ഗ്രാമ പഞ്ചായത്തുകളിൽ വയോജനങ്ങൾ,വിവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, സുരക്ഷിതമായ താമസ സൌകര്യം ഇല്ലാത്തവർ എന്നീ പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് മാത്രമായി ഹെൽപ്പ് ഡസ്ക് സംവിധാനം.
- ചുമതല - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ
- ഉദ്യോഗസ്ഥരുൾപടെ യുള്ളവരിൽ നിന്ന് ഭരണസമിതിയിക്ക് അംഗങ്ങളെ തീരുമാനിക്കാം
- 24 മണിക്കൂർ ലഭ്യമാകുന്ന രണ്ട് വാട്സാപ്പ് ഫോൺ ഉണ്ടായിരിക്കണം
- ആദ്യം ഓഫീസ് സമയത്ത് പിന്നീട് അധിക സമയം
- ഫീൽഡ് പ്രവർത്തനം വാർഡ് സമിതി മുഖാന്തിരം.ഒരു ഫോൺ നംപർ ഈ ആവശ്യത്തിന് മാത്രമായി മാറ്റി വയ്ക്കണം.
- ഇത്തരക്കാരുടെ വീടുകളിൽ ഫോൺ നംപർ വീടിന് പുറത്ത് ഒട്ടിച്ച് വയ്ക്കണം.
- ഹെൽപ്പ് ഡസ്കിൽ നൽകുന്ന സേവന വിവരങ്ങൾ രജിസ്റ്ററിൽ എഴുതി വയ്ക്കണം.
- രോഗ ലക്ഷണം ഉള്ളവരെ മാറ്റി പാർപ്പിക്കൽ,പഞ്ചായത്ത് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുക എന്നീ പ്രധാന ഉത്തരവാദിത്വങ്ങൾ.
- കളക്ടറേറ്റ്,വാർ റൂം ,റേഷൻ ഷോപ്പ്,പോലീസ്,ഐ സി ഡി എസ്,കമ്മ്യൂണിറ്റി കിച്ചൺ,പ്രാഥമികാരോഗ്യ കേന്ദ്രം,ആംബുലൻസ് ,മറ്റ് അവശ്യ സർവ്വീസുകൾ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം
No comments:
Post a Comment