ഹംസ
"പാസ് വേഡ് ,ഒ ടി പി എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടുന്നത് ആധുനിക കമ്പ്യൂട്ടർ സെൽഫോൺ യുഗത്തിലെ സുരക്ഷാ നിബന്ധനകൾക്ക് വിരുദ്ധമാണ്.എന്തു കൊണ്ടോ നമ്മുടെ ഓഫീസുകളിൽ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല.ഇപ്പോഴുള്ള പരസ്പര വിശ്വാസവും സഹകരണ മനോഭാവവും ഉള്ളിടത്തോളം കാലം ഇതൊക്കെ ഇങ്ങനെ പോകും......ദേലമ്പാടി ഗ്രാമ പഞ്ചായത്തിലെ വാർഷിക ധനകാര്യ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ അസിസ്റ്റൻറ് സെക്രട്ടറി ശ്രീ ഹംസ എഴുതിയത് വായിക്കുക."
2019-20 വർഷത്തെ വാർഷിക ധനകാര്യ പത്രിക 2020 മെയ് 15 നകം നൽകണം എന്നത് പഞ്ചായത്തിൻ്റെയും മേൽ ഓഫീസുകളുടെയും തീവ്രമായ ആഗ്രഹമായിരുന്നു.ലാസ്റ്റ് മിനിട്ട് ചെക്കിങിനായി AITE ശ്രീ രമേശൻ്റെ വിലപ്പെട്ടതും നിർണ്ണായകവുമായ സമയം അവസാന ദിവസം പഞ്ചായത്തിനായി അനുവദിക്കപ്പെട്ടു.
ലോക്ക് ഡൗൺ സമയത്തു AFS തയ്യാറാക്കാൻ കോഴിക്കോട് നിന്നും സ്വന്തം ബുള്ളറ്റിൽ എത്തിയ അക്കൗണ്ടൻ്റ് ബഷീറും,സ്വന്തം കാറിൽ എത്തിയ ഹെഡ് ക്ലാർക്ക് ഹരിയും ചേർന്ന് കണക്കുകൾ നോക്കി ശരിയാക്കി. പതിനൊന്നാം തിയതി ചേർന്ന പഞ്ചായത്ത് ഭരണ സമിതിയിൽ യോഗത്തിൽ വാർഷിക ധനകാര്യ പത്രികയ്ക്ക് അംഗീകാരം ലഭിച്ചു.
അവസാന ദിവസം ഉച്ചക്ക് തന്നെ കണക്കിലെ കളികൾ പൂർത്തിയാക്കി ഏകദേശം 4.30 നു രമേശൻ പച്ചക്കൊടി കാട്ടി,അടുത്ത സ്വീകരണ കേന്ദ്രമായ ബെള്ളൂർ ഗ്രാമ പഞ്ചായത്തിലേയ്ക്ക് യാത്ര തിരിച്ചു.
ഇനി പത്രിക വിക്ഷേപിക്കേണ്ട ഔപചാരികതകൾ മാത്രം ബാക്കി.സ്റ്റേമെൻ്റുകൾ ഡൌൺലോഡ് ചെയ്തു ടി.എ. പ്രമോദിനോട് എയിംസ് ലേക്ക് അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു.
അപ്പോഴാണ് മർമ്മ പ്രധാനമായ പ്രശ്നം ഉയർന്നു വന്നത്.
പാസ്‌വേഡ് അറിയില്ല.
അറിയാവുന്ന പാസ്സ്‌വേർഡ് കളെല്ലാം പരീക്ഷിച്ചു.
കൈപുണ്യം പരിശോധിക്കാൻ സീനിയർ ക്ലർക്ക് ശ്രീ രവീന്ദ്ര നാഥഷെട്ടിയും ഒരു കൈ നോക്കി.അതിനിടയിൽ ലൈബ്രേറിയൻ രാജേട്ടൻ പറഞ്ഞു കമ്പ്യൂട്ടറുകൾ മാറി മാറി നോക്കാം.
അതിനിടയിൽ അതുവരെ പ്രവർത്തനത്തിൻ്റെ ഓരോ ഘട്ടവും അക്ഷമയോടെ നോക്കി നിന്നിരുന്ന പി എ. യു. വിലെ ഷെരീഫ് എന്തോ പന്തികേട് തോന്നിയതിനെത്തുടർന്ന് മുങ്ങി.
ക്ലാർക് ശശിധരനെ വിളിച്ചു ISO അംഗീകൃത റിക്കാർഡ് റൂം തുറന്നു.പഴയകാല പത്രികകളിൽ എവിടെയെങ്കിലും പാസ്‌വേഡ് ഉണ്ടോ എന്നു തിരയാൻ തുടങ്ങി.ഫലം നിരാശ.
സാങ്കേതിക സഹായത്തിന് ഒട്ടു മിക്ക TA മാരെയും വിളിച്ചു.എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നറിയാൻ ഓഡിറ്റിലെ ശ്രീ രാജറാം സാറിനെ വിളിച്ചു.
എനിക്കറിയില്ല ചങ്ങായി, വിനോദിനെ വിളിച്ചോ എന്നായി സാർ.
വിനോദ് സാറിനെ വിളിച്ചപ്പോൾ ലിങ്ക് അയച്ചു തന്നു. ഇ. മെയിൽ അയക്കാൻ അപ്പോഴേക്കും ഓഫീസുകൾ എല്ലാം അടച്ചിരുന്നു.പുറത്തു കനത്ത മഴയും ഇടിയും മിന്നലും.
