Monday, May 11, 2020

ദൂരങ്ങൾ ഇനിയുമുണ്ട്...

ബിജു.
ജൂനിയർ സൂപ്രണ്ട്
പി എ യു 2 . കാസറഗോഡ്
കാസർഗോഡ് ജില്ല കോവിഡ് 19 മുക്തമായി. രോഗബാധയുണ്ടായിരുന്ന 178 പേരിൽ അവസാനത്തെ ആളും 10/5/2020 ന് രോഗമുക്തി നേടിയതോടെ നീണ്ട ഒരു പോരാട്ടത്തിന് താൽക്കാലികമായെങ്കലും ശുഭകരമായ അവസാനം കണ്ടിരിക്കുന്നു.

എല്ലാവരെയും രക്ഷപ്പെടുത്താനായി എന്നുള്ളത് ഈ വിജയത്തിൻ്റെ മാറ്റ് പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തത് മുതൽ ചിട്ടയോടെയും തികഞ്ഞ അച്ചടക്കത്തോടെയും രാപകലില്ലാതെ രോഗനിയന്ത്രണത്തിന് നിതാന്ത ജാഗ്രത പുലർത്തിയ ഓരോരുത്തരും ഈ വിജയത്തിൽ അഭിനന്ദനമർഹിക്കുന്നു.

സർക്കാറിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് ജനപ്രതിനിധികൾ വിവിധ വകുപ്പുകൾ ജീവനക്കാർ പൊതുജനങ്ങൾ ഏകമനസ്സോടെ പ്രവർത്തിച്ച് നേടിയെടുത്ത വിജയം.

എന്നാൽ നമുക്ക് പൂർണ്ണമായും ആഘോഷിക്കാനുള്ള സമയമായിട്ടില്ല. ഇപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തേണ്ട പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളിൽ പെട്ടു പോയ നമ്മുടെ നാട്ടുകാരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അവരെ സുരക്ഷിതമായി ക്വാറൻ്റ്റൻ ചെയത് രോഗം വരാതെ സംരക്ഷിക്കുകയും രോഗബാധിതർക്ക് ആവശ്യമായ ചികിത്സ നൽകുക എന്ന വലിയ ഉത്തരവാദിത്വം നമ്മുടെ മുന്നിലുണ്ട്.

പരസ്പരമുള്ള സമ്പർക്കം ഒഴിവാക്കിയും വ്യക്തി ശുചിത്വം പാലിച്ചുമാണ് നാമി വലിയ വിപത്തിനെതിരെ വിജയകരമായി പോരാടുന്നത്. ഇനിയു അത് തുടരേണ്ടതുണ്ട്. നമ്മുടെ ജില്ല കോവിഡ് 19 മുക്തമായതിനൊപ്പം സംസ്ഥാനവും രാജ്യവും ലോകമാകെയും രോഗമുക്തി നേടുന്നത് വരെ നമ്മുടെ പോരാട്ടം അവസാനിക്കുന്നില്ല എന്ന് ഓർക്കുക.

No comments:

Post a Comment