Friday, April 3, 2020

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം -സ്പഷ്ടീകരണം.

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം സംബന്ധിച്ച് സർക്കാർ സ്പഷ്ടീകരണം.

കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടൽ വഴി പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ള എല്ലാവർക്കും ഭക്ഷണം 20 രൂപയും പാർസൽ ആണെങ്കിൽ 25 രൂപയും ഈടാക്കി നൽകാം.

ഇതിനായി സിവിൽ സപ്ലൈസിൽ നിന്ന് എസ്റ്റാബ്ലിഷ്മെൻറ് പെർമിറ്റ് ലഭിച്ചിട്ടുള്ള 10.90 രൂപയുടെ അരി ഉപയോഗിക്കാം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് 30000 രൂപ വർക്കിം ഗ്രാൻറ് ലഭിക്കും

കെട്ടിടം വൈദ്യുതി,വെള്ളം  ചിലവ് ഗ്രാമ പഞ്ചായത്ത് വഹിക്കും
...................................................................................................................................................................
അഗതി,അതിഥി തൊഴിലാളികൾ വയോജനങ്ങൾ ആദിവാസി ഗോത്ര മേഖലയിലുള്ളവർ,കെയർഹോമിൽ താമസിക്കുന്നവർ,ഭിക്ഷാടകർ പാർശ്വവത്കരിക്കപ്പെട്ടവർ,കിടപ്പ് രോഗികൾ എന്നിവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തുന്ന സംവിധാനമാണ് കമ്മ്യൂണിറ്റി കിച്ചൺ

സ്പോൺസർഷിപ്പ് സംഭാവന വഴി വിഭവങ്ങൾ കണ്ടെത്തണം.ലഭ്യമല്ലെങ്കിൽ തനത് ഫണ്ട് ഉപയോഗിക്കാം വികസന ഫണ്ട് ഉപയോഗിക്കണമെങ്കിൽ പഞ്ചായത്ത് ഡയറക്ടറുടെ അനുമതി വേണം.

പട്ടിക മുൻകൂട്ടി തയ്യാറാക്കണം , ഔദ്യോഗിക വെബ്സൈറ്റിലും സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണം

150 മീൽസിന് 2-3 വളണ്ടിയർമാർ അധികം വരുന്ന ഓരോ നൂറ് പേർക്കും ഒരാൾ വീതം.ഹോണറേറിയം ഇല്ല.

തെരുവ് നിവാസികൾക്കും നിരാലംബർക്കും അതിഥി തൊഴിലാളികൾക്കും പ്രതിദിനം 60 രൂപ പരിധിക്ക് വിധേയമായി ഭക്ഷണം നൽകുന്നതിനും ആയത് റീഇംബേഴ്സ് ചെയ്യുന്നതിനും SDRF ൽ വ്യവസ്ഥയുണ്ട്.ആയതിനാൽ സൌജന്യ ഭക്ഷണം നൽകുന്നവരെ വിഭാഗം തിരിച്ച് പട്ടികപ്പെടുത്തണം.

സന്നദ്ധ സേവകർക്ക് പാസ് ജില്ലാ കളക്ടർ നൽകും

സൌജന്യ ഭക്ഷണം ലഭിക്കുന്നവർ അർഹരാണെന്ന് പഞ്ചായത്ത് തല സമിതി ഉറപ്പുവരുത്തണം.

ഉത്തരവ് കാണുന്നതിന് ക്ലിക്ക് ചെയ്യുക.

No comments:

Post a Comment