അതിജീവനം ഞങ്ങളുടെ മന്ത്രം !!!
ലോക ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ്- 19 കാലത്ത് കുംബഡാജെ ഗ്രാമപഞ്ചായത്ത് കാര്യാലയം എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുകയും ,പഞ്ചായത്തിലെ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിച്ചു വരികയും ചെയ്യുന്നു.
അതിർത്തി പഞ്ചായത്തുകളിൽ എല്ലാം കോവിഡ് ബാധിതർ ഉണ്ടെങ്കിലും കുംബഡാജെ പഞ്ചായത്തിൽ പോസറ്റീവ് കേസുകൾ റിപോർട്ട് ചെയ്യാത്തത് പൊതുജനങ്ങളിൽ ഉണ്ടാക്കിയ സുരക്ഷിതത്വം വളരെ വലുതാണ്.
പഞ്ചായത്തിൽ കോവിഡ് സമയത്ത് വിദേശത്ത് നിന്ന് വന്നവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും, മറ്റു ജില്ലകളിൽ നിന്നും വന്നവരുമായി 118 പേരാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് ഹോം ഐസൊലേഷനിൽ കഴിഞ്ഞത് .ഇതിൽ 6 പേർ മാത്രമാണ് ഐസൊലേഷൻ കാലാവധി പുർത്തിയാക്കാൻ ബാക്കിയുള്ളത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ബഹു.മുഖ്യമന്ത്രിയുടെ വിഡിയോ കോൺഫറൻസിനോടു കൂടി ചേർന്ന ഭരണ സമിതി യോഗത്തിന് ശേഷം പഞ്ചായത്തിലെ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് കോറോണക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കൊറോണ വൈറസിനെ അകറ്റാൻ സ്വീകരിക്കേണ്ട മുൻകരുതലും വ്യക്തി ശുചിത്വവും, സാമൂഹിക അകലവും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ലഘുലേഘകൾ മലയാളം കന്നഡ ഭാഷകളിൽ അച്ചടിച്ച് വിതരണം ചെയ്യുകയും ബ്രേയ്ക്ക് ദ ചെയൻ പ്രവർത്തനത്തിൻ്റെ ഭാഗമായി കൈകഴുകൽ ബോധവൽക്കരണം ശക്തമാക്കുകയും ചെയ്ത.
വാർഡ് തലത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതികൾ യോഗം ചേരുകയും അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു.
ഏപ്രിൽ 2 ആം തിയ്യതിയോടെ കുമ്പഡാജെ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു. കമ്യൂണിറ്റി കിച്ചണിൻ്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുകയും ഭക്ഷണം ആവശ്യമുള്ളവരുടെ പട്ടിക വാർഡ് തല ജന ജാഗ്രതാ സമിതിയിൽ നിന്ന് വാങ്ങുകയും ഭക്ഷണം എത്തിക്കുകയും ചെയ്ത് വരുന്നു.ദിവസേന നൂറിൽ പരം ആളുകൾക്ക് ഭക്ഷണം നൽകി വരുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ദ സേവകർ ,പഞ്ചായത്ത് ജീവനക്കാർ, വില്ലേജ് എക്സ്റ്റഷൻ ഓഫീസർ, ബഡ്സ് സ്കൂൾ ആയമാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം കമ്യൂണിറ്റി കിച്ചണിൻ്റെ വിജയത്തിന് അടിത്തറപാകുന്നു.
പഞ്ചായത്ത് സെക്രട്ടറി, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ടെക്നിക്കൽ അസിസ്റ്റൻ്റ്, ഡ്രൈവർ എന്നിവർ സ്ഥിരം ഹാജരാവുകയും കോവിഡ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
പഞ്ചായത്തിലെ എസ് സി /എസ്ടി വിഭാഗങ്ങളിലെ ആളുകൾ അതിഥി തൊഴിലാളികൾ കഷ്ടതകൾ അനുഭവിക്കുന്നവർ എന്നിവരുടെ പ്രയാസങ്ങൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേരിട്ട് ദിവസവും അന്വേഷിക്കുകയും അവർക്ക് വേണ്ട അവശ്യ വസ്തുക്കൾ നൽകുകയും ചെയ്യുന്നുണ്ട്.
കമ്യൂണി കിച്ചണിലേക്ക് ആവശ്യമായ പച്ചക്കറി, ധാന്യങ്ങൾ മുതലായവ സംഭാവനയായി ലഭിക്കുനത് മനുഷ്യത്വത്തിൻ്റെ നേർക്കാഴ്ചയായി അനുഭവപ്പെടുന്നു.പഞ്ചായത്തിലെ ഒരു മിണ്ടാപ്രാണി പോലും പട്ടിണി കിടക്കരുത് എന്ന ആശയത്തിലാണ് ഭരണസമിതിയുടെയും, സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെയും, സന്നദ്ധ പ്രവർത്തകരുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ.
ഈ കോവിഡ് കാലം നമ്മെ ഭീതിപ്പെടുത്തുമ്പോൾ ഈ കാലവും കടന്നു പോകും നമ്മൾ അതിജീവിക്കുമെന്ന് കുംബഡാജെ പഞ്ചായത്ത് നിവാസികൾ ഒറ്റ സ്വരത്തിൽ പറയുന്നു.
മികച്ച മാതൃക
ReplyDelete