Sunday, May 10, 2020

കോവിഡ് മുക്ത ജില്ല.


 "179 കേസുകളാണ് കാസറഗോഡ് ജില്ലയിലുണ്ടായിരുന്നത്.ഇന്ന് കാസറഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി രോഗ മുക്തമായതോടെ കാസറഗോഡ് കോവിഡ് മുക്ത ജില്ലയായിരിക്കുന്നു.ഇനിയും 181 പരിശോധനാ ഫലം വരാനിരിക്കുന്നു.1098 പേർ ഹോം ഐസൊലേഷനിലാണ്.കൂടാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും നമ്മുടെ സഹോദരീ സഹോദരന്മാർ എത്തിക്കൊണ്ടിരിക്കുന്നു.നാം ജാഗരൂകരായിരിക്കണം.എന്നാൽ എന്തു കൊണ്ടും താത്കാലികമെങ്കിലും ഇന്നത്തെ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം സന്തോഷിക്കാം അത് തുടർന്നുള്ള നമ്മുടെ പോരാട്ടത്തിന് ഊർജ്ജമാകട്ടെ......ബഹു  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അഭിനന്ദന സന്ദേശം ചുവടെ ചേർക്കുന്നു."

കോവിഡ് 19 മഹാമാരിയെ ചെറുത്തു തോല്പിച്ച കാസർകോടിൻ്റെ ധീര പോരാളികൾക്ക് വലിയ സല്യൂട്ട്''

ആരോഗ്യം, പോലീസ് വകുപ്പുകൾക്കൊപ്പം മുന്നിൽ നിന്നു പ്രതിരോധ യുദ്ധം നയിച്ച പഞ്ചായത്തുകൾക്ക് -ജനപ്രതിനിധികൾക്ക് - ജീവനക്കാർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ......

രാപ്പകൽ വിശ്രമമില്ലാതെ പട നയിച്ച പ്രിയ സഹപ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിവരില്ല. തങ്ങളുടെ തല്ലാത്ത ഉത്തരവാദിത്വങ്ങൾ പോലും മാനുഷിക പരിഗണനയിൽ അംഗീകാരങ്ങൾക്ക് കാത്തു നില്ക്കാതെ സധൈര്യം ഏറ്റെടുത്ത പ്രിയ ജീവനക്കാർക്ക് ഈ നാടിൻ്റെ നല്ല മനസുകളിൽ വലിയ സ്ഥാനമാണുള്ളത്.

ഏറ്റവും കൂടുതൽ ഉത്തരവാദിത്വങ്ങളൂം ചുമതലകളും നിറവേറ്റിയ വകുപ്പ് എന്നത് സമൂഹവും തിരിച്ചറിയും.

കയ്യടികൾക്കു കാത്തു നില്ക്കുന്നവരല്ല നമ്മൾ 'നമുക്ക് വിശ്രമിക്കാൻ സമയമില്ല. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങൾ നാട്ടിലേക്കു തിരിക്കുകയാണ്. അവരുടെ കരുതലും നിരീക്ഷണവുമെല്ലാം നാം തുടങ്ങിക്കഴിഞ്ഞു. അതിജീവനത്തിൽ നിന്നും സഹജീവനത്തിലേക്കുള്ള പുതിയ ഘട്ടത്തിലേക്ക് നാം കടക്കുകയാണ്. ജാഗ്രതയും കരുതലും തുടരണം.

ഈ ഘട്ടവും കടന്നു പോകും. ചരിത്രത്തിൻ്റെ താളുകളിൽ നമ്മുടെ കയ്യൊപ്പ് പതിഞ്ഞു കഴിഞ്ഞു..... ജനമനസ്സിലും ...... അഭിനന്ദനങ്ങളോടെ ... കൂടുതൽ ആത്മവിശ്വാസം തരും ഇന്നത്തെ നേട്ടം എന്ന വിശ്വാസത്തോടെ ---

സ്നേഹപൂർവ്വം
കെ.കെ.റെജി കുമാർ, ഡി.ഡി.പി

No comments:

Post a Comment