പുത്തിഗെ ഗ്രാമപഞ്ചായത്ത് കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾ
പുത്തിഗെ ഗ്രാമ പഞ്ചായത്തിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായി മലയാളം കന്നട ഭാഷകളിൽ നോട്ടീസ് തയാറാക്കി വിതരണം ചെയ്തു. കൂടാതെ 14 വാർഡുകളിലും പഞ്ചായത്തും പി.എച്ച്.സിയും ചേർന്ന് മൈക്ക് അനൗൺസ്മെന്റ് നടത്തി.
19.03.20 ബഹു. മുഖ്യമന്ത്രിയുടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വെബ്കാസ്റ്റിംഗ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി കോവിഡ്-19 അജണ്ടവെച്ചു പ്രത്യേകയോഗം ചേരുകയും, ശേഷം സന്നദ്ധ പ്രവർത്തകർക്കും, രാഷ്ട്രീയ നേതാക്കൾക്കും സേവന പ്രവർത്തകർക്കുമൊപ്പം ബഹു. കേരള മുഖ്യമന്ത്രിയുടെ വെബ്കാസ്റ്റിംഗ് പരിപാടി വീക്ഷിക്കുകയും ചെയ്തു.
പുത്തിഗെ പഞ്ചായത്തിലെ വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികൾ കൂടുകയും വാർഡുതല ശുചിത്വ പരിപാടികൾ റാപ്പിഡ് റെസ്പ്പോൺസ് ടീം പ്രവർത്തനങ്ങൾ വിദേശങ്ങളിൽ നിന്ന് വന്നവരുടെ വിവരശേഖരണം തുടങ്ങിയവ ചർച്ച ചെയ്തു ആയതു സംബന്ധിച്ച വിവരങ്ങൾ പുത്തിഗെ പി.എച്ച്.സി മെഡിക്കൽ ഓഫീസർക്ക് നൽകുകയും ചെയ്തു.
സെക്രട്ടറി ,അസിസ്റ്റൻറ് സെക്രട്ടറി |
പുത്തിഗെ ഗ്രാമ പഞ്ചായത്തിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായി മലയാളം കന്നട ഭാഷകളിൽ നോട്ടീസ് തയാറാക്കി വിതരണം ചെയ്തു. കൂടാതെ 14 വാർഡുകളിലും പഞ്ചായത്തും പി.എച്ച്.സിയും ചേർന്ന് മൈക്ക് അനൗൺസ്മെന്റ് നടത്തി.
ഫീൽഡ് സന്ദർശനം |
അടുത്ത ദിവസങ്ങളിൽ പൊതു ഇടങ്ങളിലും ഘടക സ്ഥാപനങ്ങളിലും ‘ബ്രേക്ക് ദി ചെയിൻ’ പരിപാടിയുടെ ഭാഗമായി ഹാൻഡ് വാഷ്/ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് ആവശ്യമായ സൗകര്യം ഏർപ്പെടുത്തി . കൂടാതെ ബാങ്കുകൾ എടിഎം കൗണ്ടറുകൾ തുടങ്ങിയവയിൽ ഇത് സ്ഥാപിക്കുന്നതിന് സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ബഹു. ഡി.ഡി.പിയുടെ 20.03.2020 തീയതിയിലെ സെക്രട്ടറിമാരുടെ മീറ്റിംഗിലെ നിർദ്ദേശപ്രകാരം വിവിധ ആരാധനാലയങ്ങൾക്കും പൊതു ജനങ്ങൾ തിങ്ങിക്കൂടുന്ന സ്ഥാപനങ്ങൾക്കും ആൾക്കാരെ കൂട്ടിയുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് രേഖാമൂലം നിർദ്ദേശം നൽകി.
വാർഡ് സമിതികളുടെ ഗൃഹസന്ദൃശനം |
സർക്കാർ നിർദ്ദേശം അനുസരിച്ച് അംഗഡിമുഗർ ജി.എച്ച്.എസ്. സ്കൂളിൽ കോവിഡ് -19 കെയർ സെന്റെറിനായി മൂന്നു കെട്ടിടങ്ങൾ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സജ്ജമാക്കുകയുണ്ടായി.
ലോക്ക് ഡൗൺ ആരംഭിച്ചതിനെ തുടർന്ന് 30.03.2020 തീയതിയിൽ ബാഡൂർ
എ.എൽ.പി സ്കൂളിൽ പഞ്ചായത്തും കുടുംബശ്രീ യൂണിറ്റും ചേർന്ന് കമ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണ വിതരണം നൽകിവരുന്നു.
ഐസോലേഷനിൽ ഉള്ളവരുടെയും അതിഥിതൊഴിലാളികളുടേയും സൗകര്യാർഥം മുണ്ട്യത്തടുക്ക അംഗൻവാഡിയിൽ രണ്ടാമത്തെ കമ്യൂണിറ്റി കിച്ചണും ആരംഭിച്ചു.ഈ രണ്ടു കമ്യൂണിറ്റി കിച്ചണുകളിലുമായി ദിവസേന ശരാശരി 200 പേർക്ക് ഭക്ഷണം നൽകിവരുന്നു. പരിസര ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തളിപ്പറമ്പിൽ നിന്ന് സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലഭ്യമാക്കുകയും ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി ഘടക സ്ഥാപനങ്ങളിലും, പഞ്ചായത്ത് ഓഫീസ് പരിസരത്തും പൊതുവിടങ്ങളിലും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും ശുചീകരണം നടത്തുകയുണ്ടായി.
ആരോഗ്യ പ്രവർത്തകരുടേയും പഞ്ചായത്ത് എസ്.സി,എസ്.ടി പ്രമോട്ടർമാരുടെയും സഹകരണത്തോടെ എസ്.സി,എസ്.ടി കോളനികളിൽ രോഗ പ്രതിരോധം സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് പ്രവർത്തകർ ഐസ്വലേഷനിലുള്ളവരുടെ വിവരശേഖരണം നടത്തുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു.
ജില്ലാ ലേബർ ഓഫീസിന്റെ സഹായത്തോടെ അരി ഭക്ഷണം കഴിക്കാത്ത അതിഥിതൊഴിലാളികൾക്ക് ധാന്യക്കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.
ബഹു. ജില്ലാ കലക്ടർ ഡോ. സജിത്ത് ബാബു അവർകൾ അതിഥി തൊഴിലാളി വാസ സ്ഥലങ്ങൾ സന്ദർശിക്കുകയും സെക്രട്ടറിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയുമുണ്ടായി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റെജി കുമാർ സർ എ.ഡി.പി ശ്രീ ധനീഷ് കുമാർ സർ എന്നിവർ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ രണ്ട് കമ്മ്യൂണിറ്റി കിച്ചനുകളും കേയർ സെന്റ്ററുകളും സന്ദർശിക്കുകയും പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവധി ദിനങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് സെക്രട്ടറി അസി.സെക്രട്ടറി അക്കൗണ്ടെന്റ്, ഡ്രൈവർ, ടി.എ എന്നിവർ മുടങ്ങാതെ എത്തി. പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മറ്റു സ്റ്റാഫുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകുന്നു .
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ മറ്റ് അംഗങ്ങൾ എന്നിവരും, യൂത്ത് കോഡിനേറ്റർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരും, മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും. പഞ്ചായത്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവരുന്നു. ഐസോലേനിൽ 190 ലധികം ആൾക്കാർ ഉണ്ടെങ്കിലും 07/04/2020 തീയതി വരെ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് ആശ്വാസകരമാണ്.
Good initiatives from all gp's
ReplyDelete