Thursday, April 2, 2020

പദ്ധതി നേട്ടവുമായി ജില്ലയിലെ പഞ്ചായത്തുകൾ-സംസ്ഥാനത്ത് ആറാം സ്ഥാനം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ തീച്ചൂളയിലും സാമ്പത്തിക വർഷാവസാനം മികച്ച പദ്ധതി പ്രവർത്തനവുമായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ.മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ അവസാന രണ്ടാഴ്ചകോവിഡ് ഭീതിയിൽ തടസ്സങ്ങളുണ്ടായിട്ടും മിക്ക പഞ്ചായത്തുകളും മികച്ച പ്രകടനം നടത്തി.

കോവിഡ് ഏറ്റവുമാദ്യവും ശക്തമായും ബാധിച്ച ജില്ലയാണ് കാസർകോട്: കോവിഡ് 19 പശ്ചാത്തലത്തിൽ ഏപ്രിൽ 18 വരെ ബില്ലുകൾ സമർപ്പിക്കാൻ സാവകാശം സർക്കാർ അനുവദിച്ചിട്ടുണ്ട്.ട്രഷറിയിൽ ബാക്കിയുള്ള ബില്ലുകളുടെ ആകെത്തുകയോ കഴിഞ്ഞ വർഷ പദ്ധതി വിഹിതത്തിൻ്റെ 25% മോ ഏതാണധികം അത്രയും തുക സ്പിൽ ഓവർ പദ്ധതിക്കായി അനുവദിക്കുകയും ചെയ്യും.

 2020 മാർച്ച് 31 ൻ്റെ കണക്കനുസരിച്ച് 30 ഗ്രാമ പഞ്ചായത്തുകളും 75 ശതമാനത്തിലധികം പദ്ധതി തുക ചെലവഴിച്ചു.ചെറുവത്തൂരും ഈസ്റ്റ് എളേരിയുമാണ് 100 മേനിയുമായി മുന്നിൽ '

പടന്ന94.4, മടിക്കൈ 93. 4 പനത്തടി 93.3 ,പുല്ലൂർ പെരിയ 92.9, പിലിക്കോട് 92.1, ബേഡഡുക്ക 91.9, തൃക്കരിപ്പൂർ 89.4, കള്ളാർ 88.2, വെസ്റ്റ്എളേരി 87. 7, മീഞ്ച 87.5, കിനാനൂർ കരിന്തളം 87.5, കുറ്റിക്കോൽ 87.4, പുത്തിഗെ 86.9, ബളാൽ 86.6, പള്ളിക്കര 85.6,കയ്യൂർ ചീമേനി 85.4, എന്നിവ 85 ശതമാനത്തിലധികം ചെലവഴിച്ചവയാണ്.

അജാനൂർ 84, മൊഗ്രാൽപുത്തൂർ 83.7, വോർക്കാടി 83. 2, മധൂർ 82.3. മഞ്ചേശ്വരം 81.4, കാറടുക്ക79.8, കുമ്പള 79.7, ചെങ്കള, വലിയപറമ്പ (79.5), പൈവളികെ79, ഉദുമ 76.2, ബെള്ളൂർ74,എൻ മകജെ 72.9, മുളിയാർ 72.6, ചെമ്മനാട് 71.9, കുമ്പടാജെ 69.6, ബദിയടുക്ക 66.2, കോടോംബേളൂർ 64.6, മംഗൽ പാടി 62 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളുടെ ചെലവ്. ഏപ്രിൽ 18 വരെ ബിൽ സമയം വർദ്ധിപ്പിച്ചതുകൊണ്ട് ചെലവ് ശതമാനം ഉയരാം.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഗ്രാമ പഞ്ചായത്ത് ഭരണസമിതികളും ജീവനക്കാരും നിർവ്വഹണ ഉദ്യോഗസ്ഥരും പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.

2020-21, വാർഷിക പദ്ധതിയും ദുരന്ത നിവാരണ പദ്ധതിയും സംസ്ഥാനത്ത് ഏറ്റവുമാദ്യം സമർപ്പിച്ച ജില്ലയും കാസർകോടാണ്.

കാസറഗോഡ് ഇത്തവണ ലക്ഷ്യം വച്ചത് സംസ്ഥാന തലത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള സ്ഥാനമായിരുന്നു.അത് ആറാം സ്ഥാനമായത് വലിയ നേട്ടമായി കണക്കാക്കുന്നു.പദ്ധതി പ്രവർത്തനവുമായി സഹകരിച്ച എല്ലാവരെയും ബഹുമാനപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റെജികുമാർ അഭിനന്ദിച്ചു.

No comments:

Post a Comment