Friday, April 10, 2020

കാസറഗോഡ് ഡയറി

കോവിഡ് 19

പഞ്ചായത്ത് വകുപ്പ്, കാസർകോട് ജില്ല

നിലവിലെ സ്ഥിതിവിവരവും സ്വീകരിച്ച പ്രതിരോധ കർമ്മ പരിപാടികളും


 08.04. 2020 ആമുഖം : സംസ്ഥാനത്ത് ഏറ്റവും ഗുരുതരമായി കോവിഡ് 19 ബാധിച്ച ജില്ലയാണ് കാസർകോട്. സംസ്ഥാനത്ത് തന്നെ ആദ്യമായി 21.03.2020 മുതൽ ഒരാഴ്ച അവധി നൽകുകയും പ്രത്യേക പ്രതിരോധ നടപടികൾ കാസറഗോഡ് ജില്ലയിൽ സ്വീകരിക്കുകയും ചെയ്തു. അന്ന് മുതൽ തന്നെ കാസറഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തിച്ചു വരുന്നു. സമൂഹ വ്യാപന ഭീഷണിയെ ഫലപ്രദമായി ചെറുക്കുക എന്നത് ജില്ലയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഒപ്പം തന്നെ ലോക്ക് ഡൗണിന്റെ ഭാഗമായി ഉയർന്നു വരുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു.

 സ്ഥിതിവിവരം: ഇതുവരെയായി 156 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 106 കേസുകൾ 14 ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലാണ്. അതിൽ 8 ഗ്രാമ പഞ്ചായത്തുകൾ കാസറഗോഡ് നഗരസഭയോട് ചേർന്നാണ്. കോവിഡ് കേസുകളുള്ള ഗ്രാമ പഞ്ചായത്തുകളുടെ പേരും രോഗികളുടെ എണ്ണവും താഴെ കൊടുക്കുന്നു.

CHEMNAD  35

CHENGALA 20

MADHUR    13

UDUMA       12

MOGRAL PUTHUR 11

PALLIKKARA  06

MULIYAR    08

BADIYADKA 03

KUMBLA   03

AJANUR 02

PADANNA  01

PULLUR PERIYA O1

MEENJA 01

PAIVALIKE 01


ഇതിൽ ആദ്യ 6 ഗ്രാമ പഞ്ചായത്തുകൾ ഡബിൾലോക്ക് ഡൗൺ ഏരിയകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ കണക്കുകൾ ഇനിപ്പറയുന്നു.


 1. 8579 പേർ നിലവിൽ ഐസൊലേഷനിൽ കഴിയുന്നു. ഇതിൽ 426 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഇതുവരെ 5857 പേർ ഐസൊലേഷൻ പൂർത്തിയാക്കി. അവരുൾപ്പെടെ 8947 പേർക്ക് കൗൺസലിംഗ്‌ നൽകിയിട്ടുണ്ട്.

 2. ജില്ലയിൽ ആകെ 664 വാർഡുകളിലായി 668 ( മഞ്ചേശ്വരത്ത് 4 എണ്ണം അധികമായി ) ജാഗ്രതാ സമിതികൾ രൂപീകരിച്ചിരുന്നു. നിലവിൽ 664 എണ്ണം പ്രവർത്തിച്ചു വരുന്നു. ഇവർ ഐസൊലേഷനിൽ കഴിയുന്നവരെ നിരീക്ഷിക്കുകയും വാർഡ് തല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു.

 3. ജില്ലയിൽ 38 ഗ്രാമ പഞ്ചായത്തുകളിലായി 2616 വളണ്ടിയർമാർ നിലവിൽ പ്രവർത്തിച്ചു വരുന്നു.

 4. ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയ 76 കെയർ സെന്റർ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയതിൽ 74 എണ്ണം അംഗീകരിച്ചിട്ടുണ്ട്. . 22.03.2020 തീയ്യതി വലിയപറമ്പ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുബൈയില്‍ നിന്നും വന്ന 60 പേരെ ഗവ.ഫിഷറീസ് സ്കൂളില്‍ ഐസൊലേഷനിലാക്കി താമസിപ്പിക്കുകയും അവര്‍ക്കാവശ്യമായ ഭക്ഷണവിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.

