ലോകമേ ഉണരൂ !
Oh world, Wake up, !
ഒരു സ്നേഹ ഗീതവുമായ്
With a song of Love !
ഇരുൾ വീണൊരീ ഭൂവിൽ !!
On this earth covered by the dark
ഒരു നേർത്ത കനിവിൻ്റെ
തെളിവാർന്ന നിറദീപമായ് ജ്വലിക്കൂ !!!
Blaze as a Lamp of Kindness !!!
തെളിവാർന്ന നിറദീപമായ് ജ്വലിക്കൂ !!!
Blaze as a Lamp of Kindness !!!
നന്മകൾ വിതറുന്ന പൊൻസൂര്യ കിരണങ്ങൾ
നിന്നിലേക്കൊഴുകുന്ന കാലമുണ്ട്.
There are times when golden sunlight showering vitues
Do flow on to you
അതിജീവനത്തിൻ്റെ ആദ്യാക്ഷരങ്ങളായ്
അവനവൻമാറുന്ന കാലമുണ്ട്.
There are time when each one
Do turn intothe alphabets of survival.
ആശപോലെ ദീപ്തമാം നാളെ മെല്ലെ വന്നിടാം
Tomorrow will come as bright as our wishes
പുതിയ സൂര്യ കിരണമായ് കാലം നമ്മെ ചേർത്തിടാം
Time will bind usas a new ray of sunlight
ലോകമേ ഉണരൂ !
Oh world , wake up !
അതിഥിയായ് നമ്മുടെ തൊഴിലെടുക്കുന്നോർക്ക്
അന്നം മുടങ്ങാതെ കാത്തിടാം.
Let us keep on feeding our guest labours
കൂടപ്പിറപ്പുകൾ ആരോരുമില്ലാത്തോർ-
ക്കാശ്രയ വാതിൽ തുറന്നിടാം.
Let us open the door of shelter homes
To those poor ,destitutes
ഒരുമയോടെ കൈകൾ ചേർക്കാൻ
ഇനിയും നമ്മൾ കാത്തിടാം.
Let's wait to grab our hands together
അകലം തീർത്ത സൌഹൃദത്തിൽ
മനസുകൊണ്ട് കോർത്തിടാം !!!
And pin ourselves with our minds
In the friendship made by distancing !!!
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കെ.കെ.റെജികുമാറിൻ്റെ മാർഗ്ഗ നിർദ്ദേശത്തിൽ വകുപ്പിലെ തന്നെ ജീവനക്കാരാണ് 'ലോകമേ ഉണരൂ'എന്ന സംഗീതശില്പം തയ്യാറാക്കിയത്.
ലോക്ക് ഡൗണിൻ്റെ പരിമിതികൾക്കിടയിൽ തങ്ങളുടെ ജോലിക്കിടയിലാണ് 'അതിജീവനത്തിൻ്റെ ആദ്യാക്ഷരമായി'സംഗീതശില്പം സമർപ്പിക്കുന്നത്.
രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പഞ്ചായത്ത് ജീവനക്കാർക്ക് ആശ്വാസത്തിൻ്റെ തെളിനീരാകുന്നു തങ്ങളുടേതായ ഈ ഉണർത്തുപാട്ട്. കോവിഡ് പിരിമുറുക്കങ്ങൾക്കിടയിൽ ഈ കലാസൃഷ്ടി ജീവനക്കാർക്ക് ഏറെ ഊർജ്ജം പകരുന്നു.
'ലോകമേ ഉണരൂ ഒരു സ്‌നേഹഗീതവുമായി' എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ബിനു കൽപ്പകശേരി,പ്രതീഷ് കൂവത്തൊട്ടി,അശ്വിൻ ചന്ദ്രൻ എന്നിവരാണ്.പ്രതീഷ് ചെമ്മനാട് പഞ്ചായത്ത് ജീവനക്കാരനാണ്.പുല്ലൂർ പെരിയ പഞ്ചായത്തിലെ ജീവനക്കാരനായ മധുവിൻ്റെ അനന്തരവനാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ.സംഗീതം നൽകിയത് പുല്ലൂർ പെരിയ പഞ്ചായത്തിലെ ക്ലാർക്കും സംഗീതാദ്ധ്യാപകനുമായ പ്രവീൺ പാക്കം.ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ദേവദാസ്.പി,ഹെഡ് ക്ലാർക്ക് പ്രതീഷ്,മധുർ പി.എ.യു ജൂനിയർ സൂപ്രണ്ട് ജയരാജ് കോട്ടക്കണി,വലിയപറമ്പ പഞ്ചായത്ത് ജീവനക്കാരി സുനിത പി.പി എന്നിവരോടൊപ്പം പ്രവീൺ പാക്കവും പാടുന്നു.
പെർഫോർമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരായ കെ.വി.രാജീവ്കുമാർ,ബി.എൻ.സുരേഷ് എന്നിവരാണ് ആശയവും ഏകോപനവും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.റെജികുമാർ.അസി:ഡയറക്ടർ പി.എം ധനീഷിനു സി.ഡി.കൈമാറി പ്രകാശനം ചെയ്തു. ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടിയ സംഗീതശില്പം യൂ ട്യൂബിൽ ലിങ്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നണി പോരാളികളായ പഞ്ചായത്തു ജീവനക്കാരുടെ തനതു കയ്യൊപ്പായി മാറുകയാണീ ഗാനം.
വളരെ നന്നായിട്ടുണ്ട്. അർത്ഥവത്തയ വരികൾ.നല്ല മനോഹരമായ വരികൾ..നന്നായി പാടി...അവതരിപ്പിച്ചു....
ReplyDeleteഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും അഭിനന്ദനങ്ങൾ...
good
ReplyDelete