Wednesday, June 3, 2020

ഒരു രാജസ്ഥാനിയുടെ വോയ്സ് മെസേജ് .............

*കഴിഞ്ഞ ദിവസം പടന്നയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ 7 മാസം ഗർഭിണിയായ സ്ത്രീയുടെ ഭർത്താവിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം മറുപടി അയച്ച വോയ്സ് ക്ലിപ്പിന്റെ മലയാളം പരിഭാഷ *


എന്റെ പേര് മോഹൻലാൽ മീന. എന്റെ സ്വദേശം രാജസ്ഥാനിലെ കരോലിയാണ്. എന്റെ ഭാര്യ സുമൻ മീനയും മകൾ പായലും തൃക്കരിപൂരിനടുത്ത് ലോക്ക് ഡൗണിൽ പെട്ട് ബുദ്ധിമുട്ടുകയായിരുന്നു. എന്റെ ഭാര്യ 7 മാസം ഗർഭിണിയാണ്. ഭാര്യ ഇവിടെ ഒറ്റയ്ക്ക് ആയത് കൊണ്ട് തന്നെ പ്രസവ സമയത്തെ ബുദ്ധിമുട്ട് ഓർത്ത് നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു. നാട്ടിലേക്ക് പോകേണ്ടത് അത്രയ്ക്കും അത്യാവശ്യ ഘട്ടമായിരുന്നു ഞങ്ങൾക്ക്. പക്ഷേ നാട്ടിലേക്ക് പോകാൻ മുന്നിൽ ഒരു വഴിയും ഉണ്ടായിരുന്നില്ല. ( രാജസ്ഥാനിലേക്കുള്ള ആദ്യ ട്രയിനിൽ വേദന അനുഭവപ്പെട്ട  സമയമായതിനാൽ അവർക്ക് പോകാൻ സാധിച്ചിരുന്നില്ല.) ഈ ദുരവസ്ഥയിലാണ് പടന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മേഡം ഞങ്ങൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി ഞങ്ങളെ ആശ്വസിപ്പിച്ചത്. അദ്ദേഹം പഞ്ചായത്ത് വാഹനത്തിൽ എന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടെ കൂട്ടിക്കൊണ്ട് പോവുകയും അവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും സ്വന്തം ചിലവിൽ വാങ്ങി കൊടുക്കുകയും അവരെ യാത്രയാക്കുകയും ചെയ്തു. ഈ ചിലവുകൾക്ക് സർക്കാർ അവർക്ക് പൈസ കൊടുക്കില്ല എന്ന ബോധ്യം എനിക്കുണ്ട്.

പണിയൊന്നും  ഇല്ലാതെ പ്രയാസപ്പെടുന്ന സമയത്താണ് ഞങ്ങളോട് അത്രയും കരുതലോടെ കാര്യങ്ങൾ ചെയ്ത് തന്നത്. അദ്ദേഹം വളരെയധികം പ്രശംസ അർഹിക്കുന്നു. ഈ ലോക്ക് ഡൗണിന്റെ ദുരിത കാലത്ത് അദ്ദേഹത്തിനെ പോലെ ഉള്ളവർ എല്ലായിടത്തും ഉണ്ടാവുകയാണെങ്കിൽ ഞങ്ങളെ പോലുള്ള തൊഴിലാളികൾക്ക് പ്രയാസപ്പെടേണ്ടി വരില്ല.

 ഈ സെക്രട്ടറിയെ പോലെയുള്ളവർ അംഗീകരിക്കപ്പെടണം. ബുദ്ധിമുട്ടുന്ന ജനതയെ സഹായിക്കുന്ന ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ പ്രശംസിക്കാൻ കേരള സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കണ്ടമെന്നാണ് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത്.

സെക്രട്ടറി സാറിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
നന്ദി.

*പരിഭാഷ :*

ഫക്രുദ്ദീൻ റാസി. ടി.കെ. പി
ഡ്രൈവർ
പടന്ന ഗ്രാമ പഞ്ചായത്ത്

No comments:

Post a Comment