ദുരന്തങ്ങളെ അതിജീവിക്കാൻ ചെറുവത്തൂർ
തീരപ്രദേശങ്ങളെ തകർത്തെറിഞ്ഞു പെയ്തൊഴിഞ്ഞ പെരുമഴ പാഠങ്ങൾ പഠിപ്പിച്ച ഗ്രാമമാണ് ചെറുവത്തൂർ
നാട്ടു ചരിത്രത്തിന് അടിസ്ഥാനമായ തേജസ്വിനി പുഴ സംഹാര രൂപം പൂണ്ടപ്പോൾ ഈ ഗ്രാമം തിരിച്ചറിവുകൾ തേടാനും മൂല്യങ്ങൾ തിരിച്ചെടുക്കാനും പഠിച്ചു.പാഠങ്ങളുടെ ആർജ്ജവത്തിൽ നിന്നും നവ കേരളവും നവ ചെറുവത്തൂരും കെട്ടിപ്പടുക്കുന്ന ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാൻ നാടൊരുങ്ങുകയും ചെയ്തു .
നാളുകൾക്കു ശേഷം കോവിഡ് 19 എന്ന വൈറസ് വിത്തിന്റെ ആവിർഭാവം പുതിയൊരു പ്രതിരോധം തീർക്കാൻ പശ്ചാത്തലമൊരുക്കിയിരിക്കുകയാണ്. പ്രളയ ദുരന്തത്തിൽ നിന്നും കര കയറുമ്പോഴേക്കുമുള്ള പുതിയ ഭീതി. എന്നാൽ മാസങ്ങൾക്കു മുമ്പ് മറ്റൊരു ദുരന്തത്തിന് ഇരയായ അനുഭവങ്ങളിലൂടെ അതിജീവനപാത വെട്ടിത്തെളിച്ച ചെറുവത്തൂരിന് ഭീതിയല്ല വേണ്ടത് അതീവ ജാഗ്രതയോടെയുള്ള പ്രതിരോധമാണെന്ന് ബോദ്ധ്യപ്പെടാനും സാമൂഹിക അകലത്തോടെ ഐക്യപ്പെടാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.
പഞ്ചായത്തിന്റെ പദ്ധതി ,നികുതി നേട്ടങ്ങളും,നൂതന ഇടപെടലുകളുമെല്ലാം ഉണ്ടാക്കിയെടുത്ത ഒരു ശക്തമായ അടിത്തറ നമുക്ക് ഊർജ്ജമായി മാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതിരോധത്തിന്റെ മുഖ്യ ചുമതല ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഏൽപ്പിക്കുകയും ചെയ്തതോടെ സജീവമായി ഭരണ സമിതിയും ഓഫീസും. കൂടാതെ സംസ്ഥാനത്തു ഏറ്റവും കൂടുതൽ പോസിറ്റീവ് കേസു വന്ന ജില്ല എന്ന നിലയിലും പ്രവാസികൾ ഏറ്റവുംകൂടുതലുള്ള ഒരു ഗ്രാമമെന്ന നിലയിലും അതിജാഗ്രത തന്നെയായി കോവിഡ് 19 നെ നേരിടാനുള്ള ആദ്യ അജണ്ടയും തീരുമാനവും . \
ഒന്നാം ഘട്ടത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് കൊറോണ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു .ബോധവൽക്കരണത്തിനായി വാർഡുകൾ തോറും അനൗൺസ്‌മെന്റുകൾ സംഘടിപ്പിച്ചു .ചെറുവത്തൂർ വി.വി സ്മാരക ആരോഗ്യ കേന്ദ്രവുമായി ചേർന്ന് (മാർച്ച് 17) ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് പ്രത്യേക ഹെൽപ് ഡെസ്ക് സ്ഥാപിച്ചു .വാർഡുതല ജാഗ്രത സമിതികൾ ശക്തമാക്കി .ആൾക്കൂട്ടത്തിനുള്ള സാഹചര്യമൊഴിവാക്കാൻ നടപടിയെടുത്തു .300 ഓളം പേരാണ് അന്യ രാജ്യങ്ങളിൽനിന്നും ചെറുവത്തൂരിൽ എത്തിയത് എന്ന പ്രാഥമിക നിഗമനത്തിൽ ഇവരെയൊക്കെ വീടുകളിൽ ഐസൊലേഷനുകളിലുമാക്കി.
ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ ഹോസ്റ്റൽ വളണ്ടിയർമാരുടെ കൂടി സഹകരണത്തോടെ കെയർ സെന്റർ ആക്കി മാറ്റി .ആവശ്യമുണ്ടെങ്കിൽ രണ്ടു ഗവ:ഹയർ സെക്കൻഡറി സ്കൂളുകളെ കൂടി സജ്ജമാക്കാൻ തീരുമാനമെടുത്തു .150 വളണ്ടിയർമാരെയും സജ്ജരാക്കി .ആയിരക്കണക്കിന് ആൾക്കാർ കൂടുന്ന ചെറുവത്തൂർ ഹാർബർ അടക്കാൻ നടപടിയെടുത്തു .
പൂരോത്സവങ്ങളുടെ നാട്ടിൽ പൂരത്തിൻ്രെ മാസത്തിൽ അവ മാറ്റിവെക്കാൻ അമ്പലങ്ങളിലെയും കഴകങ്ങളിലെയും മേധാവികൾ വഴങ്ങിയത് പ്രത്യേകാനുഭവമായി .ബാങ്കുകളിൽ ഉൾപ്പെടെ ബ്രേക്ക് ദ ചെയിൻ ക്യാമ്പ് നടപ്പാക്കി .
അപ്പോഴാണ് ഫയർ ഫോഴ്സ് മുന്നോട്ട് വന്നത് .ചെറുവത്തൂർ ടൗൺ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ അണു വിമുക്തമാക്കാനും ശുചീകരിക്കാനും അവരുടെ സഹായം പ്രയോജനപ്പെടുത്തി .
മാർച്ച് 19 നാണ് മുഖ്യമന്ത്രിയുമായുള്ള വീഡിയോ ആശയ സംവാദം നടന്നത് . ബഹുമാനപ്പെട്ട മുഖ്യമന്ത്രി തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് അയച്ച കോവിഡ് 19 പ്രതിരോധം സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ കത്ത് ലഭിക്കുന്നത് മാർച്ച് 21നാണ്.ഇതിനകം തന്നെ സജ്‌ജമായ ചെറുവത്തൂരിന് അദ്ദേഹത്തിന്റെ കൃത്യമായ മാർഗ്ഗ നിർദ്ദേശം കൂടിയായപ്പോൾ അതീവ ജാഗ്രതയുടെ തുടർ നാളുകളിലെ കർമ്മ പദ്ധതി അക്കമിട്ട് തയ്യാറാക്കൽ എളുപ്പമായി .
വീടുകളിലെ ഐസൊലേഷൻ, അതിഥി തൊഴിലാളികൾ, കൂട്ടം ചേരുന്നത് ഒഴിവാക്കൽ ,എസ് .സി -എസ് .ടി മേഖലയിലെ പ്രശ്നങ്ങൾ ,കാസർകോട് ജില്ല അടച്ചിടേണ്ടി വന്ന ഭീതിദമായ സാഹചര്യം ഇവ വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ കത്ത് .ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ വിപുലപ്പെടുത്താനും നിർദ്ദേശിച്ചു .
കത്ത് ചർച്ച ചെയ്യാനായി വിളിച്ച അടിയന്തിര യോഗത്തിൽ പ്രത്യേക കോർ ടീം പഞ്ചായത്തിൽ രൂപീകരിക്കുകയും കോവിഡ് 19 പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ് ആവിഷ്കരിക്കുകയും ചെയ്തു.ഉടൻ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ ക്യാമ്പയിൻ ആരംഭിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾ വ്യക്തമാക്കി.17 വാർഡിലും ജാഗ്രത സമിതികൾ സജീവമാക്കുകയും ഐസൊലേഷനിൽ ഉണ്ടായിരുന്ന 263 പേരെയും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തു.അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി
മാർച്ച് 26 നാണ് കമ്മ്യൂണിറ്റി കിച്ചൻ ഏർപ്പെടുത്തുന്നത് സംബന്ധിച്ച വിശദമായ നിർദ്ദേശം സർക്കാരിൽനിന്ന് ലഭിക്കുന്നത്.പഞ്ചായത്തിന്റെ അധീനതയിലുള്ള ഗവ:വെൽഫേർ യു.പി സ്കൂൾ കമ്മ്യൂണിറ്റി കിച്ചനു വേണ്ടി ഒരുക്കിയെടുത്തു.ചെറുവത്തൂരിൽ ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ പ്രത്യേക സ്റ്റിക്കർ തയ്യാറാക്കി ഹെൽപ് ലൈൻ നമ്പറുകളും നൽകി പ്രചരിപ്പിച്ചു. ഹെൽപ് ലൈനിലെ ആദ്യ നമ്പർ നൽകാൻ സ്വയം സന്നദ്ധനാവുകയായിരുന്നു.
