കൊറോണക്കാലത്ത് സ്വന്തം പഞ്ചായത്ത് വിട്ടുള്ള ആദ്യ യാത്ര.നാഷണൽ സേവിങ്സ് ഓഫീസ് വാഹനവുമായി ഡ്രൈവർ ആഞ്ജനേയൻ രാവിലെ 9.20 നു തന്നെ ഹാജർ.റൂട്ട് മനസ്സിൽ തയ്യാറാക്കി വെച്ചിരുന്നു.
കോവിഡ് 19 “അടിയന്തിരം” വെച്ച വാഹനമായതിനാൽ റോഡിൽ വലിയ തടസ്സമുണ്ടായില്ല.നീലേശ്വരം പമ്പിൽ നിന്നും എണ്ണയടിച്ച് നേരെ മടിക്കൈലേക്ക്. മടക്കുള്ള അഴിയെന്നും മഡ്ക്കയുടെ നാടെന്നും (മൺപാത്രം) പേരു കേട്ട മടിക്കൈ.വിജനമായ റോഡുകളും കെട്ടിടങ്ങളും.10 മണിക്കും വഴി വിളക്ക് കത്തുന്നത് കൊണ്ട് സുഹൃത്ത് കൂടിയായ പഞ്ചായത്തംഗം ശശീന്ദ്രനെ ഫോണിൽ വിളിച്ചു.സെക്കന്റുകൾക്കകം അതിനു പരിഹാരം. ശശീന്ദ്രന്റെ പവറിൽ മനസ് സിലൊരുഅഭിനന്ദനം കുറിച്ചു.
സൂപ്രണ്ട് ബിജുവുമൊത്ത് മടിക്കൈ പഞ്ചായത്താഫീസിൽ കയറുമ്പോൾ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ശശീന്ദ്രനും,സെക്രട്ടറി ശശിധരനും ജീവനക്കാരും അരിയും സാധനങ്ങളും പഞ്ചായത്ത് ജീപ്പിൽ കയറ്റുകയായിരുന്നു.അടുത്ത ജംഗ്‌ഷനിലെ 5 പേർക്ക് കിറ്റ് എത്തിയില്ല എന്നാരോ വിളിച്ചു പറഞ്ഞതിന്റെ ഉടൻ നടപടി. വിവരം പറഞ്ഞപ്പോൾ കൂടെ പോകാൻ ഞങ്ങളും റെഡി…..
വെയിലിന്റെ കാഠിന്യം തലപൊളിക്കുമ്പോഴും മുണ്ടും മടക്കി കുത്തി ശശീന്ദ്രൻ വണ്ടിയിൽ നിന്നു.അരി അളന്ന് അതിഥി തൊഴിലാളി സമുറായിയുടെ സഞ്ചിയിലേക്ക് തട്ടുന്നതും ഉരുളക്കിഴങ്ങും ഉള്ളിയും പരിപ്പും ഡ്രൈവർ വേർതിരിച്ച് തന്നത് കൈമാറുന്നതും നോക്കി നിന്നു.
കോവിഡ് 19 കാലത്ത് ലോകം തിരിച്ചറിയേണ്ട സത്യമാണത്.ഭീതിദമായ ഒരു കാലാവസ്ഥയിൽ പ്രതിരോധവും അതിജീവനവും താഴെത്തട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലെജനപ്രതിനിധികളും ജീവനക്കാരും എങ്ങനെ പ്രായോഗികമാക്കു ന്നു എന്നതിൻറെ വേറിട്ട പാഠങ്ങൾ.
സെക്രട്ടറിയും ജീവനക്കാരായ മധുവും ടീമും സർവ്വസജ്ജമായി കൂടെയുണ്ട്.അഭിനയത്തിന്റെ ഭാവഹാദികൾ കൂടി സ്വായത്തമാക്കിയിട്ടുള്ള മധുവിന് ഇതൊരു ദൈനം ദിന കർമ്മം മാത്രമാണെന്ന മുഖഭാവം. മറ്റുള്ളവരും ഇതൊരു സ്വയമേറ്റെടുത്ത ദൗത്യമെന്ന ലാഘവത്തിലും.
അതിഥി തൊഴിലാളികളുടെ അടുത്ത് നിന്നും ഞങ്ങളുടെ വണ്ടിയിലേക്ക് യാത്ര മാറ്റി ശശീന്ദ്രൻ.പഞ്ചായത്ത് വാഹനം പ്രസിഡണ്ടിനെ കൂട്ടാനയച്ചു.
മലപ്പച്ചേരി അഗതി മന്ദിരമായിരുന്നു അടുത്ത ലക്‌ഷ്യം.മടിക്കൈയുടെ ഗ്രാമ വിശുദ്ധിയും ചരിത്രവുമെല്ലാം ധൃതിയിലുള്ള സംഭാഷണ മദ്ധ്യേ ശശി നുറുങ്ങുകളിലൂടെ പങ്കു വെക്കുന്നു.
