കോവിഡ് 19 ലോക്ക് ഡൌൺ കാലത്ത് അടച്ച മുറികളിൽ മുഷിഞ്ഞ് ഇരിക്കുന്നവരിൽ വായനാശീലം വളർത്തുന്നതിനുള്ള ശ്രമത്തിലാണ് കാരഡുക്ക ഗ്രാമ പഞ്ചായത്ത്.
പഞ്ചായത്ത് പരിധിയിൽ പുസ്തകം ആവശ്യമുള്ള വർക്ക് പഞ്ചായത്ത് ലൈബ്രിറിയിൽ നിന്ന് ആപുസ്തകങ്ങൾ എത്തിച്ചു കൊടുക്കും.ഇതിനായി ഓൺലൈനായി ആവശ്യം അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം വായനാ കുറിപ്പ് തയ്യാറാക്കുന്നതിനുള്ള മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ലോക്ക് ഡൌണിൽ കുരുങ്ങിപ്പോയ ജനങ്ങളിൽ പുത്തൻ ഉണർവ്വുണ്ടാക്കുന്നതിനായി ജീവനക്കാരും ജനപ്രതിനിധികളും കൈകോർത്ത് നടുപ്പിലാക്കുന്ന പ്രവർത്തനം മാതൃകാപരമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഓരോ പഞ്ചായത്തും ഏറ്റെടുത്ത് നടത്തണമെന്നും പഞ്ചായതത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
No comments:
Post a Comment