 5. ജില്ലയിൽ ആകെ 53 കമ്മ്യൂണിറ്റി കിച്ചനുകൾ നിലവിൽ പ്രവർത്തിച്ചു വരുന്നു. അതിൽ 42 എണ്ണം കുടുംബശ്രീയുമായി സഹകരിച്ചും 10 എണ്ണം ഗ്രാമ പഞ്ചായത്ത് നേരിട്ടും നടത്തി വരുന്നു. 38 ഗ്രാമപഞ്ചായത്തുകളിലായി ദിവസേന എണ്ണായിരത്തോളം പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കി വരുന്നുണ്ട്. ബജറ്റ് ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടികൾ കുടുംബശ്രീയുമായി ആലോചിച്ച് നടപടി സ്വീകരിച്ച് വരുന്നു. റിപ്പോർട്ട് ദിവസം 10449 സൗജന്യ ഭക്ഷണം ഉൾപ്പെടെ 10900 പേർക്ക് ( ഇതിൽ 10234 എണ്ണം വീടുകളിലെത്തിച്ച് നൽകിയതാണ്) കമ്മ്യൂണിറ്റി കിച്ചൻ വഴി ഭഷണം നൽകി. ഇതിൽ 4479 പേർ അതിഥി തൊഴിലാളികളാണ് സന്നദ്ധ സേവനം, വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കാതെയാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെറുവത്തൂര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍ഡമാര്‍ക്ക് ആര്‍ ടി ഒ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

സ്വീകരിച്ച പ്രതിരോധ കർമ്മ പരിപാടികൾ


 1. 19.03.2020 ന് ബഹു. മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ 38 ഗ്രാമ പഞ്ചായത്തുകളും നിർദ്ദേശിച്ച പ്രകാരം തന്നെ പങ്കെടുത്തു എന്നുറപ്പാക്കി. അന്ന് നടന്ന ഭരണ സമിതി യോഗങ്ങളുടെ പരിഗണനക്കും തീരുമാനമെടുക്കുന്നതിനുമായി ബഹു മുഖ്യമന്ത്രി നൽകിയ നിർദ്ദേശങ്ങൾ അപ്പോൾ തന്നെ പട്ടികപ്പെടുത്തി നൽകി.38 ഗ്രാമ പഞ്ചായത്തുകളിലും മുഖ്യ മന്ത്രിയുടെ കോൺഫറൻസിനെ തുടർന്ന് പ്രത്യേക യോഗങ്ങൾ ചേർന്നു - പ്രതിരോധ കർമ്മ പരിപാടികൾ രൂപപ്പെടുത്തി.

 2. ആയതിന്റെ തുടർച്ചയായി 20.03.2020 ന് എല്ലാ മുൻകരുതൽ പ്രോട്ടോകോളും (മാസ്ക് സഹിതം) പാലിച്ച് രണ്ട് പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് തലത്തിലും രാവിലെയും ഉച്ചക്കുമായി സെക്രട്ടറിമാരുടെ യോഗം നടത്തി തുടർ നടപടികൾ തീരുമാനിച്ചു. ഫ്രണ്ട് ഓഫീസുകളിലും ഓഫീസിനകത്തും സ്വീകരിക്കേണ്ട മുൻകരുതലുകൾ മാർച്ച് ആദ്യം തന്നെ നിർദ്ദേശങ്ങൾ നൽകി നടപ്പാക്കിയിരുന്നു.

 3 . 21. 03. 2020 ന് തന്നെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ കൺട്രാർ റൂം സജ്ജീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.. ആയത് 23.03.2020 നും 31.03.2020 നും പുതുക്കി പുറപ്പെടുവിച്ചു.

 പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്തിൽ അസിസ്റന്റ് ഡയറക്ടർ, സീനിയർ സൂപ്രണ്ട് , രണ്ട് സീനിയർ ക്ലർക്കുമാർ അടങ്ങിയ കൺട്രോൾ റൂം മുഴുവൻ സമയ മോണിറ്ററിങ്ങും ഏകോപനവും വിലയിരുത്തലും നടത്തി പ്രവർത്തനങ്ങൾക്ക് ദിശാഗതി നൽകി വരുന്നു. ദൈനം ദിന വിവര ശേഖരണവും റിപ്പോർട്ടിങ്ങും ഉറപ്പാക്കുന്നു. ഡി ഡി പി ഓഫീസിൽ റിപ്പോർട്ട് ക്രോഡീകരണത്തിനും മറ്റുമായി മൊത്തം ജീവനക്കാർ മൂന്ന് ടീമായി തിരിഞ്ഞ് റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി കൃത്യമായി ചെയ്ത് വരുന്നു.

ഓഫീസിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് തലത്തിൽ അതത് പി എ എസ് മാരുടെ നേതൃത്വത്തിൽ മോണിറ്ററിങ്ങ് ടീമുകൾ പ്രവർത്തിച്ചു വരുന്നു.

പഞ്ചായത്ത് വകുപ്പിന്റെ പ്രവർത്തനത്തിനായി 3 വാഹനങ്ങൾ ദുരന്ത നിവാരണ അതോറിറ്റി വിട്ടു തന്നിട്ടുണ്ട്. പെർഫോർമൻസ് സംവിധാനം ഉൾപ്പെടെ ടി വാഹനങ്ങൾ ഉപയോഗിച്ച് ഫീൽഡ് പ്രവർത്തനം നടത്തുന്നു. ഡി ഡി പി , എ ഡി പി എന്നിവർ എല്ലാ ദിവസവും വിവിധ ഗ്രാമ പഞ്ചായത്തുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുന്നു.

 4. 38 ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിമാരും പി എ എസ് മാരുമായുള്ള വീഡിയോ കോൺഫറൻസ് സംവിധാനം zoom app വഴി ഏർപ്പെടുത്തി.

 5. നേരത്തെ ആരംഭിച്ചിരുന്ന Break the chain പരിപാടി അടുത്ത 2 ദിവസങ്ങൾക്കുള്ളിൽ ബസ് സ്റ്റോപ്പുകൾ, റേഷൻ കടകൾ എടിഎം , ബാങ്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉറപ്പാക്കി. ‘ Braek the Chain ' പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും, പ്രധാനപ്പെട്ട സ്ഥലങ്ങളിലും (മാര്‍ക്കറ്റ്, ബസ് സ്റ്റോപ്പുകള്‍ മുതലായവ) ജീവനക്കാര്‍ / പൊതുജനങ്ങള്‍ എന്നിവര്‍ക്ക് കൈകള്‍ വൃത്തിയാക്കുന്നതിനായി വെള്ളം, ഹാന്‍റ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. അന്നൗൺസ്‌മെന്റുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തുടർച്ചയായി ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

 6.. എല്ലാ വാർഡുതലത്തിലും ആരോഗ്യ ജാഗ്രതാ സമിതികൾ ഊര്‍ജ്ജിതമായി പ്രവർത്തനമാരംഭിച്ചു. പ്രവാസികളായവർ തിരിച്ചു വന്നതിന്റെ കൃത്യമായ കണക്കെടുപ്പ് നടത്തി. അവരെ ഹോം ഐസൊലേഷനിൽ പാർപ്പിക്കുകയും വാർഡ് തല ജാഗ്രതാ സമിതിയിലൂടെ ദൈനം ദിന മോണിറ്ററിങ്ങിനു വിധേയമാക്കുകയും ചെയ്തു. എല്ലാവർക്കും കൗൺസലിങ് ഉറപ്പാക്കി. ആയതിന്റെ കണക്കുകൾ കൃത്യമായി ശേഖരിച്ചു റിപ്പോർട്ട് ചെയ്തു.

