Tuesday, April 21, 2020

ബഹു മുഖ്യമന്ത്രി ഇന്നത്തെ ( 21.04.20) വാർത്താ സമ്മേളനത്തിൽ നൽകിയ നിർദ്ദേശങ്ങൾ


1. തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങൾ കൃഷിവകുപ്പിനെ ചേർത്ത് , കോവിഡ് ഭീഷണി നീണ്ടു പോയാൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.  

2. തരിശിട്ട നിലങ്ങൾ ഉടമസ്ഥക്ക് / ന് കൃഷി ചെയ്യാനാവുന്നില്ലെങ്കിലും ആ ഭൂമിയിൽ കൃഷി ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ( ഇക്കാര്യത്തിന് 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതു പ്രകാരം ബന്ധപ്പെട്ട കൃഷി ഓഫീസർമാർ തസ്വഭ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ആയത് നടപ്പിലാക്കുന്നതിന് ആലോചിക്കാവുന്നതാണ്). 

3. എല്ലാ പുരയിടങ്ങളിലും അനുയോജ്യ ഭൂമികളിലും പയർ വർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും പരമാവധി കൃഷി ചെയ്യണം. ( ഇതിന് വിത്ത്, സ്ഥല സന്ദർശനം നടത്തി സാങ്കേതിക ഉപദേശം, വളം എന്നിവ ഓരോ കുടുംബത്തിനും നൽകേണ്ടതുണ്ട്. എല്ലാ ഭൂമിയിലും നേരിട്ടെത്താൻ കൃഷി ഉദ്യോഗസ്ഥർക്ക് സാധിച്ചെന്ന് വരില്ല. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സുശക്തമായ സാമൂഹ്യ സുരക്ഷാ സംവിധാനം സാധ്യമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതു പോലെ ഇതിനായുള്ള പദ്ധതികൾ രൂപപ്പെടുത്താനും അവർക്ക് കൃഷി സാങ്കേതിക ജ്ഞാനം നൽകി പ്രവർത്തന ക്ഷമമാക്കാനും നമുക്ക് സാധിക്കണം. വിത്തുകളുടെ ഗുണമേന്മ ഏറെ പ്രാധാന്യമർഹിക്കുന്നു. ജല സംരക്ഷണ പ്രവർത്തനവും നടത്തേണ്ടതുണ്ട്. സബ്സിഡി അല്ലെങ്കിൽ റിവോൾവിങ് ഫണ്ട് ഗ്രൂപ്പുകൾക്ക് മാത്രമല്ല കുടുംബങ്ങൾക്കും നൽകേണ്ടി വരും. ഇതിന് ത സ്വ ഭ സ്ഥാപന ഫണ്ട് കൂടാതെ സഹകരണ സംഘങ്ങൾ, ബാങ്കുകൾ, വിവിധ സാമൂഹ്യ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹായവും തേടേണ്ടി വരും). 

2020-21 വർഷ പദ്ധതി അന്തിമമാക്കുന്നതിന് ഭരണ സമിതി യോഗങ്ങൾ നടന്നു വരികയാണല്ലോ. മേൽ വിഷയം ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment