Wednesday, May 13, 2020

കാസറഗോഡ് -മൂന്നാം ഘട്ട കർമ്മ പദ്ധതി

ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

യാത്രാ പാസ്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാണ്. പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍,കുട്ടികള്‍,രോഗമുള്ളവര്‍,പ്രായമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം,സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും.കൂടാതെ ഇവര്‍ക്കെതിരെ  എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന്  കളക്ടര്‍ അറിയിച്ചു.തലപ്പാടി വഴി അതിര്‍ത്തി കടന്ന് വരുന്നവര്‍  ദേശീയ പാതയിലൂടെ  ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കണം .സഞ്ചാരത്തിന് ഊടു വഴികളോ,കെ എസ് ടി പി റോഡോ തെരഞ്ഞെടുക്കരുത്.

ക്വാറൻ്റയിൻ 

ക്വാറൻ്റയിൻ  സംബന്ധമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ജില്ലാ  പോലീസ് മേധാവി, സബ്കളക്ടര്‍ ,ഡി എം ഒ,ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍,ആര്‍ ഡി ഒ, പി ഡബ്‌ള്യൂ ഡി (കെട്ടിടം) എക്‌സിക്യൂട്ടീവ്  എന്‍ജിനിയര്‍,ഹുസൂര്‍ ശിരസ്തദാര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിനെ ജില്ലാ കളക്ടര്‍ നിയോഗിച്ചു.

ക്വാറൻ്റയിൻ ചെയ്യുമ്പോള്‍ മെഡിക്കല്‍  ഓഫീസറുടെ അനുമതി ആവശ്യമാണ്.പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാത്രമായിക്വാറൻ്റയിൻ  ചെയ്യരുത്.

തീവണ്ടി മാര്‍ഗ്ഗം എത്തുന്നവരെ പരിശോധിക്കുന്നതിന്  കാലിക്കടവ്,തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.ഇവര്‍ക്കും പാസ് ഉണ്ടെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളൂ.വരും ദിവസങ്ങളില്‍ തലപ്പാടിയിലെ ഹെല്‍പ്പ് ഡെസ്‌കുകളുടെ എണ്ണം  ചുരുക്കും. ഇതിനാവശ്യമായ നടപടികള്‍ കെകൊള്ളാന്‍  ജില്ലാ  വിദ്യാഭ്യാസ ഉപഡയക്ടറെ  ചുമതലപ്പെടുത്തി.

വിദേശത്തു നിന്ന് വരുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ജില്ലാഭരണകൂടത്തിന്റെ സ്ഥാപന ക്വാറൻ്റയിൻ  കഴിയണം.തുടര്‍ന്ന് ഇവരുടെ സ്രവ പരിശോധന നടത്തും.ഫലം പോസറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ വീട്ടിലെ റൂം ക്വാറൻ്റയിനിലേക്കും മാറാം..

റൂം ക്വാറൻ്റയിനിൽ കഴിയുന്നവരുടെ വീടുകളില്‍ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.ഇവരെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ക്വാറൻ്റയിനിലേയ്ക്ക് മാറ്റും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍  ജില്ലാ പോലീസ് മേധാവിക്ക്  കളക്ടര്‍ നിര്‍ദേശം നല്‍കി. സ്ഥാപനങ്ങളില്‍ ഹാൻ്റ് സാനിറ്ററൈസര്‍ ഉറപ്പു വരുത്തുകയും ജീവനക്കാര്‍ മാസ്‌ക് ധരിക്കുകയും വേണം.പൊതുയിടങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളും.

കോവിഡ് കെയർ സെൻ്ററുകൾ

കോവിഡ് കെയര്‍ സെന്ററുകളായി നിശ്ചയിച്ച  ഹൈസ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ ബാക്കിയുള്ളതിനാല്‍ ഈ പട്ടികയില്‍പ്പെട്ട ലോഡ്ജുകളിലും ആശുപത്രികളിലുമായിരിക്കുംവ ക്വാറൻ്റയിനുള്ളവരെ പാര്‍പ്പിക്കുക.തുക നല്‍കി പാര്‍പ്പിക്കുന്ന  കേന്ദ്രങ്ങളെ കുറിച്ച് ആലോചിക്കും.കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം  എത്തിക്കുന്നതിന് SDRF ഫണ്ട് അനുവദിക്കും.ഇതിനായി കുടൂതല്‍ തുക ആവശ്യമായി വന്നാല്‍ പഞ്ചായത്തിൻ്റെ തനത് ഫണ്ടില്‍ നിന്ന് വകയിരുത്താം. കോവിഡ് കെയര്‍ സെന്ററുകളുടെ സുരക്ഷാ ചുമതല പോലീസ് നിര്‍വഹിക്കും.