“പ്രസിഡണ്ടിന്റെ വരവ് വൈകും നമുക്ക് ആസ്സാമിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ സുഖവിവരങ്ങളന്വേഷിക്കാം” ശശി പറഞ്ഞു.
മടിക്കൈയുടെ സ്വഭാവം ഏറെക്കുറെ അറിയുമെങ്കിലും ഈയൊരു ധൈര്യം എന്നെ അതിശയിപ്പിച്ചു.അതിഥി തൊഴിലാളികൾ ഇവിടെ സുരക്ഷിതരാണ് എന്നു പറയാതെ പറയുന്ന ഉറപ്പിന്റെ സ്വരം.ഹിന്ദിയിൽ ചോദിക്കണമെന്ന ശശിയുടെ ആവശ്യത്തിൽ ഞാൻ ഞെട്ടി.മലയാളം തന്നെകൂട്ടിപ്പറയുന്നതിൽ എന്റെ പരിമിതിയുടെ ദൈന്യത മാസ്കുള്ളത് കൊണ്ട് പുറത്തറിഞ്ഞില്ല.
ഏതോ കോൺട്രാക്ടറുടെ കീഴിൽ കൽപ്പണയിൽ ജോലി ചെയ്യുന്ന ആസ്സാമിലെ തൊഴിലാളികളോട് പറയാനുള്ള സ്റ്റോക്ക് മനസ്സിൽ തയ്യാറാക്കി മുന്നിൽ നടന്നപ്പോൾ ബിജു അവരോട് ചോദിക്കുന്നു "നിങ്ങൾക്ക് മലയാളം മനസ്സിലാവില്ലേ".
"കുച്ച് മനസ്സാകും"എന്ന അവരുടെ മറുപടിയിൽ ബിജുവിന് നന്ദി..........രക്ഷപ്പെട്ടു... ......
ഭക്ഷണ സാധനങ്ങൾ പഞ്ചായത്ത് നൽകിയെന്നും കറിക്കുള്ള സാധനങ്ങൾ കുറവെന്നും ഒരു ചെറുപ്പക്കാരൻ.ഉടൻ അതിനും പരിഹാരം.
ഇരുപത്തഞ്ചോളം വരുന്ന അതിഥി ക്യാമ്പിലെ മുഴുവൻ തൊഴിലാളികളും
"ഖുശി".
മലപ്പച്ചേരി അഗതി മന്ദിരമായിരുന്നു അടുത്ത ലക്‌ഷ്യം.മടിക്കൈയുടെ ഗ്രാമ വിശുദ്ധിയും ചരിത്രവുമെല്ലാം ധൃതിയിലുള്ള സംഭാഷണ മദ്ധ്യേ ശശി നുറുങ്ങുകളിലൂടെ പങ്കു വെക്കുന്നു.
“പ്രസിഡണ്ടിന്റെ വരവ് വൈകും നമുക്ക് ആസ്സാമിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ സുഖവിവരങ്ങളന്വേഷിക്കാം” ശശി പറഞ്ഞു.
മടിക്കൈയുടെ സ്വഭാവം ഏറെക്കുറെ അറിയുമെങ്കിലും ഈയൊരു ധൈര്യം എന്നെ അതിശയിപ്പിച്ചു.അതിഥി തൊഴിലാളികൾ ഇവിടെ സുരക്ഷിതരാണ് എന്നു പറയാതെ പറയുന്ന ഉറപ്പിന്റെ സ്വരം.ഹിന്ദിയിൽ ചോദിക്കണമെന്ന ശശിയുടെ ആവശ്യത്തിൽ ഞാൻ ഞെട്ടി.മലയാളം തന്നെകൂട്ടിപ്പറയുന്നതിൽ എന്റെ പരിമിതിയുടെ ദൈന്യത മാസ്കുള്ളത് കൊണ്ട് പുറത്തറിഞ്ഞില്ല.
ഏതോ കോൺട്രാക്ടറുടെ കീഴിൽ കൽപ്പണയിൽ ജോലി ചെയ്യുന്ന ആസ്സാമിലെ തൊഴിലാളികളോട് പറയാനുള്ള സ്റ്റോക്ക് മനസ്സിൽ തയ്യാറാക്കി മുന്നിൽ നടന്നപ്പോൾ ബിജു അവരോട് ചോദിക്കുന്നു "നിങ്ങൾക്ക് മലയാളം മനസ്സിലാവില്ലേ".
"കുച്ച് മനസ്സാകും"എന്ന അവരുടെ മറുപടിയിൽ ബിജുവിന് നന്ദി..........രക്ഷപ്പെട്ടു...
ഭക്ഷണ സാധനങ്ങൾ പഞ്ചായത്ത് നൽകിയെന്നും കറിക്കുള്ള സാധനങ്ങൾ കുറവെന്നും ഒരു ചെറുപ്പക്കാരൻ.ഉടൻ അതിനും പരിഹാരം.
ഇരുപത്തഞ്ചോളം വരുന്ന അതിഥി ക്യാമ്പിലെ മുഴുവൻ തൊഴിലാളികളും
"ഖുശി".
