Saturday, April 4, 2020

ഇന്ന് നടന്ന വീഡിയോ കോൺഫറൻസിലെ പ്രധാന നിർദ്ദേശങ്ങൾ




  • സെക്രട്ടറിമാർ വളരെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നുണ്ട്.സെക്രട്ടറിമാർ ഓഫീസിൽ രണ്ടാം നിരയെ സജ്ജമാക്കി നിർത്തണംസ്വയം സുരക്ഷ ഉറപ്പു വരുത്തണം

  • വളണ്ടിയർമാർക്ക് പാസ് കൊടുക്കുമ്പോൾ അർഹരായവർക്കും സന്നദ്ധതയുള്ളവർക്കുംആവശ്യത്തിന് മാത്രം കൊടുക്കണം.

  • സ്പോൺസർഷിപ്പിലൂടെ കമ്മ്യൂണിറ്റി കിച്ചണുവേണ്ടി വിഭവങ്ങൾ ശേഖരിക്കണം.സൌജന്യ ഭക്ഷണം കൊടുക്കുന്നവർ അർഹരാണെന്ന് മോണിറ്ററിംഗ് സമിതി മുഖാന്തിരം ഉറപ്പു വരുത്തണം,പട്ടിക വെബ് സൈറ്റിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണം.

  • പ്രതിദിന റിപ്പോർട്ടുകൾ യഥാസമയം തയ്യാറാക്കി നൽകണം. ഫോറംകൃത്യമായി പൂരിപ്പിക്കണം.

  • ഐസൊലേഷനിൽ പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി രേഖപെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണം.

  • സി യു ജി ഫോൺ എല്ലാവരും ഉപോയഗിക്കണം.ലേബർ വകുപ്പ് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ കൊടുത്ത് തുടങ്ങിയിട്ടുണ്ട്.അത് എത്തുന്നതുവരെ കാര്യങ്ങൾ പഞ്ചായത്ത് തന്നെ നോക്കണം.ഹാജർ രാവിലെ 10.00 മണിയ്ക്ക് തന്നെ കൊടുക്കണം.

  • കോറോണ ബാധിച്ചവരുടെ ഓരോദിവസത്തെയും റിപ്പോർട്ട് അടുത്ത ദിവസം രാവിലെ 11.00 മണിയ്ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.കമ്മ്യൂണിറ്റി കിച്ചണുവേണ്ടി അനുവദിച്ചിട്ടുള്ള വാഹനത്തിൻറെ ആവശ്യകത ഉപയോഗം സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണം.

  • കമ്മ്യൂണി കിച്ചൺ ആരംഭിച്ചിട്ടില്ലാത്തവർ ആരംഭിക്കണം.

  • കുടിവെള്ളവിതരണം ആവശ്യമുണ്ടെങ്കിൽ കഴിഞ്ഞവർഷം വിതരണം നടത്തിയ കരാറുകാരനെക്കൊണ്ട് അതേ നിരക്കിൽത്തന്നെ കുടിവെള്ളവിതരണം നടത്താം.

  • മിൽമ പാൽ കമ്മ്യൂണിറ്റി കിച്ചൺ ജനകീയ ഹോട്ടൽ എന്നിവയ്ക്കായി പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം.

1 comment:

  1. ജില്ലയിൽ പഞ്ചായത്ത് വകുപ്പിന്റെ പ്രവർത്തനം വളരെ മികച്ചതും മാതൃകാ പരവുമാണ്. DDP യുടെ നായകത്വത്തിൽ നമ്മൾ നടത്തുന്ന പ്രവർത്തനം ജനം തിരിച്ചറിയുന്നുണ്ട്,ഒപ്പം ജനപ്രതിനിധികളും

    ReplyDelete