അലഞ്ഞു നടക്കുന്നവർ

അലഞ്ഞ് തിരിയുന്നവരെ പാര്‍പ്പിക്കാന്‍ കാസര്‍കോട്  ബി .ഇ.എം യു പി സ്‌കൂള്‍ ഏറ്റെടുക്കും.ഇതിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കാസര്‍കോട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കി.

ജീവനക്കാർക്ക് ബസ് സൌകര്യം

ഇന്ന്(മെയ് 14) മുതല്‍ കളക്ടറേറ്റിലേക്കും ജില്ലാ കോടതിയിലേക്കും ജീവനക്കാരെ എത്തിക്കുന്നതിന് കെ എസ് ആര്‍  ടി സി സര്‍വ്വീസ് നടത്തും.

കടകളുടെ തുറക്കാം

അനുമതിയുള്ള കടകള്‍  രാവിലെ  9 മുതല്‍  വൈകീട്ട്  7 വരെ ഉപാധികളോടെ തുറക്കാം അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍  രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളകടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

എല്ലാ വര്‍ക്ക് ഷോപ്പുകളും (വാഹന റിപ്പയറിങ് മോട്ടോര്‍  വൈന്‍ഡിങ്, ലെയ്ത്ത്, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ) ആധാരമെഴുത്ത് ഓഫീസുകളും,കള്ള് ഷാപ്പുകളും ആശുപത്രി അനുബന്ധ കണ്ണട കടകളും തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ  ഒന്‍പത് മുതല്‍് വൈകിട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.ടൈലറിങ്  കടകള്‍ ,യു പി എസ്/ബാറ്ററി കടകള്‍,ഹാര്‍ഡ് വെയര്‍ കടകള്‍,സിമൻ്റ് കടകള്‍ എന്നിവയും തിങ്കള്‍ മുതല്‍ ശനിവരെ \നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ അംഗീകൃത ഗ്രാനൈറ്റ്, ലാറ്ററൈറ്റ്   ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ഞായറാഴ്ച്ച  ഒഴികെയുളള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി . മരമില്ലുകള്‍, പ്ലൈവുഡ് സ്ഥാപനങ്ങള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, എഞ്ചിനീയറിംഗ് വര്‍ക്‌സ് (വെല്‍ഡിംഗ്), എന്നിവയ്ക്കും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. അക്ഷയ സെൻ്ററുകൾക്ക്  തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കുന്നതിന് അനുമതി.

എല്ലാ ഞായറാഴ്ച്കളിലും   സമ്പൂര്‍ണ്ണ ലോക് ഡൗണ്‍  ആയതിനാല്‍   ഈ ദിവസങ്ങളില്‍  കാരുണ്യ,നീതി മെഡിക്കല്‍ സ്റ്റോറുകളും, ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും മാത്രം തുറന്നു പ്രവര്‍ത്തിക്കും.

തിങ്കള്‍- നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍-(ഹാര്‍ഡ് വെയര്‍,സാനിറ്ററി വെയര്‍സ്,ടൈല്‍സ് തുടങ്ങിയ)  മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍, ബീഡി കമ്പനി,. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവയുടെ വില്‍പനയും സര്‍വീസും അനുവദിക്കും.ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം .ഈ കടകളില്‍ ഏ സി പ്രവര്‍ത്തിപ്പിക്കരുത്..

ചൊവ്വ - പുസ്തക കടകള്‍ തുറക്കാം. സ്റ്റുഡിയോകളും പ്രിന്റിംഗ് പ്രസുകളും,സിനിമാ പ്രദര്‍ശന ശാലകളും  വൃത്തിയാക്കുന്നതിനു വേണ്ടി മാത്രം തുറക്കാം..

ബുധന്‍- ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.സൗണ്ട് ആന്റ് ഡെക്കറേഷന്‍ സ്ഥാപനങ്ങള്‍ക്ക് വൃത്തിയാക്കുന്നതിന്  തുറക്കാം.എന്നാല്‍ കച്ചവടം നടത്താന്‍ പാടില്ല.

വ്യാഴം- സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹരിത കര്‍മ്മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്താവുന്നതാണ്.

വെള്ളി  - ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട, പുസ്തക കട,ബീഡി കമ്പനി  എന്നിവയ്ക്കും പ്രവര്‍ത്തിക്കാം ജുവലറി, ഫര്‍ണിച്ചര്‍,വാഹന കടകള്‍ എന്നിവ തുറന്ന് വൃത്തിയാക്കാം.

ശനി- നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍(ഹാര്‍ഡ് വെയര്‍ സാനിറ്ററി വെയര്‍സ്,ടൈല്‍സ് തുടങ്ങിയ)  മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

No comments:

Post a Comment