Thursday, April 9, 2020

അനാഥാലയങ്ങളിലെ അന്തേവാസികൾക്കും റേഷൻ

അനാഥാലയങ്ങൾ,അഗതി മന്ദിരങ്ങൾ വൃദ്ധസദനങ്ങൾ ആതുര ചികിത്സാ കേന്ദ്രങ്ങൾഅനാഥാലയങ്ങൾ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒരംഗത്തിന് 5 കിലോഗ്രാം അരിവീതം ഏപ്രിൽ 2020 മാസത്തേയ്ക്ക് സൌജന്യമായി വിതരണം ചെയ്യേണ്ടതാണെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.(കത്ത് നംപർ (സി എസ്) എ10-516-2020 തിയതി 07-04-2020).

സ്ഥാപനത്തിൻറെ ചുമതലക്കാർ സ്ഥാപനത്തിലുള്ള അന്തേവാസികളുടെ പേര്,ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കേണ്ടതും അപേക്ഷ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറെ സെക്രട്ടറി സാക്ഷ്യപ്പെടുത്തി താലൂക്ക് സപ്ലൈ ഓഫീസർക്ക് റേഷൻ അനുവദിക്കുന്നതിനായി അയയ്ക്കേണ്ടതുമാണ്.

No comments:

Post a Comment