Friday, May 22, 2020

ആഗോള താപനം

ഭുമിയ്ക്കു ചുറ്റുമുള്ള ആവരണം ജീവൻ്റെ നിലനിൽപ്പിന് അനിവാര്യമായ ചൂട് പ്രദാനം ചെയ്യുന്നു എന്നത് തർക്ക വിഷയമല്ല.ഈ ആവരണത്തിൻ്റെ അസാന്നിദ്ധ്യത്തിൽ ഭൂമിയിൽ ജീവന് നിലനിൽപ്പില്ല. ഈ ചൂട് ക്രമാതീതമായ വർദ്ധിക്കുന്നതും അപകടമാണ്.

സൂര്യ രശ്മികൾ ഭൌമോപരിതലത്തിൽ പതിച്ച് തിരിച്ച് അന്തരീക്ഷത്തിലെത്തുമ്പോൾ ചൂടിനെ ബഹിരാകാശത്തേയ്ക്ക് കടത്തിവിടുന്നതിന് പകരം അന്തരീക്ഷത്തിലുള്ള കാർബൺഡയോക്സൈഡും മറ്റ് കാർബണിക സംയുക്തങ്ങളും താപത്തെ കടത്തിവിടാതെ തിരിച്ച് ഭൂമിയിലേയ്ക്ക് തിരിച്ചു വിടുന്നു.ഇത് ഭുമിയുടെ ചൂട് വർദ്ധിക്കാൻ കാരണമാക്കുന്നു.ഈ കാർബണിക സംയുക്തങ്ങൾ ഹരിത ഗൃഹവാതകങ്ങളെന്നും ഈ പ്രതിഭാസത്തെ ഹരിതഗൃഹപ്രഭാവം അല്ലെങ്കിൽ GREEN HOUSE EFFECT എന്നു പറയുന്നു.


ഇവിടെ കാർബൺ ഡയോക്സൈഡും പല കാർബണിക സംയുക്തങ്ങളുമാണ് ഈ പ്രതിഭാസത്തിന് കാരണം.അന്തരീക്ഷത്തിൽ ഇവയുടെ ഉയർന്ന സാന്നിദ്ധ്യത്തിന് കാരണം മനുഷ്യൻ്റെ തെറ്റായ ചില പ്രവർത്തനങ്ങളാണ്.പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടെയാണ് ക്രമാനുഗതമായ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടത് എന്നത് ആധുനിക വത്കരണവും വ്യവസായ വത്കരണവും വർദ്ധിച്ച പ്രകൃതി ചൂഷണവുമൊക്കെ ഇതിന് കാരണമാണെന്ന് അനുമാനിക്കാം.

വൃക്ഷങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് കാർബൺഡയോക്സൈഡിൻ്റെ ആഗിരണത്തിലുണ്ടായ വ്യതിയനത്തിന് കാരണമായി.കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളി മനുഷ്യന് ശ്വസിക്കാൻ ശുദ്ധവായു ഒരുക്കുന്ന വൃക്ഷങ്ങളുടെ അമിത ചൂഷണം വിനയാകുന്നതിങ്ങനെയാണ്.

വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഉപയോഗത്തിലൂടെ ഇന്ധനങ്ങളുടെ ഉപഭോഗം വർദ്ധിച്ച കർബൺ പ്രസരണത്തിന് കാരണമാകുന്നു.എല്ലാ പരമ്പരാഗത ഊർജ്ജ ഉത്പാദന പ്രക്രിയകളുടെയും പരിണിതഫലം ഇതു തന്നെയാണ്.

ഇങ്ങനെ ഭൂമിയുടെ താപനില ഉയരുന്നതിലൂടെ പ്രകൃതിയിൽ പലതരം മാറ്റങ്ങൾക്കു കാരണമാകുകയും അത് ദീർഘ കാലത്തിൽ കാലാവസ്ഥാവ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. 

No comments:

Post a Comment