Wednesday, May 6, 2020

പൊതുവിവരങ്ങൾ

1. കേരള സർക്കാരിൻറെ covid19jagratha.nic.in
വെബ്സൈറ്റിലും കർണാടകയിIIലെ seva sindhu.karnataka.gov.in സൈറ്റിലും രജിസ്റ്റർ ചെയ്തു പാസ് ലഭിച്ചിട്ടുള്ള വരെ മാത്രം  തലപ്പാടി അതിർത്തിയിലൂടെ കടത്തിവിടും

2. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരെ കൂട്ടിക്കൊണ്ടു പോകുന്നതിന് തലപ്പാടി അതിർത്തിയിലേക്ക് വരുന്ന ജില്ലയിലെ  താമസക്കാരും covid19jagratha.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

3. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്ന് ജില്ലയിൽ എത്തുന്നവർക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള Institutional quarantine നിർബന്ധമാകുന്നതാണ്.സാമ്പത്തിക ശേഷിയുള്ളവർ സ്വന്തം നിലയിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇവർക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

4. ഹോം ഐസൊലേഷനിൽ പാർപ്പിച്ച ഉള്ള വ്യക്തികൾ മെഡിക്കൽ പ്രോട്ടോകോൾ പാലിക്കേണ്ടതാണ്.

5. ജില്ലയിലേക്ക് ട്രെയിൻ മാർഗം എത്തുന്നതും ജില്ലയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വഴിയായിരിക്കും

6. എല്ലാ വർക്ക്ഷോപ്പുകളും ആധാരമെഴുത്ത് ഓഫീസുകളും
രാവിലെ 7 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ തുറന്ന് പ്രവർത്തിക്കാം

7. ജ്വല്ലറി ഫർണിച്ചർ വാഹന ഷോറൂമുകൾ
തുറന്ന് വൃത്തിയാക്കുന്നതിന് വെള്ളിയാഴ്ച ദിവസം രാവിലെ 7 മണി മുതൽ 5 മണി വരെ അനുമതി

8. ഒരു നിലയുള്ള ഫാൻസി ഷോപ്പ് തുണിക്കട ഫുട്വെയർ ഷോപ്പ് പെറ്റ് ഷോപ്പ് എന്നിവ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം

9. ബീഡി കമ്പനികൾ വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി

10 എ സി പ്രവർത്തിക്കാൻ അനുവാദമില്ല

11. ടൈലറിംഗ് ഷോപ്പ് യുപിഎസ് ബാറ്ററി ഷോപ്പ് ഹാർഡ് വെയർ ഷോപ്പ് സിമൻറ് ഷോപ്പ് ഇവയ്ക്ക് എല്ലാദിവസവും നിബന്ധനകൾക്ക് വിധേയമായി അനുവാദം നൽകും

12. ഉടമ ഉൾപ്പെടെ ജോലിചെയ്യുന്നവർക്ക് പാസ് അനുവദിക്കുന്നതിന് 0499425001 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

13. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉടമ ഉൾപ്പെടെ അഞ്ചു പേരിൽ കൂടുതൽ ഉണ്ടാകാനോ സ്ഥാപനത്തിൽ അഞ്ചു പേരിൽ കൂടുതൽ ഉപഭോക്താക്കൾ ഉണ്ടാവാനോ പാടില്ല

14. സർക്കാർ അംഗീകൃത ഗ്രാനൈറ്റ് ലാറ്ററേറ്റ് ക്വാറികൾക്കും ക്രഷറുകൾക്കും ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അനുമതി.

15. ഞായറാഴ്ചകൾ പൂർണ്ണമായ ലോക് ഡൗൺ ആയിരിക്കും ഈ ദിവസങ്ങളിൽ കാരുണ്യ നീതി മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളോട് ചേർന്ന് പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളും മാത്രം തുറന്നു പ്രവർത്തിക്കും

16. ഭക്ഷണം പാർസൽ ആയി വിതരണം നടത്തുന്നതിനുള്ള അനുവാദം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും വാങ്ങണം
 ഭക്ഷണവിതരണം രാവിലെ 7 മണി മുതൽ വൈകീട്ട് 5 മണി വരെ
ഡെലിവറി ബോയ്സിന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം കൂടാതെ മാസ്ക് ഗ്ലൗസ് എന്നിവ ഉപയോഗിച്ച് മാത്രമേ വിതരണത്തിന് പോകാൻ പാടുള്ളൂ

17. അവശ്യ സർവീസുകളിൽ പെട്ട വകുപ്പുകളുടെ ഓഫീസുകളിൽ എല്ലാ ജീവനക്കാരും ഹാജരാവണം

18. മറ്റു സർക്കാർ ഓഫീസുകളിൽ ഹോട്ട്സ്പോട്ടുകൾ അടക്കം എ ആൻഡ് ബി ക്ലാസിൽ പെടുന്ന മുഴുവൻ ജീവനക്കാരും മറ്റുള്ള ജീവനക്കാരിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 50% എന്ന തോതിലും ഹാജരാകേണ്ടതാണ്

19. ജില്ലയിലെ ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിലെ ഫിനാൻസ് കൺസൾട്ടൻസി എൻജിനീയറിങ് ഡിസൈൻസ് സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിന് അനുമതി

20. എൻ എച്ച് 66 മുഖാന്തരം മാത്രം കർണാടകയിലേക്ക് പ്രവേശനം

21.സ്വകാര്യ വാഹനങ്ങളിൽ ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഓഫീസ് തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന പക്ഷം പോലീസ് യാത്രാനുമതി നൽകുന്നതാണ്.

(സർക്കാറിൻ്റെയും ജില്ലാ കളക്ടറുടെയും തീരുമാനത്തിന് വിധേയമായി മാറ്റങ്ങൾ ഉണ്ടായേക്കും)

No comments:

Post a Comment