കോവിഡ് പ്രതിരോധത്തിനിടയിലും നികുതി പിരിവിൽ മുന്നേറി പഞ്ചായത്തുകൾ
കൊറോണ ഭീതിയും ലോക് ഡൗണും ഉണ്ടായിട്ടും സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ നികുതി പിരിവിൽ നേട്ടം കൈവരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ.38 ൽ 31 ഗ്രാമപഞ്ചായത്തുകളും ഇതിനകം 75 ശതമാനം കെട്ടിട നികുതിയും പിരിച്ചെടുത്തു.
അതിൽ തന്നെ 25 സ്ഥാപനങ്ങളും 85 ൻ്റെ കടമ്പയും കടന്നു. പിലിക്കോട്, ചെറുവത്തൂർ ,വലിയ പറമ്പ, ബേഡഡുക്ക, മടിക്കൈ എന്നിവ നൂറു ശതമാനം നികുതിയും പിരിച്ചെടുത്ത് മുന്നിൽ നിൽക്കുന്നു.
ഇവയുൾപ്പെടെ ജില്ലയിലെ പകുതി പഞ്ചായത്തുകളും 90 ശതമാനത്തിലേറെ പിരിച്ചവയുടെ പട്ടികയിലെത്തി.
കോ വിഡ് 19 നികുതി ശേഖരണത്തിന് ഏറ്റവും പ്രതിസന്ധി തീർത്ത ജില്ലയാണ് കാസർകോട് ' പിരിവിൻ്റെ പ്രധാന ഘട്ടത്തിൽ വന്ന ലോക്ക് ഡൗൺ അതിജീവിച്ചും നേട്ടം കൊയ്യാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.സാഹചര്യം കണക്കിലെടുത്ത് പിഴപലിശയില്ലാതെ നികുതി ഒടുക്കുന്നതിനുള്ള കാലാവധി ഏപ്രിൽ 30 വരെ സർക്കാർ നീട്ടിയിട്ടുണ്ട്.
പ്രതികൂല സാഹചര്യത്തിലും മുൻവർഷത്തെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഉണ്ടായിട്ടുള്ളത് ' - മൊഗ്രാൽപുത്തൂർ, പനത്തടി, കള്ളാർ, മുളിയാർ, കുമ്പടാജെ, വെസ്റ്റ്എളേരി, കിനാനൂർ കരിന്തളം, ദേലമ്പാടി, പടന്ന, കയ്യൂർ-ചീമേനി, തൃക്കരിപ്പൂർ, കോടോംബേളൂർ, എന്നിവ ഇതിനകം 90 ശതമാനത്തിനു മേൽ നികുതി പിരിച്ചു മംഗൽപാടി ഒഴികെ എല്ലാം 60% മേൽ എത്തി.
മുൻവർഷം മുന്നിലുള്ളവ പെർഫോർമൻസ് നിലനിർത്തിയപ്പോൾ 13 ഓളം പഞ്ചായത്തുകൾ പിന്നിൽ നിന്നും കുതിച്ചു കയറി.
കുടിശ്ശിക ഉൾപ്പെടെ കെട്ടിട നികുതി പിരിച്ച് 64 ൽ നിന്നു 94 ശതമാനത്തിലെത്തി ദേലമ്പാടി വഴികാട്ടിയപ്പോൾ 94 ൽ നിന്നും 100 തികച്ച ബേഡഡുക്കയും 79 ൽ നിന്ന് 89 ലെത്തിയ കോടോംബേളൂരും മുൻവർഷത്തെക്കാൾ 12 ശതമാനം കൂടുതൽ പിരിച്ച് 95ലെത്തിയ മുളിയാറും പുല്ലൂർ പെരിയയും കാറടുക്കയും മധൂരും അജാനൂരും ചെമ്മനാടുമെല്ലാം സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തി.
കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുള്ള പഞ്ചായത്തുകൾക്ക് ആശ്വാസമുണർത്തുന്നതാണ് പദ്ധതിച്ചെലവിനൊപ്പം നികുതി പിരിവിലുമുണ്ടായ നേട്ടം. പ്രതിസന്ധികൾക്കിടയിലും നികുതി പിരിവ് മുന്നേറ്റം നടത്തിയതിന് ഭരണസമിതികളെയും ജീവനക്കാരെയും പെർഫോമൻസ് ഓഡിറ്റ് വിഭാഗങ്ങളെയും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ.കെ.റെജികുമാർ, എ.ഡി.പി. ധനീഷ് എന്നിവർ അഭിനന്ദിച്ചു.മുഴുവൻ പഞ്ചായത്തുകളും ദീർഘിപ്പിച്ച കാലാവധിക്കുള്ളിൽ 100 ശതമാനം നേട്ടം കൈവരിക്കുമെന്ന വർ പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ഏറ്റവുമാദ്യം പദ്ധതി സമർപ്പിച്ച ജില്ല, ദുരന്തനിവാരണ പ്ലാൻ സമർപ്പിച്ച ഏക ജില്ല എന്നീ നേട്ടങ്ങളും കാസർകോടിനവകാശപ്പെട്ട നേട്ടങ്ങളാണ്

No comments:
Post a Comment