കാരഡുക്ക ഗ്രാമ പഞ്ചായത്ത് കോവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ നാളിതുവരെ ഒരു പോസിറ്റീവ് കേസു പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ ആ കൊച്ചു ഗ്രാമത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു രക്ഷിച്ചു ......................
കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 26-3-2020ന് രാവിലെ 10.30 മണിക്ക് ബഹു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസൂയ റൈ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ക്ഷേത്ര ഭാരവാഹികള്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍, ഓഡിറ്റോറിയം ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താത്തവിധവും, സാമൂഹിക അകലം പാലിച്ചുകൊണ്ടും, മാസ്ക്കിന്റെ ഉപയോഗം, സോപ്പും സാനിറ്റെസറും ഉപയോഗിച്ചു് കൈകള്‍ കഴുകണമെന്നുള്ള നിര്‍ദ്ദേശങ്ങളും അറിയിച്ചു.
‘BREAK THE CHAIN’ ൻ്റെ
ഭാഗമായി ഗ്രാമ പഞ്ചായത്തിൻ്റെ മുന്‍വശത്തുള്ള ബസ്സ്റ്റാന്‍ഡില്‍ വ്യാപാരി വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ കൈകഴുകുന്നതിനുള്ള സംവിധാനവും, സാനിറ്റെസറും സ്ഥാപിച്ചു. കൂടാതെ ബദിയടുക്ക റൂട്ടിലേക്കുള്ള ബസ്റ്റാന്‍ഡില്‍ പഞ്ചായത്ത് വക സോപ്പും, വെള്ളവും, സാനിറ്റൈസറും സ്ഥാപിച്ചു.
മുള്ളേരിയ ടൗണില്‍ ഉള്‍പ്പെട്ട മുഴുവന്‍ കടകളിലും, സെക്രട്ടറി നേരിട്ട് സന്ദര്‍ശിച്ച്‘BREAK THE CHAIN’ ന്റെ ഭാഗായി സാനിറ്റൈസറും വെള്ളവും സോപ്പും സ്ഥാപിക്കുന്നതിനും, മാസ്ക്കും ഗ്ലൗസും ധരിക്കുനതിനും, സാമൂഹിക അകലം പാലിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. മാവേലി സ്റ്റോര്‍ സന്ദര്‍ശിച്ചപ്പള്‍ ഏകദേശം 50 പേര്‍ ഒന്നിച്ച് നില്‍കുന്നത് കാണുകയും, വെള്ളവും, സോപ്പും, സാനിറ്റൈസറും അടക്കമുള്ള സംവിധാനം സ്ഥാപിക്കുന്തിനും പൊതുജനങ്ങളോട് അകലം പാലിക്കുന്നതിനോടൊപ്പം ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തികൊണ്ട് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും മാവേലി സ്റ്റോര്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. എഫ്.എച്ച്. സി. മുള്ളേരിയ സന്ദര്‍ശനം നടത്തി, മേഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുമായി ചര്‍ച്ച് ചെയ്ത് അടിയന്തിരമായി ഗതാഗത ആവശ്യങ്ങള്‍ക്കായി ജീപ്പ് അനുവദിച്ച് നല്‍കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തിലെ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റ്മാരുടെ പ്രത്യേക യോഗം 26-3-2020 തീയ്യതി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുകയും നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സൈറ്റുകളില്‍ തൊഴിലാളികള്‍ കൈ കഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനും കോവിഡ് – 19 ൻ്റെ ഭാഗമായി സംസ്ഥാന മിഷനില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിനും ആവശ്യപ്പെട്ടു. മേല്‍ വിവരങ്ങള്‍ തൊഴില്‍ ഇടങ്ങളില്‍ എത്തിക്കുന്നതിനും ജാഗ്രത കൈക്കൊള്ളണമെന്നു മേറ്റ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എഫ്.എച്ച്.