*കമ്മ്യൂണിറ്റി കിച്ചൺ - ശനി അമ്മയുടെ ചരമ അടിയന്തരത്തിന് 375 പേർക്ക് ബിരിയാണി നൽകി*
പടന്ന :കഴിഞ്ഞ ഏഴ് ദിവസമായി 350 ൽ പരം ആളുകൾക്ക് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ വഴി വിതരണം ചെയ്ത് വരുന്ന ഉച്ച ഭക്ഷണം കഴിഞ്ഞ ദിവസം നൽകിയത് അമ്മയുടെ ചരമ അടിയന്തരമായതിനാൽ 375 പേർക്ക് വെജിറ്റബിൾ ബിരിയാണി *ഉദിനൂരിലെ* *മുൻ ഗ്രാമീണ ബാങ്ക്* *മാനേജർ കോളിക്കര മോഹനന്റെ അമ്മ* *കോളിക്കര ലക്ഷ്മിയുടെ* *ചരമ അടിയന്തര ദിനത്തിലാണ് ഒരു ദിവസത്തെ മുഴുവൻ ചെലവും ഏറ്റെടുത്ത് മാതൃകയായത്
അതിഥി തൊഴിലാളികൾ ,അഗതികൾ ,നിർദ്ധനർ എന്നിവരുൾപ്പെടെ 375 പേർക്കാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത് . കഴിഞ്ഞ ഏഴ് ദിവസമായി തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത് കഴിഞ്ഞ തിങ്കളാഴ്ച പഞ്ചായത്ത് വകയും ബിരിയാണി നൽകിയിരുന്നു
മാർച്ച് 28 ന് ആരംഭിച്ച കിച്ചൺ വഴി 2500 പാക്കറ്റ് ഉച്ച ഭക്ഷണം ഇതേ വരെ വിതരണം ചെയ്തു.ആവശ്യക്കാർക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ വാർഡുകൾ തോറും ജാഗ്രതാ വളണ്ടിയർമാർ വഴി വീട്ടിലെത്തിക്കലാണ് പതിവ് .
ഉദിനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കിച്ചണിൽ കുടുംബശ്രീ ചെയർപേഴ്സന്റെ നേതൃത്വത്തിൽ കാറ്ററിംഗ് യൂണിറ്റാണ് പാചകത്തിന് നേതൃത്വം നൽകുന്നത് . സഹായത്തിനായ് വാർഡ് മെമ്പർമാരും സന്നദ്ധ പ്രവർത്തകരും ഉണ്ട് കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമ്പത്തിക സഹായവും സാധനങ്ങളും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ എത്തിച്ച് തുടങ്ങിയിട്ടുണ്ട്

No comments:
Post a Comment