Friday, April 10, 2020

മാലിന്യസംസ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സെക്രട്ടറിമാർക്ക് നിർദ്ദേശം

2012-13 മുതൽ നമ്മുടെ സംസ്ഥാനത്ത് ഡെങ്കിപ്പനി എലിപ്പനി എന്നിവ ഏറ്റവും കൂടുതൽ പൊട്ടി പുറപ്പെട്ടത് കാസറഗോഡ് ജില്ലയിലാണ്. ഈ വേനൽ മഴയോടെ ബളാൽ പഞ്ചായത്തിൽ ഡെങ്കി വ്യാപകമാവുന്നതായി പത്രവാർത്തകൾ വരുന്നുണ്ട്.

മഴക്കാലം വരാറായി അതുണ്ടാക്കുന്ന രോഗങ്ങളും കൊറോണയും കൂടിയാകുമ്പോൾ കാര്യങ്ങൾ നിയന്ത്രണാതീതമാകും. അതിനാൽ രോഗ വ്യാപനം തടയുന്നതിന് പരിസര ശുചിത്വം അനിവാര്യമാണ്.

കേരളത്തിൽ നിയന്ത്രണത്തിലേക്കു വരുന്ന കൊറോണ ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ കുത്തനെ വർധിക്കുന്നത് നാം കാണാതിരുന്നുകൂടാ. അതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. പഞ്ചായത്ത് ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തരമായി മാലിന്യ നീക്കി പരിസര ശുചീകരണ പ്രവത്തനങ്ങൾ ഊർജിതമാക്കുവാൻ നിർദേശിക്കുന്നു.

No comments:

Post a Comment