Monday, May 11, 2020

കെയർ സെൻ്ററുകളുടെ പരിപാലനം-മാർഗ്ഗ നിർദ്ദേശം

ആമുഖം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന കേരളീയര്‍ക്ക് ക്വാറൻ്റെൻ കേന്ദ്രങ്ങളില്‍ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിക്കൊണ്ടും    ആവശ്യത്തിനായി പദ്ധതി തയ്യാറാക്കുന്നതിനും ഉത്തരവായിട്ടുണ്ട്.  ജില്ലാ കളക്ടര്‍ ഓരോ പഞ്ചായത്തിലെയും കോവിഡ് കെയര്‍ സെൻ്ററുകൾ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അടിസ്ഥാന സൌകര്യം

ഒരു കോവിഡ് കെയര്‍സെന്ററെങ്കിലും അടിയന്തിരമായി സജ്ജമാക്കി വെക്കേണ്ടതാണ്.എല്ലാ ഗ്രാമപഞ്ചായത്തുകളും താഴെ പറയുന്ന സാധനങ്ങളടങ്ങിയ ഏറ്റവും കുറഞ്ഞത് 10 കിറ്റുകളെങ്കിലും കരുതി വെക്കേണ്ടതും കൂടുതല്‍ ആവശ്യം വരുമെങ്കില്‍ ഇത്തരം സാധനങ്ങള്‍ലഭ്യമാകുന്ന ഷോപ്പുകള്‍കണ്ടെത്തി വെക്കേണ്ടതും ഏത് സമയത്തും സാധനങ്ങള്‍ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്.  

പായ- 1, വിരി- 1, ബക്കറ്റ്- 1, കപ്പ്-1, സാനിറ്റൈസര്‍- 1, ബാത്ത് സോപ്പ്- 1  (പത്ത് രൂപയില്‍അധികരിക്കാത്തത്),സോപ്പ്പൊടി- 100 g, ടവ്വല്‍/തോര്‍ത്ത്- 1, ടൂത്ത്പേസ്റ്റ്-1 ബ്രഷ്-1, മെഴുകുതിരി, മാച്ച്ബോക്സ്,കൊതുക് തിരി, മാസ്ക്ക്-3.കിറ്റുകള്‍ പരമാവധി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തേണ്ടതും ആത് ലഭ്യമാകാത്ത പക്ഷം തനത് ഫണ്ടിൽ നിന്ന് കിറ്റ് ഒന്നിന് 600/-രൂപയില്‍ കവിയാതെ ചെലവഴിക്കാവുന്നതുമാണ്.

ശുചീകരണത്തിന് ആവശ്യമായ ചൂല്‍, ലോഷന്‍, പവ്വര്‍ പമ്പ് (ജില്ലാ പഞ്ചായത്ത് ധനസഹായത്തോടെ)  മുതലായവ ഉള്‍ക്കൊള്ളുന്ന കിറ്റ് ഓരോ ക്വാറൻ്റെൻ കേന്ദ്രത്തിലും ലഭ്യമാക്കേണ്ടതും ശുചീകരണ ജോലികള്‍ക്ക് വോളണ്ടിയര്‍മാരെ ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ ക്യാഷ്വല്‍സ്വീപ്പര്‍മാരെ ഏര്‍പ്പെടുത്തേണ്ടതുമാണ്.ഇപ്രകാരം സ്വീപ്പര്‍മാരെ നിയോഗിക്കുമ്പോള്‍ ഹോസ്പിറ്റല്‍ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുമാണ്. ആയതിനുള്ള ചെലവും തനത് ഫണ്ടില്‍ നിന്ന് വഹിക്കാവുന്നതാണ്.

വാങ്ങുന്ന സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ചേര്‍ക്കേണ്ടതും വൌച്ചറുകള്‍സൂക്ഷിക്കേണ്ടതുമാണ്. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും തുക എസ്‍ ഡി ആര്‍ എഫ് ല്‍ നിന്ന് ക്ലെയിം ചെയ്യുന്നതിനായി രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ക്ലെയിം ചെയ്യുന്ന തുകയുടെ സംഗ്രഹം ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

കൂടുതൽ ക്വാറൻ്റയിൻ കേന്ദ്രങ്ങൾ

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കടുതല്‍ പേര്‍  കേരളത്തിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍കെയര്‍ സെന്ററായി ഉപയോഗിക്കാന്‍ പറ്റിയ താമസമില്ലാത്ത വീട്, ക്വാര്‍ട്ടേഴ്സ്,മറ്റ് വാസയോഗ്യമായ കെട്ടിടങ്ങള്‍കണ്ട് വെക്കേണ്ടതാണ്. കെയര്‍സെൻ്ററുകളിൽ  ഫാന്‍, വൈദ്യുതി,വെള്ളം, സുരക്ഷാ സംവിധാനം എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ഏകോപനവും രേഖകളുടെ സൂക്ഷിപ്പും

