മംഗൽപാടി ഗ്രാമ
പഞ്ചായത്തിലെ മണിമുണ്ട
പ്രദേശത്തെ മുന്നുറോളം വരുന്ന
അതിഥി തൊഴിലാളികളുടെ സാന്നിദ്ധ്യം
പഞ്ചായത്ത് അധികൃതരെ ലോക്ക്
ഡൌൺ കാലത്ത് കുറച്ചൊന്നുമല്ല
ആശങ്കയിലാഴ്ത്തിയത്.
ഉത്തർ
പ്രദേശ് രാജസ്ഥാൻ ഛാർഖംണ്ട്
സംസ്ഥാനങ്ങളിൽ നിന്ന് വന്ന
മുന്നൂറോളം പേർ ഒരു സുരക്ഷാ
സംവിധാനങ്ങളും ഇല്ലാതെ
ഇടുങ്ങിയ മുറികളിൽ
തിങ്ങിപ്പാർക്കുന്നു.
അവർക്കു
വേണ്ടി പ്രത്യേക ബോധവൽക്കരണ
പരിപാടികളും ക്യാമ്പുകളും
ആരോഗ്യ ചികിത്സാ ക്യാമ്പുകളും
പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
നടപ്പിലാക്കി.
കൂടാതെ
ആദ്യ ഘട്ടത്തിൽ ഇവരുടെ ഭക്ഷ്യ
പ്രശ്നവും പഞ്ചായത്തിനു
തന്നെ ഏറ്റെടുക്കേണ്ടിവന്നു.
രണ്ടു
നേരവും അവരുടെ ഇഷ്ടപ്രകാരമുള്ള
ഭക്ഷണം പഞ്ചായത്ത് വിതരണം
ചെയ്തു.ഈ
പ്രദേശം പോലീസിൻ്റെ കടുത്ത
നിരീക്ഷണത്തിലുമാണ് ഇവരെ കൂടാതെ പഞ്ചായത്ത് പരിധിയിൽ
ആയിരത്തി മുന്നൂറ് അന്യ
സംസ്ഥാന തൊഴിലാളികൾ പലയിടത്തുമായി
താമസിക്കുന്നുണ്ട്.
ലേബർ ഓഫീസർ മുഖാന്തിരം വിതരണം നടത്തിയകിറ്റുകൾ ഇന്നലെ മാത്രമാണ് ക്യാമ്പുകളിലെത്തിയിരിക്കുന്നത്.ഇതുവരെ ഇവർക്കായി മാത്രം ദിവസവും മൂന്നു കേന്ദ്രങ്ങളിലായി എണ്ണൂറോളം ഉച്ച ഭക്ഷണം പഞ്ചായത്ത് വിതരണം ചെയ്തു വരുന്നതായി പ്രസിഡണ്ട് ് അറിയിച്ചു.ഒരു പക്ഷെ ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ പേർക്ക് സൌജന്യ ഭക്ഷണം നൽകിയ പഞ്ചായത്ത് മംഗൽപാടിയായിരിക്കും.
ഭക്ഷ്യകിറ്റ് ലഭിച്ച സാഹചര്യത്തിൽ ഭക്ഷണത്തിൻ്റെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പഞ്ചായത്ത് ് അധികൃതർ.
No comments:
Post a Comment