സിയിലെ ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കഴ്സ്, ആരോഗ്യവിഭാഗം ജീവനക്കാർ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് എഫ്എച്ച്സി മുള്ളേരിയ കോവിഡ്-19 എന്ന വാട്ട്സപ്പ് ഗ്രൂപ്പ് 22-3-2020ന് രൂപീകരിക്കുകയും, ഗ്രൂപ്പ് മുഖേന എല്ലാ അംഗന്‍വാടി - ആശാ വര്‍ക്കേഴ്സിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വിദേശങ്ങളില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍ നിന്ന് വന്നവരുടെ വിവരങ്ങള്‍ യഥാസമയം ശേഖരിക്കുന്നതിനും സാധിച്ചു. എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് വന്ന വ്യക്തികളെ നിരീക്ഷണത്തില്‍ നിര്‍ത്തുന്നതി നും ഐസോലേഷന്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ അവരെ പാര്‍പ്പിക്കുന്നതിനും കൃഷ്ണ ഹോസ്പിറ്റല്‍ മുള്ളേരിയ, ജി.വി.എച്ച്.എസ്.എസ്. മുളളേരിയ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കുകയും, ആദ്യ ഘട്ടം എന്ന നിലയില്‍ കൃഷ്ണ ഹോസ്പിറ്റലില്‍ കിടക്ക ഉള്‍പ്പെടെ 30 മുറികള്‍, ജി.വി.എച്ച്.എസ്.എസ്. കെട്ടിടത്തില്‍ പുതിയതും പഴകിയതുമായി 300 ഓളം ആളുകളെ ഐസോലേറ്റ് ചെയ്യുന്നതിനു വേണ്ട വ്യവസ്ഥകളാക്കുകയും ചെയ്തു.
നിരിക്ഷണത്തില്‍ നില്‍ക്കുന്നതിനായി 138 പേരാണ് ഉണ്ടായിരുന്നത്. ഈ വ്യക്തികളുമായി ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ അവരുടെ വീടുകളില്‍ ഐസോലേഷന്‍ റൂം ഉണ്ടാക്കി നില്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ വീടുകളില്‍ നിരിക്ഷണത്തില്‍ നില്‍ക്കാമെന്ന് നിര്‍ദ്ദേശം നല്‍കി.ശേഷം സെക്രട്ടറി ആദൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട്, പോലീസ് ഉദ്യോഗസ്ഥരോട് കോവിഡ് -19 സംബന്ധിച്ച് ചര്‍ച്ച നടത്തുകയും തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതിന് എല്ലാ സഹകരണവും അഭ്യര്‍ത്ഥിക്കുകയും, പോലീസ് പൂര്‍ണ്ണ സഹകരണം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഓരോ ദിവസം കഴിയുന്തോരും കോവിഡ് രോഗികളുടെ എണ്ണം കാസറഗോഡ് ജില്ലയില്‍ കൂടി വരുന്ന സഹാചര്യത്തില്‍ പഞ്ചായത്ത് തല സ്റ്റിയറിംഗ് കമ്മിറ്റി കൂടി കോവിഡ് -19 സംബന്ധിച്ച് ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, എങ്ങനെയൊക്കെ അതിജീവിക്കാം ഭാവിയില്‍ എന്തൊക്കെ നടപടികള്‍ ചെയ്യാനാകും എന്ന കൂടിയാലോചനയുടെ ഭാഗമായി വാര്‍ഡ് തല ജാഗ്രതാ സമിതി വിപുലീക്കരിക്കുകയും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആയതിൻ്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 15 വാളണ്ടിയർമാരെ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് സന്നദ്ധം സേവന വെബ്സൈറ്റില്‍ രസിസ്റ്റര്‍ ചെയ്ത് 13 പേരെ കൂടി ചേര്‍ത്തുകൊണ്ട് 28 പേരടങ്ങുന്ന ടീം രൂപം നല്‍കി. ജനങ്ങളുടെ ആവശ്യാനുസരണം സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിനായി ഇവരെ ചുമതലപ്പെടുത്തുതയും ചെയ്തു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 22ാം തീയ്യതി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം നല്‍കുന്നതിനായി കമ്മൂണിറ്റി കിച്ചന്‍ കുടുംബശ്രീ ഏറ്റെടുത്ത നടത്തുന്നതിനും തീരുമാനിച്ചതിനെ തുടര്‍ന്ന് 28-3-2020 തീയ്യതി ഗ്രാമ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഹോട്ടലില്‍ തന്നെ ആരംഭിച്ചു. ആദ്യ ദിവസം 80 ആളുകള്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുവാനും സാധിച്ചു. അതിന് ശേഷം മറ്റ് വ്യക്തികളില്‍നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ല 20 രൂപ ഈടാക്കി ഭക്ഷണം നല്‍കുകയും ചെയ്തു.
കമ്മൂണിറ്റി കിച്ചനിലേക്ക് ആദ്യഘട്ടത്തില്‍ സ്കൂളില്‍നിന്നും ലഭിച്ച അരി ഉപയോഗിച്ച് കോണ്ട് ഭക്ഷണം ഉണ്ടാക്കുകയും പിന്നീട് പല സംഘടനകളും വ്യക്തികളും സ്പോണ്‍സര്‍ഷിപ്പിലൂടെ നല്‍കിയ സാധനങ്ങല്‍ ഉപയോഗിച്ച് നാളിതുവരെ യാതൊരു പരാതിയുമില്ലാതെ ഭംഗിയായി നടത്തിവരുന്നു.
ബഹു. ജില്ലാ കളക്ടരുടെ ഇന്‍ഫോര്‍മേഷന്‍ സെല്ലില്‍ നിന്നും ലഭ്യമായ അതിഥി തൌഴിലാളികളുടെ പരാതി സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമായ അരി വിതരണം ചെയ്തുകൊണ്ട് പരിഹരിക്കുവാന്‍ സാധിച്ചു. ഫീള്‍ഡ് തല പരിശോധനയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 170 അതിഥി തോഴിലാളികളെ കണ്ടെത്തുകയും അവര്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് 05 അതിഥി തോഴിലാളികള്‍ക്ക് 5 കി. ഗ്രാം ന്‍റെ ഭക്ഷ്യ കിറ്റ് നല്‍കുകയും ചെയ്തു. തുടര്‍ന്നും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത അവസരത്തില്‍ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ലഭിച്ച അരിയില്‍ നിന്നും 25പേര്‍ക്ക് 200kg അരി നല്‍കുകയും ചെയ്തു. ഈ വിവരം ലേബര്‍ ഓഫീസരുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും ഇതിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്നും അറിയിച്ചതിനെ തുടര്‍ന്ന് 15-4-2020 ന് 850 കിലോ അരി കേരളാ സ്റ്റേറ്റ് സിവില്‍ സപ്ലൈ കോര്‍പ്പറേഷനില്‍നിന്നും ലഭിക്കുകയും ചെയ്തു. ഇത് പഞ്ചായത്തില്‍നിന്ന് വിതരണം ചെയ്ത് വരികയാണ്.
ഇതിലെ രസകരമായ അനുഭവമെന്തെന്നാല്‍ 04 അതിഥി തൊഴിലാളികള്‍ക്ക് 05 കിലോ അരി നല്‍കി. തുടര്‍ന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ വീണ്ടും അരി ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് നല്‍കിയ അരി എന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ക്ക് ഒരു ദിവസം ഒന്നേകാൽ കിലോ അരിയുടെ ഭക്ഷണം വേണമെന്ന മറുപടി !
ഏറ്റവും കൂടുതല്‍ ആശ്വാസകരമായ കാര്യ സന്നദ്ധപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനാണ്.മരുന്ന് റേഷന്‍ അരി, ഭക്ഷണ വസ്തുകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങളെല്ലാം സമയബന്ധിതമായി ഒരു പരാതിയുമില്ലാതെ വീടുകളില്‍ എത്തിച്ചതിലൂടെ അവരുമായി സൗഹൃദം സ്ഥാപിക്കാൻ സാധിച്ചു. മരുന്ന് ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ള വോളിണ്ടിയറെ തന്നെ ചുമതലപ്പെടുത്തുകയും ആവശ്യമുള്ള മുഴുവന്‍ മരുന്നുകളും ഈ വോളണ്ടിയര്‍ ശേഖരിച്ച് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നല്‍കുന്നതിനുവേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു.
മേല്‍ വിവരിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി ഇടപെടുന്നതിനുവേണ്ടി താഴെ പറയുന്ന രീതിയില്‍ വാട്ട്സ് അപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു.
1) ജാഗ്രത സമിതി ഗ്രൂപ്പ്
2) എഫ്.എച്ച്. സി മുള്ളേരിയ കോവിഡ് -19 ഗ്രൂപ്പ്
3) ജി.പി. സന്നദ്ധ ടീം
4) കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ ഗ്രൂപ്പ് ( പൊതുജനങ്ങള്‍ക്ക് വേണ്ടി)
ഓരോ പ്രവര്‍ത്തനങ്ങളും കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ട് പോകുന്നത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനസൂയ റൈ, വൈസ് പ്രസിഡണ്ട് വിനോദന്‍ നമ്പ്യാർ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജയ കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൻ ജനനി, പഞ്ചായത്ത് അംഗങ്ങൾ , എല്ലാവരും മുന്‍ നിരയില്‍ നിന്നുകൊണ്ട് സഹകരിക്കുകയും, പഞ്ചായത്ത് ജീവനക്കാര്‍, ഹെല്‍ത്ത് ജീവനക്കാര്‍, കുടുംബശ്രീ സി ഡിഎസ് ചെയര്‍പെഴ്സണ്‍, കുടുബശ്രീ അംഗങ്ങള്‍, വിഇഒ, പോലീസ്, ഉള്‍പ്പെടെയുള്ളവർ സമയബന്ധിതമായി സഹകരിച്ചതിലൂടെ കോവിഡ് -19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു.
ഏപ്രില്‍ 14 വിഷുദിനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് ജീവനക്കാര്‍ വിഷു സദ്യ നല്‍കുവാന്‍ തീരുമാനിക്കികയും ഏകദേശം 80 ആളുകള്‍ക്ക് വിഷു സദ്യ നല്‍കുകയും ചെയ്തു.
ജനങ്ങള്‍ വീട്ടിലിരുന്നു ബോറടിക്കുന്നത് ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനമായി പഞ്ചായത്തില്‍ ലൈബ്രറി പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്നതിനുവേണ്ടി വായന സൗഹൃദം എന്ന പേരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ ചെയ്തവര്‍ക്ക് നേരിട്ട് പുസ്തകം എത്തിക്കുന്നതിന് തീരുമാനിക്കുകയും 16-4-20 ന് ബഹു കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിക്കുകയും ഫീള്‍ഡില്‍ പോയി പുസ്തകം നേരിട്ട് സെക്രട്ടറി ഉള്‍പ്പെടെ പഞ്ചായത്ത് ജീവനക്കാര്‍ നല്‍കുകയും ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള അരി ലേബര്‍ ഓഫീസര്‍ മുഖേന സപ്ലൈ കോഓപറേറ്റീവ് സോസൈറ്റി കാസറഗോഡില്‍നിന്നും കൈപ്പറ്റിയ 850 കിലോ അരി കൂടാതെ കിറ്റ് സെക്രട്ടറിയും ജീവക്കാരും നേരിട്ട് 170 തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. 28 സന്നദ്ധ പ്രവര്ത്ക്കാര്‍ വിവിധ വാര്‍ഡുകളിലായി വിവിധ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ആവശ്യമായ ധാന്യങ്ങളും മരുന്നു വിതരണം ചെയ്തു. കൂടാതെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തിക്കൊണ്ട് വരികയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ഭരണ സമിതിയുടെ സാന്നിദ്ധ്യം കോവിഡ് -19 പ്രവര്‍തത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും പുരോഗമനപാതയില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നു എന്നുള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
No comments:
Post a Comment