സെൻ്ററിൻ്റെ ഏകോപനത്തിനായി സെക്രട്ടറിക്ക് തൊട്ട് താഴെയുള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തേണ്ടതാണ്.അന്തേവാസികളുടെ പേര് വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ (പേര്, ഏത് സംസ്ഥാനത്തു നിന്ന്/രാജ്യത്തു നിന്ന് എത്തി, സ്ഥലം ഹോട്ട്സ്പോട്ട് ആയിരുന്നോ,പഞ്ചായത്തിലെ വാര്‍ഡ്, സ്ഥലം,ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍കാര്‍ഡ് നമ്പര്‍) ശേഖരിച്ച് സൂക്ഷിക്കേണ്ടതുമാണ്.

ഭക്ഷണം 

കോവിഡ് കെയര്‍ സെൻ്ററിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം സ്പോണ്‍സര്‍ഷിപ്പിലൂടെയോ അവരവരുടെ വീട്ടില്‍ നിന്നോ കൊടുക്കാവുന്നതാണ്. കോവിഡ് കെയര്‍ സെൻ്ററിൽ ഇലക്കറികള്‍,പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സസ്യാഹാരം മാത്രമേ നല്‍കാന്‍പാടുള്ളൂ.

യാതൊരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ലാത്തതും പാസ്സ് അനുവദിച്ചിട്ടുള്ള വോളണ്ടിയര്‍മാര്‍ മുഖേന മാത്രം എത്തിച്ച് നല്‍കേണ്ടതും ഇതിനായി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയോഗിച്ച് ഉത്തരവ് നല്‍കേണ്ടതുമാണ്.

മോണിറ്ററിംഗ് സമിതി

വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള നിരീക്ഷണ സമിതികള്‍  നിശ്ചിത ഇടവേളകളില്‍ കൃത്യമായി ചേരുന്നുണ്ടെന്നും ഹോം ഐസൊലേഷന്‍, കോവിഡ് കെയര്‍ സെൻ്റർ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം വിലയിരുത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. കോവിഡ് കെയര്‍ സെൻ്ററിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെയും ഒരു ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ്റെയും മുഴുവന്‍ സമയ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതാണ്.

വാർഡ് തല മോണിറ്ററിംഗ് സമിതി - ഘടന - റസിഡൻസ് അസോസിയേഷൻ പ്രതിനിധി അല്ലെങ്കിൽ നാട്ടുകാരുടെ രണ്ട് പ്രതിനിധികൾ,പഞ്ചായത്ത് അംഗം,പോലീസ് എസ് ഐ,സന്നദ്ധപ്രവർത്തകരുടെ പ്രതിനിധി,അംഗൻവാടി ടീച്ചർ-വർക്കർ ,കുടുംബശ്രീയുടെ സംഘടനാ അംഗം ,പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി വാർഡിലെ ആശാവർക്കർ,സ്ഥലവാസികളായ സർക്കാർ ഉദ്യോഗസ്ഥർ,എസ് സി എസ് റ്റി പ്രൊമോട്ടർ,ആരോഗ്യ പ്രവർത്തകൻ , ആരോഗ്യ സേനാ പ്രവർത്തകൻ.

പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ഘടന -
കമ്മിറ്റിയിൽ പ്രതിപക്ഷ ജന പ്രതിനിധി , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,എംഎൽഎ,സ്റ്റേഷൻ ഹൗസ് ഓഫീസർ,വില്ലേജ് ഓഫീസർ, സെക്രട്ടറി,പി എച്ച് സി മേധാവി,സഹകരണ ബാങ്ക്പ്രസിഡണ്ട്,സാമൂഹ്യ സന്നദ്ധ സേനയുടെ ഒരു പ്രതിനിധി,കുടുംബശ്രീ പ്രതിനിധി, ആശാവർക്കർമാരുടെ പ്രതിനിധി,പെൻഷനേഴ്സ് യൂണിയൻ പ്രതിനിധി എന്നിവർ ഉണ്ടായിരിക്കുന്നതാണ്. ഉത്തരവ് കാണാൻ ക്ലിക്ക് ചെയ്യുക

No comments:

Post a Comment