Saturday, April 11, 2020

ധനകാര്യ കമ്മിഷൻ തുക കോവിഡ് 19 പ്രതിരോധത്തിനും ഉപയോഗിക്കാൻ അനുമതി

ഗ്രാമപഞ്ചായത്തുകൾക്ക് ലഭ്യമാകുന്ന 14ാം ധനകാര്യകമ്മിഷൻ തുക കോവിഡ് 19 പ്രതിരോധത്തിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് കൂടി വിപുലപ്പെടുത്തി സർക്കാർ നിർദ്ദേശമായി.

 മാർച്ച് 31ന് അവസാനിക്കുന്ന വിനിയോഗ കാലാവധി ഒരു വർഷം ദീർഘിപ്പിക്കാനും ഉത്തരവായിട്ടുണ്ട്.

നിലവിൽ ശുചിത്വം, കുടിവെള്ള വിതരണം, തെരുവ് വിളക്ക്, മുതലായവയ്ക്കാണ് ഈ വിഹിതം വിനിയോഗിക്കപ്പെടുന്നത്.

കോവിഡ് 19 അടിയന്തിരപശ്ചാത്തലത്തിൽ ശുചീകരണം, അണു നശീകരണം, മാലിന്യ നിർമ്മാർജ്ജനം ഇവയ്ക്ക് ഫണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്.ധനകാര്യ കമ്മിഷൻ തുക ഇക്കാര്യങ്ങൾക്കായി കൂടുതൽ നീക്കിവെക്കാനും അതോടൊപ്പം മാസ്ക്കുകൾ, സാനിറ്റൈസ ർ തുടങ്ങിയ കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

സർക്കുലർ വായിക്കുക

No comments:

Post a Comment