 7. പട്ടികജാതി, പട്ടിക വർഗ്ഗ, തീരദേശ മേഖലകളിൽ സന്ദർശനം നടത്തി (കോളനികൾ ഉൾപ്പെടെ) സഹകരണം ഉറപ്പുവരുത്തി മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കി.

 8. അതിഥി തൊഴിലാളി ക്യാമ്പുകളിലും ഒറ്റപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലും വിവിധ ഭാഷകളിൽ ബോധവൽക്കരണം നടത്തി.ഓരോയിടത്തും കണക്കെടുത്തു. ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്ക് പ്രകാരം ജില്ലയിലെ അതിഥി തൊഴിലാളികളുടെ എണ്ണം 1800 ആയിരുന്നത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന കണക്കെടുത്തപ്പോള്‍ 14750 ആയി വര്‍ദ്ധിക്കുകയുണ്ടായി.

 9 അധിക ഐസൊലേഷൻ കേന്ദ്രങ്ങൾ രൂപപ്പെടുത്തുന്നതിനായി 76 കെയർ സെന്ററുകൾ കണ്ടെത്തി. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അവ ശുചീകരിച്ചും സൗകര്യങ്ങൾ ഏർപ്പെടുത്തിയും സജ്ജമാക്കി.

 10. പ്രത്യേക പരിഗണന വേണ്ടവർക്കു ൾപ്പെടെ ഹെൽപ്പ് ഡസ്ക്കുകൾ എല്ലാ ഗ്രാമ പഞ്ചായത്തിലും ഏർപ്പെടുത്തി.

 11. എല്ലാ വാർഡുകളിലും വളണ്ടിയർ സംവിധാനം ഏർപ്പെടുത്തി. സന്നദ്ധം പോർട്ടൽ ഉപയോഗപ്പെടുത്തി. മികച്ച പ്രതികരണമാണ് യുവാക്കളിൽ നിന്ന് ലഭിച്ചത്.

 12. 38 ഗ്രാമ പഞ്ചായത്തുകളിലുമായി കമ്മ്യൂണിറ്റി കിച്ചണുകൾ കുടുംബശ്രീയുടെ കൂടെ സഹായത്തോടെ സർക്കാർ നിർദ്ദേശിച്ച ദിവസം തന്നെ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 8 എണ്ണം നിലവിൽ വന്നു. ഭൂരിഭാഗം കമ്മ്യൂണിറ്റി കിച്ചനുകളും സാധന സാമഗ്രികൾ ,പച്ചക്കറികൾ മുതലായവ സ്പോൺസർഷിപ്പിലൂടെയാണു ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം,ചെറുവത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ചെക്ക് പോസ്റ്റുകളിൽ കിടക്കുന്ന ചരക്ക് ലോറികളുടെ ജീവനക്കാർക്കും ചെക്ക് പോസ്റ്റ് ജീവനക്കാർക്കും വരെ ഭക്ഷണമെത്തിച്ചു നൽകി.

 13. മരുന്നുകൾ,അവശ്യ സാധനങ്ങൾ,റേഷൻ ഇവ അഗതികളുടെയും രോഗികളുടെയും വീട്ടിലെത്തിക്കാൻ എല്ലാ ഗ്രാമ പഞ്ചായത്തിലും സംവിധാനം ഒരുക്കി.

 14. PHC കള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ ആവശ്യങ്ങള്‍ തിട്ടപ്പെടുത്തി. PHC കള്‍ക്ക് 25 അധിക വാഹനങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ വാടകയ്ക്ക് ഏര്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്.

 15. ഒപി ടൈം 6 മണി വരെ നീട്ടുന്നതിനായി 8 അധിക ഡോക്ടർമാരുടെ സേവനം പിഎച്ച്സികളിൽ ഗ്രാമ പഞ്ചായത്തുകൾ ഏർപ്പെടുത്തി നൽകി.

 16. പി എച്ച് സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് താമസ / ഭക്ഷണ സൗകര്യമൊരുക്കി നൽകി.

 17. ഗ്രാമ പഞ്ചായത്തുകൾക്ക് വാട്ട്സ് ആപ്പ് വഴിയും മറ്റും പഞ്ചായത്ത് യോഗങ്ങളും മോണിറ്ററിങ്ങും ഏകോപന പ്രവർത്തനങ്ങളും നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകി.

 18. 11 ഗ്രാമ പഞ്ചായത്തുകളിലെ എൻഡോ സൾഫാൻ രോഗികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും നിരീക്ഷണവും ഏർപ്പെടുത്തി.

 19. എല്ലാ ഗ്രാമ പഞ്ചായത്തുകളും ദുരന്ത നിവാരണ കർമ്മ പദ്ധതി തയ്യാറാക്കി സമർപ്പിച്ച ആദ്യ ജില്ല കാസർകോടാണ്. ഈ രേഖകൾ ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് താഴെത്തട്ടിൽ ഏറെ സഹായിച്ചു.

 20. ദുരന്ത സാഹചര്യത്തിലും 2020 -2021 വാർഷിക പദ്ധതി സമ്പൂർണ്ണംഗീകാരം എല്ലാ ഗ്രാമ പഞ്ചായത്തുകളും മാർച്ച് മാസം തന്നെ നേടി, സംസ്ഥാനത്തെ ആദ്യ ജില്ലയായി. ഇത് തുടർ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി.

 21. കുടിവെള്ളക്ഷാമം അനുഭവപ്പെട്ട ഗ്രാമ പഞ്ചായത്തുകളിൽ കിയോസ്കുകളിൽ വെള്ളം നിറച്ചും വാഹനം വഴിയും കുടിവെള്ള വിതരണം ആരംഭിച്ചു.

 22. ഹോട്സ്പോട്ടുകളും ഡബിൾ ലോക്ക്ഡൗൺ പ്രദേശങ്ങളുമായുള്ള ചെമ്മനാട്,ചെങ്കള,ഉദുമ,മൊഗ്രാല്‍-പുത്തൂര്‍ 5 ച:കി:മീ:മേഖലയിലെ മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കി ചുമ, പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരുടെ കണക്കെടുത്ത് തുടർ നടപടി സ്വീകരിക്കുന്നതിനുള്ള വിവരശേഖരണ നടപടി തുടങ്ങി (കാസറഗോഡ് ജില്ലയില്‍ മാത്രം).

 23. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ / വളണ്ടിയര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 24. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കിയിട്ടുണ്ട്.

 25. ഗ്രാമപഞ്ചായത്തുകള്‍ക്ക് സാധനസാമഗ്രികള്‍ കൊണ്ടു പോകുന്നതിനായി ജില്ലാ കളക്ടര്‍ മുഖാന്തരം 38 ഗ്രാമപഞ്ചായത്തുകളിലും വാഹനങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്.

 26. ഡെങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

 27. പൊതുയിടങ്ങളിലെ ശുചീകരണം ഉറപ്പാക്കി.

 28. പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍, അതിഥി തൊഴിലാളികള്‍ എന്നിവരില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കളും, പാചകം ചെയ്ത ഭക്ഷണം, മരുന്നുകള്‍ ആയതും ലഭ്യമാക്കി.

 29. പാകമായ പച്ചക്കറികള്‍ നശിച്ച് പോകാന്‍ ഇടവരുത്താതെ ആയത് കുടുംബശ്രീ വഴി സമാഹരിച്ച് കമ്മ്യൂണിറ്റി കിച്ചണുകളില്‍ എത്തിച്ചു.

 30. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 5 പേരടങ്ങുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തി കര്‍മ്മപരിപാടി തയ്യാറാക്കി ചിട്ടയായ പ്രവര്‍ത്തനം നടത്തി വരുന്നു. കൂടാതെ മുന്‍ നിശ്ചയിച്ച തീയ്യതികളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുമായി Zoom App വഴി വീഡിയോ കോണ്‍ഫറന്‍സ് നടത്തി വരികയും ചെയ്യുന്നുണ്ട്. 

No comments:

Post a Comment