ദേലമ്പാടി ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ വർദ്ധക ഹോമിയോ മരുന്നുകൾ വിതരണം നടത്തുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം ഇന്നലെ ഗ്രാമ പഞ്ചാത്ത് ഓഫീസിൽ വച്ച് നടന്നു. പത്ത് ഗുളികകളടങ്ങുന്ന പതിനായിരം സ്ട്രിപ്പുകൾ പഞ്ചായത്ത് ഇതിനകം വാങ്ങിക്കഴിഞ്ഞു.15-04-2020 ജാഗ്രതാ സമിതി വിളിച്ച് ചേർത്ത് മരുന്ന് വിതരണം നടത്തുന്നതിനുള്ള സംവിധാനം ചർച്ച ചെയ്യും.ആശാ വർക്കർ മുഖാന്തിരം വിതരണം ചെയ്യാനാണുദ്ദേശിക്കുന്നത്.
ഈ ഗുളിക രാവിലെ വെറും വയറ്റിൽ കഴിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ആയുർവേദ മരുന്നും വിതരണം നടത്താനുദ്ദേശിക്കുന്നതായി സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment