Monday, April 13, 2020

"എനിക്കാവതില്ലേ,പൂക്കാതിരിക്കാൻ,എനിക്കാവതില്ലേ,കണിക്കൊന്നയല്ലേ..."


അയ്യപ്പ പണിക്കരുടെ ഈരടികൾ അർത്ഥവത്താകുന്ന രീതിയിലാണിന്ന് കൊന്നകൾ പൂക്കുന്നത്.

പ്രകൃതിയിലെ നിസ്സംഗതകൾക്കിടയിലും വാശിയോടെ പൂക്കുന്ന കൊന്നകൾ സമൂഹത്തിന് വലിയ ആശയും പ്രതീക്ഷയുമാണ് നൽകുന്നത്.ഇലകൾ കൊഴിയും തോറും നിറയെ പൂക്കുന്ന കൊന്നകൾ  അതിജീവനത്തിൻ്റെ  സന്ദേശമുയർത്തുന്നു.

വിഷു ഈഇസ്റ്റർ നാളുകളിലും കോവിഡ് 19 പ്രതിരോധത്തിനായി രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നിങ്ങളോരോരുത്തരെയും ഹൃദയംഗമായി അഭിനന്ദിക്കുകയാണ്.

നാം അതിജീവിക്കുക തന്നെ ചെയ്യും ഈ കൂട്ടായ്മയിൽ.

ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും നിറഞ്ഞ ഒരു ശുഭകാലം വരുമെന്ന പ്രതീക്ഷയോടെ തന്നെ കോവിഡ് 19 യുദ്ധമുന്നണിയിലുള്ള  എല്ലാ ജനപ്രതിനിധികൾക്കും പ്രിയപ്പെട്ട ഉദ്യോഗസ്ഥ സഹപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ വളണ്ടിയർമാർക്കും വിഷു ആശംസകൾ നേരുന്നു.


കെ കെ റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
കാസറഗോഡ്

No comments:

Post a Comment