അപ്പോഴേക്കും പ്രസിഡണ്ട് പ്രഭാകരേട്ടനെയുംകൊണ്ട് പഞ്ചായത്ത് ജീപ്പെത്തി.സെക്രട്ടറി ശശിധരനുംകൂടെയുണ്ട്.നേരെ മലപ്പച്ചേരിക്ക്.ചാക്കോച്ചൻ നടത്തുന്ന മലബാർ അഗതി മന്ദിരത്തിലേക്ക്.ഭിന്നശേഷിക്കാ രനായ അദ്ദേഹത്തിൻറെ സ്ഥാപനത്തിൽ അഗതികളായ അമ്മമാരെയും സഹോദരരേയും കണ്ടു.പഞ്ചായത്ത് തന്നെ നേരിട്ട് അവിടെ സാധന സാമഗ്രികൾ എത്തിച്ചു എന്ന് പറഞ്ഞ അദ്ദേഹം നന്ദിയോടെ കൈ കൂപ്പി.
പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെയാണ് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചത്.എന്തിനും ഏതിനും ഒരു ഫോൺ വിളിപ്പാടകലെ പ്രസിഡണ്ടും പഞ്ചായത്തുമുണ്ടെന്ന പ്രസ്താവന തന്നെ ജനകീയ കർമ്മ പഥത്തിലെനിശ്ചയദാർഢ്യവുംസ്വയം സന്നദ്ധതയും വ്യക്തമാക്കുന്നതായിരുന്നു.
മകൾ ടി.ടി.സിക്കുപഠിക്കുന്നകുട്ടിയും അന്തേവാസികളുടെ മേൽനോട്ടത്തിനായുള്ളത് കണ്ടു.
ഐസൊലേഷനിലൂടെ 328 പേരിൽ നിന്ന് 272 ആയി എണ്ണം കുറഞ്ഞെന്നും ഗ്രാമം സർവ്വ സജ്ജമാണെന്നും പ്രഭാകരേട്ടൻ യാത്രയാകുമ്പോൾ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
കൈ കൂപ്പി മാനസീക ഐക്യം വ്യക്തമാക്കി ഞങ്ങൾ വിട പറഞ്ഞു.
പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെയാണ് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചത്.എന്തിനും ഏതിനും ഒരു ഫോൺ വിളിപ്പാടകലെ പ്രസിഡണ്ടും പഞ്ചായത്തുമുണ്ടെന്ന പ്രസ്താവന തന്നെ ജനകീയ കർമ്മ പഥത്തിലെനിശ്ചയദാർഢ്യവുംസ്വയം സന്നദ്ധതയും വ്യക്തമാക്കുന്നതായിരുന്നു.
മകൾ ടി.ടി.സിക്കുപഠിക്കുന്നകുട്ടിയും
ഐസൊലേഷനിലൂടെ 328 പേരിൽ നിന്ന് 272 ആയി എണ്ണം കുറഞ്ഞെന്നും ഗ്രാമം സർവ്വ സജ്ജമാണെന്നും പ്രഭാകരേട്ടൻ യാത്രയാകുമ്പോൾ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
കൈ കൂപ്പി മാനസീക ഐക്യം വ്യക്തമാക്കി ഞങ്ങൾ വിട പറഞ്ഞു.
കണിക്കുള്ള കലങ്ങളും ചട്ടിയും നിർമ്മിക്കുന്ന എരിക്കുളത്തിന്റെ പാടങ്ങൾ ഉണങ്ങിനിൽക്കുന്നത് ഏറെ ദുഃഖിപ്പിച്ചു.വിഷുക്കാലമാണ് അവരുടെ പ്രധാന വരുമാന കാലം.ഈ വർഷം അതും ഈ പാവങ്ങൾക്ക് നഷ്ടപ്പെട്ടു......
കോവിഡ് ദുരിതം തീർത്ത മഡ്ക്കയുടെ ഗ്രാമത്തിന്റെ നിശ്വാസങ്ങൾ കൂടിച്ചേർന്ന് വെയിലിന്റെ ശക്തിയേറ്റിയപ്പോൾ മനസ്സിന്റെ പതർച്ച മാറ്റാൻ ഒരു കവിൾ കൂടി വെള്ളം കുടിച്ചു.
കോവിഡ് ദുരിതം തീർത്ത മഡ്ക്കയുടെ ഗ്രാമത്തിന്റെ നിശ്വാസങ്ങൾ കൂടിച്ചേർന്ന് വെയിലിന്റെ ശക്തിയേറ്റിയപ്പോൾ മനസ്സിന്റെ പതർച്ച മാറ്റാൻ ഒരു കവിൾ കൂടി വെള്ളം കുടിച്ചു.
കെ.വി .രാജീവ് കുമാർ
പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ (പി എ യു 2)
നല്ല വിവരണം
ReplyDeleteAnjaneyn ഇലക്ഷൻ സമയത്ത് എന്റെ സാരഥി ആയിരുന്നു.. മിടുക്കൻ
ReplyDeleteരാജീവേട്ടാ സൂപ്പർ...
ReplyDeleteഹൃദ്യം
ReplyDelete