എന്നിവർ സ്‌റ്റേഷനിലെത്തി സ്നേഹാശംസകൾ നേർന്ന് അതിഥി തൊഴിലാളികളെ  യാത്രയയച്ചു.

No comments:

Post a Comment