എല്ലാവരും പല പല പരീക്ഷണത്തിൽ. കഴിഞ്ഞ വർഷത്തെ അക്കൗണ്ടൻ്റ് ആരെന്നായി.4 ഓളം പേര് വന്നു പോയ ഓഫീസ്.
അന്നത്തെ HC ശ്രീ ബൈജു കൊല്ലത്തെ വിളിച്ചു.അക്കു ആൻ്റണിയാണെന്നു പറഞ്ഞു.വിരമിച്ചു വീട്ടിലിരിക്കുന്ന അന്തോണിക്കായി വിളി. അന്തോണി ഫോൺ എടുക്കുന്നില്ല.
അതിനിടയിൽ ഒന്നു രണ്ടാളുകൾ മുങ്ങി. ബഷീറിൻ്റെ കണ്ണുകൾ നനയുന്നത് എനിക്ക് കാണാമായിരുന്നു.പടിവരെയെത്തിയ കലം ഉടഞ്ഞുപോകുമല്ലോ.
പെട്ടെന്നാണ് അന്തോണി ചേട്ടൻ തിരിച്ച് വിളിക്കുന്നത്,സരസമായ ഭാഷയിൽ പറഞ്ഞു ബിൽ രജിസ്റ്ററിൻ്റെ ചട്ടയിൽ എഴുതിയിട്ടുണ്ട്.
ആക്ഷൻ....
രണ്ടു പേർ റെക്കാർഡ് റൂമിലേയ്ക്ക് വീണ്ടും.ലക്ഷ്യം ബിൽ രജിസ്റ്റർ.
കിട്ടി......അതെ ബിൽ രജിസ്റ്റർ തന്നെ.
തിരിച്ചും മറിച്ചും ബൈൻഡ് ഇളക്കിയും നോക്കി.
എവിടെ പാസ് വേഡ് എവിടെ ?
അന്തോണിച്ചേട്ടനെ വീണ്ടും കണക്ട് ചെയ്തു.
ബിൽ രജിസ്റ്ററിലോ എൻ്റെ റഫ് ബൂകിലോ ഉണ്ടെന്നു തറപ്പിച്ച് അന്തോണിച്ചേട്ടൻ.ഭാഷയുടെ ഒഴുക്കിൽ ഒരു മാറ്റവുമില്ല.
വീണ്ടും എല്ലാം ബിൽ രജിസ്റ്ററിൽ കേന്ദ്രീകരിക്കുന്നു.
അതിനിടയിൽ ബഷീറിൻ്റെയും എൻ്റെയും നോമ്പ് മുറിയുടെ സമയം കഴിഞ്ഞത് അറിഞ്ഞില്ല.
ഒറ്റത്തവണ പാസ്‌വേഡ് pass മാറ്റിയിരിക്കും എന്നായി പിന്നീട്.സാങ്കേതിക സഹായത്തിനു പരിചയമുള്ള ടി.എ മാരെ വിളിച്ചു.
നിരാശയായിരുന്നു ഫലം.
പാസ്‌വേഡ് തിരിച്ചുകിട്ടാൻ കത്തു തയ്യാറാക്കി ഒപ്പിട്ടു.
സ്കാൻ ചെയ്തു മെയിൽ ചെയ്തു.
കമ്പ്യൂട്ടറുകൾ അണച്ചു,
ബൾബുകൾ അണക്കാൻ തുടങ്ങിയപ്പോൾ....
റഫ് ബുക്ക് വെറുതേ മറിച്ച് നോക്കുന്നതിനിടയിൽ പാസ്‌വേഡ് ലക്ഷണങ്ങൾ കാണിക്കുന്നു username തെളിയുന്നു.
അടുത്ത പേജിൽ പാസ്സ്‌വേർഡ്..........
പിന്നെ ഒറ്റ ഓട്ടത്തിന് കമ്പ്യൂട്ടറിനടുത്തെത്തി.
കീ ബോർഡ് ടി.എ പ്രമോദിന്.
മൗസ് ഷെട്ടി സാർ.
എയിംസ് ഞങ്ങൾക്ക് മുന്നിൽ തുറന്നു.
എല്ലാവരുടെയും കണ്ണുകളിൽനിന്ന് ആനന്ദാശ്രക്കൾ പൊഴിഞ്ഞുവോ .......
വാൽകഷണം - മുൻ സീനിയർ സൂപ്രണ്ട് ശ്രീ കണ്ണൻ നായർ,ട്രെയിനിങ് പ്രോഗ്രാമിനിടയിൽ പറഞ്ഞതോർക്കുന്നു.നിർവഹണ ഉദ്യോഗസ്തരുടെ സുലേഖ പാസ്‌വേഡ്കുൾ അലമാരയിൽ റെഡി റഫറൻസിന് എഴുതിവയ്ക്കാറുണ്ടോ എന്ന്.
വായിക്കാൻ രസകരമായി തോന്നുന്നുവെങ്കിലും 50%പഞ്ചായത്തുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷേ എങ്ങനെയോ ഇത്രയും ബുദ്ധിമുട്ട് വരാറില്ല.
ReplyDeleteMiss aaya passward thirich kittumbol ningalkudaaya santhosham ende kanmumbil oru cinema scenepole kaanunnu. Adipoli Hamsakka.....
ReplyDelete