Tuesday, April 21, 2020

കോവിഡ് മാലിന്യ സംസ്കരണം -നിർദ്ദേശങ്ങൾ


  • കോവിഡ് ആശുപത്രകൾ, നിരീക്ഷണ കേന്ദ്രങ്ങൾ ,ഐസൊലേഷന് വിധേയമായ വീടുകൾ എന്നിവിടങ്ങളിലേയ്ക്ക് ബ്ലീച്ചിംഗ് പൌഡർ,സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി , കളർ കോഡുള്ള ബാഗുകൾ എന്നിവ ഒരുക്കുന്നതിന് ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കേണ്ടതാണ്.
  • ലോക്ക് ഡൌൺ കഴിഞ്ഞാൽ എം സി എഫ് ,ആർ ആർ എഫ് എന്നിവിടങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി അജൈവ മാലിന്യം ശേഖരിക്കുന്ന നടപടികൾ പുനരാരംഭിക്കണം, പുന ചംക്രമണം സാദ്ധ്യമല്ലാത്ത മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ നിശ്ചയിക്കുന്ന ഫീസ് ക്ലീൻ കേരള കമ്പനിയ്ക്ക് കൊടുക്കണം.
  • ഇമേജ്  എന്ന ഏജൻസിയുടെ സേവനം ജില്ലാ മെഡിക്കലാഫീസർ മുഖാന്തിരം ഉറപ്പാക്കണം.
  • മാസ്കുകൾ ഗ്ലൌസുകൾ ഉറവിടത്തിൽ തന്നെ അണുവിമുക്തമാക്കി സൂക്ഷിക്കണം,ഇമേജ് മുഖേന സംസ്കരിക്കുകയോ അതിന് കഴിയുന്നില്ലെങ്കിൽ ഡീപ്പ് ബറിയൽ ചെയ്യാവുന്നതോ ആണ്.
  • മാലിന്യം നീക്കുന്നതിന് അടച്ചുറപ്പുള്ള വാഹനം സൌകര്യപ്പെടുത്തണം.
  • കോവിഡ് മാലിന്യം ശേഖരിക്കുന്നവർ പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്പ്മെൻ്റ് ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം.
  • കോവിഡ് സെൻ്ററുകളുടെ ജീവനക്കാരുടെ ഭക്ഷണ മാലിന്യങ്ങൾ കമ്പോസ്റ്റ് / ബയോഗ്യാസ് ആക്കാം.രോഗികളുടെ ഭക്ഷണ മാലിന്യം ഇമേജിന് കൈമാറുകയോ ഡീപ്പ് ബറിയലിന് വിധേയമാക്കുകയോ വേണം.
  • ബയോ മെഡിക്കൽ മാലിന്യ മൊഴികെയുള്ള എല്ലാ അജൈവ മാലിന്യങ്ങളും അണുവിമുക്തമാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഡിസിൻഫെക്ട് ചെയ്ത ബാഗുകളിലും സംഭരണികളിലും പ്രത്യേകം നിശ്ചയിച്ച ഇടങ്ങളിൽ സൂക്ഷിക്കണം.
  • കോവിഡ്കെയർ സെൻ്ററുകൾ കോവിഡ് ആശുപത്രകൾ,ഐസൊലേഷൻ വീടുകൾ ,പൊതു ഇടങ്ങൾ ഇടവേളകളിൽ അണു നശീകരണം നടത്തുന്നതിന് 1 % സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി സംഭരിക്കണം.
  • മാലിന്യ സംസ്കരണ സജ്ജീകരണങ്ങളുടെ വിവരങ്ങൾ തയ്യാറാക്കി  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കൈമാറണം.
  • മാസ്കുകൾ കൈയ്യുറകൾ അജൈവ വസ്തുക്കൾ എന്നിവ അണു നശീകരണം ചെയ്യുന്ന രീതിയിൽ ബോധവൽക്കരണം നടത്തണം.
  • കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളും മറ്റ്  രോഗികളുടെ സമ്പർക്കം ഉണ്ടാകാത്ത അജൈവ മാലിന്യങ്ങൾ ശുചിയാക്കി പുനചംക്രമണത്തിന് നൽകേണ്ടതാണ്.
  • അണുനാശിനി ലഭ്യമല്ലാത്ത ഐസൊലേഷന് വിധേയമായ വീടുകൾക്ക് അവ ലഭ്യമാക്കണം

No comments:

Post a Comment