കാസറഗോഡ് ജില്ലയിലെ കിഴക്കേ അറ്റത്തായി ഏകദേശം 89 ച കീ മീ വിസ്തൃതിയിൽ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു സാധാരണ അവികസിത പഞ്ചായത്താണ് ദേലംപാടി ഗ്രാമ പഞ്ചായത്ത്. ഇതിലൂടെ ഒഴുകുന്ന പയസ്വിനി പുഴ പഞ്ചായത്തിനെ രണ്ടായി വിഭജിക്കുകയും ചെയ്യുന്നുണ്ട്.
കൊറോണ ലോക്ക്ഡൗണിൻറെ പശ്ചാത്തലത്തിൽ കർണ്ണാടക സംസ്ഥാനം ഏഴു സ്ഥലത്ത് മണ്ണിട്ടു ഗതാഗതം തടസ്സപ്പെടുത്തിയതിൻറെ ഭാഗമായി 1, 2, 3, 16, എന്നീ വാർഡുകൾ പൂർണ്ണ മായും 15 ആം വാർഡ് പകുതിയും ദ്വീപിനു സമാനമായി മാറി. ജനങ്ങൾ അവശ്യസാധനങ്ങൾക്കും മരുന്നുകൾക്കുംവളരെ ബുദ്ധിമൂട്ട് അനുഭവിച്ചു.
പഞ്ചായത്ത് അടിയന്തിരമായി സ്റ്റിയറിംഗ് കമ്മിറ്റി കൂടി ഉജ്ജംപാടി അംഗൻവാടിയെ താത്കാലിക ആശുപത്രിയാക്കുകയും താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുകയും 10 മണി മുതൽ 1.30 വരെ OP സമയം തീരുമാനിക്കുകയും ചെയ്തു.
ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് മുൻപേ തന്നെ 5000.നോട്ടീസുകൾ അടിച്ചു ജാഗ്രത സമിതികൾ കൂടി ജനങ്ങളെ ബോധവൽക്കരിച്ചു
5000 നോട്ടീസുകൾ കുടുംബശ്രീ വഴിയും ജാഗ്രതാസമിതികൾ വഴിയും ബോധവൽക്കരണ നടത്തുകയും ഐസൊലേഷനിൽ ഉള്ളവരുടെ എണ്ണം കാലികമാക്കുകയും ചെയ്തു.
സൗജന്യ ഭക്ഷണം വേണ്ടവരുടെ ലിസ്റ്റ് വാർഡ് സമിതി ചെയർമാന്മാരായ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്തിലെത്തിക്കുകയും അർഹത വിലയിരുത്തി ഭക്ഷണം നൽകുകയും ചെയ്തു.
സൗജന്യ ഭക്ഷണം വേണ്ടവരുടെ ലിസ്റ്റ് വാർഡ് സമിതി ചെയർമാന്മാരായ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്തിലെത്തിക്കുകയും അർഹത വിലയിരുത്തി ഭക്ഷണം നൽകുകയും ചെയ്തു.
ബഹു. മുഖ്യമന്ത്രി , ബഹു പൊതുമ രാമത്തു വകുപ്പു മന്ത്രി ബഹു എം എൽ എ ബഹു കലക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസറഗോഡ് കലക്ടർ ഇടപെട്ട് ദേലംപാടി സർവീസ് ബാങ്കിനു സമീപം ഒരു സർവീസ് കൺസ്യൂമർ സ്റ്റോർ ആരംഭിച്ചു. ഇതിനു സമീപത്തായി തന്നെ പച്ചക്കറി വിലപനക്കായി ഒരു സ്റ്റാൾ ആരംഭിക്കുകയും ചെയ്തു.
പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്കും ഗർഭിണികൾക്കും വണ്ടി സൗകര്യങ്ങൾ മുൻകൂട്ടി കണ്ട് ആശുപത്രിയിൽ പോകുംവഴി ഡ്രൈവർ കരുതേണ്ട സാക്ഷൃപത്രംഎല്ലാവരിലും എത്തിച്ചു.
ഈ പ്രദേശത്തെ 101 അന്യസംസ്ഥാനത്തൊഴിലാളികൾക്ക് പത്ത് ദിവസത്തേക്കായി സംഭാവനയായി ലഭിച്ച അരി, പരിപ്പ് ഉരുളക്കിഴങ്ങ് മുതലായവ നൽകി. 16-4-20 ന് വീണ്ടും 110 അന്യദേശത്തൊഴിലാളികൾക്ക് അരി പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള മുതലായവ നൽകി
ഐസൊലേഷനിലുളളവർക്ക് താമസിക്കൂവാൻ കൊറൊണകെയർ സെൻററുകളായി കണ്ടു വെച്ച പ്രീമെട്റിക് ഹോസ്റ്റൽമൂന്നുസ്കൂളുകൾ എന്നിവ ശുചീകരിച്ചു.
No comments:
Post a Comment