Thursday, April 2, 2020

കോവിഡ് 19-റിപ്പോർട്ടിംഗ് കുറ്റമറ്റതാക്കാൻ നിർദ്ദേശം


                  കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണല്ലോ. വളരെയെളുപ്പം ഈ പ്രതിസന്ധി മറികടക്കാമെന്ന് നമുക്ക് പ്രത്യാശിക്കാം.

                  തിരക്കുപിടിച്ച പ്രവർത്തനങ്ങൾക്കിടയിൽ നാം മറന്നു പോകുന്ന ഒരു കാര്യമാണ് ഡാറ്റാ റിപ്പോർട്ടിംഗിലെ കൃത്യത. നമ്മുടെ ജില്ലയെ പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും നാളെ മുതൽ റിപ്പോർട്ടിംഗിലെ അപാകതകൾ ഗൗരവത്തോടെ വീക്ഷിക്കുമെന്ന് ബഹുമാനപെട്ട ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

                   താഴെ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി ഓർമ്മപെടുത്തട്ടെ


  1.  രാവിലെ 11.00 നു മുമ്പ് ഷീറ്റ് 1, 2, 3, 4 എന്നിവയും. ഉച്ചയ്ക്ക് 01.00 മണിക്ക് മുമ്പ് മറ്റെല്ലാ ഷീറ്റുകളും പൂർത്തിയാക്കേണ്ടതാണ്‌. 
  2.  പൂർത്തിയാക്കിയതിനു ശേഷം ഡാറ്റ കളിൽ മാറ്റം വരുത്താൻ പാടുള്ളതല്ല.
  3.  തലേദിവസം കൊടുത്ത ഡാറ്റകളുമായി പൊരുത്തപെടാത്ത രീതിയിൽ റിപ്പോർട്ട് നൽകാൻ പാടില്ല.
  4. ഡാറ്റകൾ ശേഖരിച്ച് രേഖപെടുത്തുന്നതിന് ഒരു ടീമിനെ സജ്ജമാക്കി നിർത്തണം.ഓരോ ദിവസവും ചുമതലയുള്ള ക്ലാർക്കിന്റെയും സൂപ്പർവൈസറുടെയും വിവരങ്ങൾ ഗൂഗിൾ ഷീറ്റിൽ അടിയന്തിരമായി രേഖപ്പെടുത്തേണ്ടതും ഓഫീസ് ഓർഡർ ഡിഡിപി യ്ക്ക് അയച്ചു കൊടുക്കേണ്ടതുമാണ്. ഒരു കാരണവശാലും ഓഫീസ് മേധാവി സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കരുത്'. 
  5. നിശ്ചിത സമയത്തിനകം റിപ്പോർട്ട് കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പ് നേരത്തേ തന്നെ നടത്തേണ്ടതാണ്'. 
  6. രേഖപെടുത്തലുകൾ നടത്തിയിട്ടും ചില കോളങ്ങൾ ഒഴിച്ചിടുന്ന പ്രവണത കണ്ടു വരുന്നു.ഇത് ഒഴിവാക്കേണ്ടതും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്. 
  7. ലേബർ ക്യാമ്പുകളുടെ എണ്ണം പലരും തെറ്റായി കാണിക്കുന്നു.പഞ്ചായത്ത് ആരംഭിച്ചിട്ടുള്ള ലേബർ ക്യാമ്പുകളുടെ കാര്യമാണ് ഷീറ്റിൽ ആവശ്യപ്പെടുന്നത്.
  8. നെറ്റ് കണക്ഷൻ ഇല്ലാതിരിക്കുക. സിസ്റ്റം പ്രവർത്തിക്കാതിരിക്കുക ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല എന്നുറപ്പു വരുത്തേണ്ടതാണ്. 
  9. താഴെ പറയുന്ന ഏതാനം കാര്യങ്ങൾ മാത്രമേ മാറുന്നുള്ളൂ. 
  • ഭക്ഷണം നൽകിയവരുടെ എണ്ണം 

  • ഹോം കെയർ സെന്ററിൽ പ്രവേശിപ്പിച്ചവർ 

  • പുതുതായി ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളുടെ എണ്ണം 

  • ഐസൊലേഷണിൽ കഴിയുന്നവർ / ഐസൊലേഷൻ പൂർത്തിയാക്കിയവർ

  • സന്ദർശിച്ച കോളനികളുടെ / കുടുംബങ്ങളുടെ എണ്ണം. 


.............................മുതലായവ.

 റിപ്പോർട്ടിംഗ് , പ്രത്യേകിച്ചും കാസറഗോഡ് ജില്ല അതിഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കുറ്റമറ്റതാണെന്ന് ഓരോരുത്തരും ഉറപ്പുവരുത്തുക.

No comments:

Post a Comment