Wednesday, April 8, 2020

പഞ്ചായത്ത് വാർത്ത - മഞ്ചേശ്വരം

കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടനയും, ദേശീയ ദുരന്തമായി കേന്ദ്ര സർക്കാരും പ്രഖ്യാപിച്ച സ്ഥിതിക്ക് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ 'കൊറോണ'വൈറസിന്റെ സാമൂഹ്യവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച 'ബ്രേക്ക് ദി ചെയിൻ'എന്ന പരിപാടി വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും ബഹു:മുഖ്യമന്ത്രിയും' പ്രതിപക്ഷനേതാവും ജനപ്രതിനിധികളോടും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളോടും Web Cast വഴി നേരിട്ടു കാര്യങ്ങൾ വിശദീകരിക്കുന്നതു കേൾക്കുന്നതിനും വേണ്ടി 19/03/2020 ന് രാവിലെ 11 മണിക്ക് പ്രത്യേക യോഗം ചേർന്നു.

 കൊറോണ വൈറസ് എത്രത്തോളം ഭീകരമാണെന്ന് ശരിക്കും  ബോദ്ധ്യപ്പെടുന്നതിന് സഹായകമായത് ഈ വെബ്ബ് കാസ്റ്റിംഗ് പരിപാടി ഉപകരിച്ചു.ജനപ്രതിനിധികൾക്കും അംഗീകൃത രാഷട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത ഈ പരിപാടിയിൽ ഞങ്ങൾ ഉദ്യോഗസ്ഥന്മാരും പങ്കെടുത്തിരുന്നു. 21 വാർഡുകളിലും ആരോഗ്യ ജാഗ്രത സമിതികൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

 പ്രാദേശീകമായി ആശാവർക്കർമാർ,അംഗൻവാടി ജീവനക്കാർ, വാർഡു ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ എന്നിവർ നിതാന്ത ജാഗ്രത പുലർത്തുന്നതിനും അന്യസംസ്ഥാനത്തു നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യ വിഭാഗത്തെയും ഗ്രാമപഞ്ചായത്തിനെയും അറിയിക്കുന്നതിനും തീരുമാനിക്കുകയുണ്ടായി.

ബ്രേക്ക് ദി ചെയിൻ' പരിപാടി പ്രധാന കേന്ദ്രങ്ങളിലും ജനങ്ങൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ,ബാങ്കുകൾ എന്നിവയോട് ആവശ്യപ്പെടുന്നതിന് ആ യോഗത്തിൽ തീരുമാനിച്ചു.എല്ലാ ഘടകസ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിന് നിർദേശം നൽകാൻ തീരുമാനിക്കുകയുണ്ടായി.

ദുർബല ജനവിഭാഗങ്ങളെ, കുട്ടികളെ, ഭിന്നശേഷിക്കാരെ, വയോജനങ്ങളെ, ഗർഭിണികളെ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ സങ്കേതങ്ങൾ നിരീക്ഷിക്കുന്നതിനും അപ്പപ്പോൾ ആവശ്യമായ ഇടപ്പെടലുകൾക്ക് നേതൃത്വം നൽകാൻ പ്രമോട്ടർമാർ, പ്രേരകുമാർ,വാർഡുമെമ്പർമാർ എന്നീവരെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.

ഐസോലേഷൻ ആവശ്യമായി വരുന്ന ഘട്ടത്തിൽ കെയർ സെന്ററുകൾ ആയി എസ് എ ടി സ്കൂൾ 8 ക്ലാസ്സ മുറികൾ , മഹാകവി ഗോവിന്ദ പൈ കോളേജ് ഹോസ്റ്റലിൽ 60 Bed ഉള്ള 24 മുറികൾ 12 ടോയ് ലെറ്റ് , എസ് സി പോസ്റ്റ് മെട്രിക്ക് ഹോസ്റ്റൽ- 3 അറ്റാച്ച്ഡ് മുറികളോടുകൂടിയ 20 മുറികൾ എന്നിവ ഏത് അടിയന്തിര ഘട്ടത്തിലും ഉപയോക്കാൻ തയ്യാറാക്കി വെക്കുന്നതിനും തീരുമാനിച്ചു.

26/03/2020ലെ 713 നമ്പർ ഉത്തരവ് പ്രകാരം 27/03/2020 ന് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗതീരുമാനപ്രകാരം GLPS ഉദ്യാവരയിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.

