പ്രസിഡണ്ട് ജെസി ടോം |
ഇറ്റലിയിലും , സ്പെയിനിലും , ഇംഗ്ലണ്ടിലും , അമേരിക്കയിലും കോവിഡ് -19 എന്ന വൈറസിനുമുന്നില്‍ പിടിച്ചു നിൽക്കുവാനാകാതെ ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീഴുന്ന സാഹചര്യത്തിലാണ് ഇന്ത്യ ആരോഗ്യ ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍ സമയോചിതമായി മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേരളം ഇപ്പോഴാണ് ദൈവത്തിൻ്റെ സ്വന്തം നാടായി മാറിയത്.
വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്കിിക്കൊണ്ട് ജനങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ കേരള സര്‍ക്കാരിനും പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി നില്ക്കാന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കഴിഞ്ഞതാണ് പ്രളയത്തെയും നിപ്പയെയും കൊറണയെയും കൈകാര്യം ചെയ്തതിനു പിന്നിലെ കേരളത്തിന്റെ വിജയ രഹസ്യം.
സെക്രട്ടറി കൌസല്യ |
ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളില്‍ ഏകദേശം (600) അറുന്നുറോളം പേര് കോവിഡ് -19 നിരീക്ഷണ രോഗികളുണ്ടായിരുന്നത് ഇന്ന് 50 എണ്ണത്തിലേക്ക് കുറക്കുവാനായി സാധിച്ചതില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും പങ്ക് ഏറെ വലുതാണ്. അതോടൊപ്പം കോവിഡ് -19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണ്.
എങ്കിലും ഇതേ സമയത്തുതന്നെ 6,7,8 വാർഡുകളില്‍ പല സ്ഥലങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി പഞ്ചായത്തിനെ വല്ലാതെ ആധിപിടിപ്പിക്കുകയുണ്ടായി.
ബഹു. തൃക്കരിപ്പൂര്‍ എം.എല്‍.എ. ശ്രീ. എം. രാജഗോപാലന്റെ അവസരോചിതമായ സന്ദർശനങ്ങള്‍ പഞ്ചായത്തിന്റെ എല്ലാത്തരം പ്രവർത്തനങ്ങള്‍ക്കും കരുത്തേകി.
ലോക് ഡൌണ്‍ കാലത്ത് മാത്രമല്ല ഏതുകാലത്തും ജീവാമൃതമായ കുടിവെള്ളം ടെണ്ടർ നടപടികള്‍ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജെയിംസ് പന്തമ്മാക്കലിന്റെയും , ചിറ്റാരിക്കാല്‍ കിഴക്കിൻകാവ് കിരാതേശ്വര ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ശ്രീ സാലുവിന്റെ യും നേതൃത്വത്തില്‍ കോളനിയിലെ ആവശ്യക്കാരായ മുഴുവന്‍ ജനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ജില്ലയില്‍ തന്നെ ഏറ്റവും കുറച്ച് സന്നദ്ധപ്രവർത്തകരെ വെച്ച് കോവിഡ് പ്രവർത്തനങ്ങളില്‍ മികവുകാട്ടാന്‍ ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനു സാധിച്ചിട്ടുണ്ട്.
പന്ത്രണ്ടാം വാർഡിലെ ലക്ഷം വീട് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നൽകുവാനും അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സാധിച്ചിട്ടുണ്ട്.
ഏഴായിരത്തോളം റേഷന്‍ കാർഡ് ഉടമകൾക്ക് സർക്കാർ അനുവദനീയമായ ഭക്ഷണ കിറ്റ് ഒരുക്കുവാന്‍ വ്യാപാരഭവന് വിട്ടുതന്ന് സഹകരിച്ച അതിന്റെ ഭാരവാഹികളെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
ചിറ്റാരിക്കാല്‍ FHC യിലെ ജീവനക്കാർ , ആശാവർക്കർമാർ , മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങള്‍ പ്രശംസനീയമാണ്. ചിറ്റാരിക്കാല്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാർ സാറിൻ്റെ നേതൃത്വത്തിലുള്ള മികവുറ്റ പ്രവർത്തനങ്ങള്‍ എടുത്തുപറയേണ്ട വസ്തുതയാണ്.
ഈ കാലയളവില്‍ പഞ്ചായത്ത് പരിധിയില്‍ ഒരൊറ്റ വിവാഹം പോലും നടന്നില്ല എന്നത് ശ്രദ്ധേയമാണ്. ചില മരണങ്ങള് ആരോഗ്യവകുപ്പിന്റെയും , പഞ്ചായത്തിന്റെയും , പോലീസിന്റെയും മേൽനോട്ടത്തില്‍ കൃത്യമായ പരിചരണത്തോടെ സംസ്കരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
മതാചാരങ്ങൾ നിർത്തലാക്കി ആക്കി ചിറ്റാരിക്കാൽ പള്ളി കമ്മിറ്റിയും, ക്ഷേത്രകമ്മിറ്റിയും, ജമാഅത്ത് കമ്മിറ്റിയും പൂർണ്ണമായും സഹകരിച്ച് സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.
ഐസൊലേഷൻ വാർഡ് ഒരുക്കുവാൻ ചിറ്റാരിക്കാൽ എൽപി സ്കൂൾ വിട്ടു തന്ന ഫാദർ മാർട്ടിൻ കിഴക്കേതലയ്ക്കൽ അച്ഛനും പ്രത്യേകമായ അഭിനന്ദനങ്ങൾ.
ചിറ്റാരിക്കാൽ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളോടും , ഇപ്ലിമെന്റിംഗ് ഓഫീസർമാരോടും ,മുഴുവന്‍ ഗ്രാമ പഞ്ചായത്ത് മെമ്പർമരോടും ദുഃഖവെള്ളി, വിഷു തുടങ്ങിയ വിശേഷദിവസങ്ങളിൽ പോലും ഓഫീസ് തുറന്നു പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും പഞ്ചായത്ത് പ്രസിഡണ്ട് ജെസി ടോമിന്റെ അഭിനന്ദനങ്ങൾ.
No comments:
Post a Comment