പുല്ലൂർ
പെരിയ ഗ്രാമപഞ്ചായത്തിൽ
മഴക്കാലപൂർവ ശുചീകരണം
മത്സരാടിസ്ഥാനത്തിലാണ്
നടത്തിപ്പോരുന്നത്.
ലോക്
ഡൗൺ കാലത്ത് വീടുകൾ തോറും
കയറിയിറങ്ങിയുള്ള പരിശോധന
അപകടകരവും അതുപോലെ തന്നെ
അസാദ്ധ്യവും
ആണ്.
അതു
കൊണ്ട് തന്നെ ഗൂഗിൾ ഫോംസ്
ഉപയോഗിച്ച് ചോദ്യാവലി
തയ്യാറാക്കി വാട്സപ് മുഖാന്തിരം
പ്രസ്തുത ചോദ്യാവലി
ജനങ്ങളിലേക്കെത്തിക്കുന്നു.
ഉത്തരങ്ങൾ
അടയാളപ്പെടുത്തുക എന്നത്
എളുപ്പമുള്ള പ്രക്രിയയാണ്.
ഇരുപതോളം
ചോദ്യങ്ങളുണ്ട് അവയുടെ
ഉത്തരങ്ങൾ അതെ എന്നോ അല്ല
എന്നോ 'തൊട്ട്
'
അടയാളപ്പെടുത്തുക
മാത്രമാണ് ചെയ്യേണ്ടത്.
ഇരുപത്
ചോദ്യങ്ങളും ചെയ്തതിന് ശേഷം
'submit
' എന്ന
ബട്ടൺ അമർത്തുക.
ലളിതം
!!!
ചോദ്യാവലി
പൂരിപ്പിക്കേണ്ടുന്ന പ്രക്രിയ
കഴിഞ്ഞു.
ഇതോട്
കൂടി ഓരോ കുടുംബങ്ങളും നൽകിയ
വിവരങ്ങൾ വി ഇ ഒ യുടെ കമ്പ്യൂട്ടറിൽ
എത്തിച്ചേരും.
ജനങ്ങൾ
എത്രത്തോളം ശുചിത്വ
ബോധമുള്ളവരാണെന്ന്
മനസ്സിലാക്കുന്നതിനും
മഴക്കാലപൂർവ ശുചിത്വ പ്രവർത്തനങ്ങൾ
എത്രത്തോളം ചെയ്തു എന്ന്
വിലയിരുത്തുന്നതിനും ഇതിലൂടെ
സാധിക്കുന്നു.
പ്ലാസ്റ്റിക്കുകൾ
കത്തിക്കാറുണ്ടോ?
പ്ലാസ്റ്റിക്കുകൾ
ശേഖരിച്ച് വേർതിരിച്ച്
വക്കാറുണ്ടോ?
കോൺക്രീറ്റ്
വീടുകളുടെ ടെറസ്സും സൺ ഷെയ്ഡും
വൃത്തിയാക്കിയിട്ടുണ്ടോ?
അടുക്കള
മാലിന്യങ്ങൾ സംസ്കരിക്കാറുണ്ടോ?
മഴവെള്ളം
കിണറുകളിലേക്കെത്തിക്കാനുള്ള
റീചാർജിംഗ് സംവിധാനങ്ങളുണ്ടോ?
തുടങ്ങിയവയാണ്
ചോദ്യാവലിയിൽ ഉൾപ്പെട്ട
ചോദ്യങ്ങൾ.
കൊറോണ
രോഗവുമായി ബന്ധപ്പെട്ട ശുചിത്വ
ശീലങ്ങൾ പാലിക്കാറുണ്ടോ
എന്നതാണ് അവസാനചോദ്യം.
മൊബൈൽ
കൈകാര്യം ചെയ്യാൻ സാധിക്കാത്തവർക്കായി
കുടുംബശ്രീ എ ഡി എസ് അംഗങ്ങൾ
ചോദ്യാവലി പൂർത്തിയാക്കാൻ
സഹായിക്കുന്നതാണ്.
സാമൂഹ്യ
അകലം പാലിച്ച് കൊണ്ട് ശുചിത്വവും
സാമൂഹ്യ ഐക്യത്തിലൂടെ
പോരാട്ടവും.
പുല്ലൂർ
പെരിയ ഗ്രാമപഞ്ചായത്ത്
നിവാസികൾ ജാഗ്രതയോടെ കരുതലോടെ
പോരാടുകയാണ്,
പകർച്ചവ്യാധികൾക്കെതിരെ.
No comments:
Post a Comment