ആദ്യ ദിവസം 200 പേർക്ക് സൗജന്യവും അല്ലാതെയും വിതരണം ചെയ്തു വരുന്ന അന്നദാനം പിന്നീട് 600 ലധികം നൽകിവരുന്നു.

 കേരളത്തിന്റെ വടക്കെ അറ്റത്തു കർണ്ണാടകയോട് അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ  തലപ്പാടിയിലൂടെ കടന്നു വരുന്ന ചരക്കു ലോറികൾ അണു നശീകരണം നടത്തണമെന്നാവശ്യപ്പെട്ട് ഉപ്പള ഫയർഫോഴ്‌സ് ഓഫീസർ 30/03/2020 ന് ഏതാണ്ട് 3 മണിയോടെ പഞ്ചായത്ത് ഓഫീസിൽ എത്തുന്നു....സെക്രട്ടറിയോട് ഫയർ യൂനിറ്റിൽ 6 പേരുണ്ടെന്നും ഇവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

 അടുത്ത പണി കിട്ടിയതിന്റെ സന്തോഷത്തിൽ ഫയർ ഫോഴ്സിലെ സഹപ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങൾ പ്രാദേശീകമായി ഒരുക്കി. ഇതു കൊണ്ട് പഞ്ചായത്തിന് സൗജന്യമായി പൊതുയിടവും മറ്റും അണു വിമുക്തമാക്കി കിട്ടി.

ഇതിനിടെ മറ്റൊരു പണി കിട്ടിയിരുന്നു- ഗ്രാമപഞ്ചായത്ത് പരിധിയിലെ 'അതിഥി' തൊഴിലാളികളുടെ വാർഡു തിരിച്ചുള്ള കണക്ക് വേണമെന്ന് ലേബർ ഓഫീസറുടെ കത്ത് വന്നു.14000 ത്തിലധികം 'ആരോരു 'മില്ലാത്ത അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് ജില്ലയിലെ തദ്ദേശഭരണ വകുപ്പ് നൽകിയ കണക്ക്. ലേബർ വകുപ്പിന്റെ കണക്കിൽ വെറും 1800 ഓളമായിരുന്നു ബഹു: ജില്ലാ കളക്ടർ വിളിച്ച ഉന്നതതല യോഗത്തിൽ റിപ്പോർട്ടു ചെയ്ത മിനുട്ട്സ് പ്രകാരം  ഇനിയുമെത്രയോ കണക്കിൽ പെടാത്തത് ഉണ്ടാകില്ലേ. തലപ്പാടിയിലെ ചില ഫാക്ടറികളിൽ ഉണ്ട് 400 ലധികം പേർ.എങ്ങിനെയൊക്കയോ ആ കണക്കും കൊടുത്തു. പിറകെ വന്നു ഇവർക്ക് അനുവദിച്ച റേഷൻ വസ്തുക്കൾ അവർക്ക് എത്തിച്ചു കൊടുക്കണം എന്നുള്ള കത്തും ആ വസ്തുക്കൾ സൂക്ഷിക്കാൻ പറ്റിയ ഗോഡൗൺ സൗകര്യവും. 2 ദിവസത്തേക്കുളള സാധനങ്ങൾ എല്ലാം ആളോഹരിയാക്കി തൂക്കി നോക്കി  400 ഗ്രാം ആട്ട, 300 ഗ്രാം വീതം ഉള്ളി, കിഴക്ക്, 36.36 ഗ്രാം ചായ, 268 ഗ്രാം ഓയിൽ, 50 ഗ്രാം പരിപ്പ് എന്നിങ്ങനെ കണക്കാക്കി വണ്ടിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്ക്.

 നിത്യേനയുള്ള രണ്ടു നേരം മുറതെറ്റാതെ റിപ്പോർട്ടിംഗ്. ആശ്രുപത്രിയിലേക്ക് ഓടണം ഒരാൾ 11 മണിക്കു മുൻപായി .അതു കഴിഞ്ഞ് കമ്മ്യൂണി കിച്ചണിലേക്ക് 2.30ആകുമ്പോൾ സൗജന്യ ഭക്ഷണ വിതരണ വിവരങ്ങൾ.

 എല്ലാം... ജനങ്ങളുടെ ക്ഷേമവും നന്മയും കരുതി അവരുടെ അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ നമ്മൾ ഒത്തൊരുമിച്ച് മുന്നേറാം കരുതലിനായി.

No comments:

Post a Comment