കൂടെ സദാ സമയവും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കാൻ സെക്രട്ടറി ശ്രീ.പ്രഭാകരനും സഹപ്രവർത്തകരും.പ്രത്യേക ഓഫീസ് ഉത്തരവ് ഇറക്കി. സദാ സമയവും പഞ്ചായത്ത് ഓഫീസിനെ വാർ റൂമാക്കി മാറ്റി.ഓഫീസിൽ പ്രത്യേക ഹെൽപ് ഡെസ്കും ഒരുക്കി.
മാർച്ച് 27 നാണ് സാമൂഹ്യ അടുക്കള പ്രവർത്തനം തുടങ്ങുന്നത്.ജില്ലയിൽ ആദ്യം ആരംഭിച്ച അടുക്കളയിൽ ഒന്ന് ചെറുവത്തൂരിലേതായിരുന്നു.ഏറ്റവും കൂടുതൽ പേർക്ക് ആദ്യം തന്നെ ഭക്ഷണം നൽകിയതും ഇവിടെയാണ്.
റെയിൽവേ സ്റ്റേഷൻ സാന്നിദ്ധ്യം അതിഥി തൊഴിലാളികളുടെയും അന്യ സംസ്ഥാനക്കാരുടെയും കേന്ദ്രീകരണത്തിന് കാരണമായി.ഇതുവരെയായി 10 ദിവസങ്ങളിലെ ഭക്ഷണവും സ്പോൺസർഷിപ്പാണ്.ഉദാരമതികളായ ഒട്ടേറെപ്പേരുടെ പിന്തുണയാൽ സജീവമായി അടുക്കള മുന്നോട്ട് പോവുകയാണ്.രോഗികളായവർക്ക് മരുന്നും അവശ്യ സർവീസുമെത്തിക്കാൻ പോലീസ്,യുവജനക്ഷേമ ബോർഡ് ഇവയുടെ സഹകരണത്തോടെ പ്രത്യേക വളണ്ടിയർ സേനയും പ്രവർത്തന പഥത്തിലുണ്ട്.
ഇതിനിടെ എ .ഡി .എം .എൻ.ദേവീദാസ് സാമൂഹ്യ അടുക്കള സന്ദർശിച്ച് സംതൃപ്തി രേഖപ്പെടുത്തി.
എടുത്തു പറയേണ്ടത് ബഹുമാനപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.കെ.കെ റജികുമാറിന്റെയും പെർഫോമെൻസ് ഓഡിറ്റ് വിഭാഗത്തിന്റെയും കരുതലും നിരന്തരമുള്ള അന്വേഷണവുമാണ്.അവരുടെയൊക്കെ പിന്തുണ ഞങ്ങളെ തളരാതെ കൈ പിടിച്ചുയർത്തുന്നതാണെന്ന് സ്നേഹപൂർവ്വം ഓർക്കുന്നു.
തോൽക്കാൻ ചെറുവത്തൂരുകാർ തയ്യാറല്ല.പ്രതിരോധത്തിന്റെ പുതിയ ചരിത്രം രചിക്കാനും അത് ലോകത്തിനു മാതൃകയാകാനും ടീം ചെറുവത്തൂർ സേവന നിരതരായി പൊരുതുകയാണ്.ഈ നാടിൻറെ മനസ്സ് ഞങ്ങൾക്കൊപ്പമുണ്ട്. നന്ദി ഏവർക്കും
.......പിന്തുണ തുടരുക.............
ഒപ്പം അതിജാഗ്രതയും
സ്നേഹപൂർവ്വം
മാധവൻ മണിയറ

ഏവരെയും പ്രചോദിപ്പിക്കുന്ന മാതൃകാ പ്രവർത്തനം.
ReplyDelete