ദേവദാസ് സെക്രട്ടറി |
അതിജീവനത്തിന്റെ നാള്‍വഴികള്‍ -
2019-2020 സാമ്പത്തിക വര്‍ഷത്തി അവസാന നാളുകളിലാണ് ലോകത്തെ തന്നെ വിറപ്പിച്ച കോവിഡ് എന്ന മഹാമാരിയുടെ ഒരു തീപ്പൊരി ചൈന എന്ന
മഹാരാജ്യത്തിലെ വുഹാന്‍ സിറ്റിയില്‍ നിന്നും പാറി വന്ന്
പ്രദീഷ് ഹെഡ് ക്ലാർക്ക് |
അഹങ്കരിക്കുന്ന മനുഷ്യന് വൈറസുകള്‍ക്ക് മുന്പില് പുല്ലുപോലെ സ്വയം
കത്തിയമരുന്ന കാഴ്ചയാണ് ലോകത്ത് പിന്നീട് കണ്ടുകൊണ്ടിരിക്കുന്നത്.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേരളവും കേരളത്തില്‍ തന്നെ രണ്ടാം
ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് (39) മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ കാട്ടികൊടുത്തപ്പോള്‍ മുഴുവന്‍ സമയങ്ങളിലും ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും, പോലീസിനോടും കൂടെ അതിന്റെ ഭാഗമാക്കാന്‍ പറ്റിയതില്‍ ഞങ്ങള്‍ക്കും അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
കോവിഡ് 19 ന്റെ ഒന്നാം ഘട്ടത്തല്‍ ഒരു കേസുകളും രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ച
ഗ്രാമ പഞ്ചായത്താണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. ഇതിന് പ്രാധാന
കാരണങ്ങളില്‍ ഒന്ന് 23 വാര്‍ഡുകളുള്ള ഈ ഗ്രാമ പഞ്ചായത്തില്‍ 60000
ത്തില്‍ കൂടുതള്‍ ജനസംഖ്യയുള്ളതിനാല്‍ ഏകദേശം 6000 ത്തിലധികം
പ്രവാസികളുമുണ്ട്. കൂടാതെ ഇതില്‍ കോവിഡ് ബാധിച്ച രാജ്യങ്ങളായ ചൈന,
യു.എ.ഇ, ഖത്തര്‍, യു.കെ എന്ന വേണ്ട പല അറബ് രാഷ്ട്രങ്ങളിലും ജോലി
ആവശ്യാര്‍ത്ഥം പോയ പഞ്ചായത്തിലെ ഒരുപാട് ജനങ്ങളുമുണ്ട്.
2020 മാര്‍ച്ച് മാസം 16 നാണ് ആദ്യമായ് കോവിഡ് പോസിറ്റീവ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഏപ്രില്‍ 27 വരെ പല ദിവസങ്ങളിലായ് 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2020
ഏപ്രില്‍ മാസം 1-ാം തീയതിയാണ് (6).
2020 മാര്‍ച്ച് മാസം 21 ന് രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍
പരിമിതികള്‍ക്കിടയിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നികുതി പിരിവിന്റെ 77 ശതമാനവും (ആകെ 40.63+89.42 = 130.05, 25.34+70.53+4.65 = 100.51)
പദ്ധതി 70 ശതമാനവും പൂര്‍ത്തീകരിക്കാന്‍ നമുക്കായിട്ടുണ്ട്.
തുടര്‍ന്നുള്ള ദിനങ്ങളില്‍ സമൂഹവ്യാപനം ഒഴിവാക്കുന്നതിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ തൊഴിലും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന അഗതികള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പറ്റാത്തവരും, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ ഊര്‍ജ്ജിതമാക്കി, അതുവഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടി ആരംഭിച്ചു. ആദ്യദിനങ്ങളില്‍ 400 ല്‍ പരം ഭക്ഷണം നല്‍കിയിരുന്നുവെങ്കിലും ആയത് നിയന്ത്രിച്ച്അര്‍ഹരായവരില്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പറ്റുന്ന 850 തോളം
അതിഥി തൊഴിലാളികല്‍ക്കള്‍ക്കായി 6100 കിലോ അരി സെക്രട്ടറിയും,
ഹെഡ്ക്ലാര്ക്കും മുള്‍പ്പടെയുള്ള ജീവനക്കാര്‍ ലോഡ് ചെയ്ത് അവരുവരുടെ
കേന്ദ്രങ്ങളില്‍ ചെന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോട് കൂടി
നല്‍കുകയും കൂടാതെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ അവര്‍ക്കുള്ള പരിപ്പ്, എണ്ണ, ഉള്ളി, പയര്‍ എന്നിവ ഉള്‍പ്പെടെയുള്ള പലവ്യഞ്ജനസാധനങ്ങള്‍ നല്‍കുന്നതിന് നമുക്ക് സാധിച്ചു.
കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഇതുവരെയായി 10700 ഓളം ഭക്ഷണം
അര്‍ഹരായവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിലേക്കാവശ്യമായ കുടുംബശ്രീ
പ്രവര്‍ത്തകര്‍, സന്നദ്ധ ,സംഘടനകള്‍, വ്യാപാരികള്‍, ആരാധാനാലയങ്ങള്‍
എന്നിവരുടെ സഹകരണത്തോടെ ഏകദേശം 800 കിലോ അരിയും 10 ക്വിന്റലോളം പച്ചക്കറികളും, ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിലേക്ക് 70600/- രൂപയും സമാഹരിക്കുന്നതിന് സാധിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ
പ്രവര്‍ത്തവര്‍ എന്നിവര്‍ക്ക് മാസ്കും സാനിറ്റൈസര്‍ എന്നിവ നല്‍കുകയും
പോസിറ്റീവ് ആയ രോഗികളുടെ വീട്ടില്‍ അണുനശീകരണത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനും നമുക്ക് സാധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പ്രാധാനപ്പെട്ട പ്രദേശങ്ങളില്‍ ഫയര്‍ സര്‍വ്വീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും അണുനശീകരണം നടത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ ആരംഭിച്ച് 55 ദിവസം കഴിയുമ്പോള്‍ പിന്നിട്ട പാതകളില്‍
സന്തോഷത്തിന്റെയും വേദനാജനകവുമായ ഒരുപാട് കാഴ്ചകള്‍ കാണേണ്ടിവന്നു.
നിര്‍ദ്ദനരായ ഒരു രോഗിക്ക് മരുന്ന് ലഭ്യമല്ലാത്തപ്പോള്‍ മംഗാപുരത്ത്
നിന്നും മരുന്ന് എത്തിച്ച് നല്കി പണം നല്കാന് വിഷമിച്ച അവസ്ഥയില്‍
മുഴുവന്‍ മരുന്നു വേണ്ട 1000 രൂപയേ ഉള്ളു എന്ന് പറഞ്ഞപ്പോള്‍ 3500
രൂപയുടെ മരുന്ന് ചിലവ് ഞങ്ങള്‍ വഹിച്ച് അവര്‍ക്ക് സൗജന്യമായി നല്കിയതും,ഹൃദയ സംബന്ധമായ അസുഖമുള്ള 4 വയസ്സുകാരനെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായ് ആബുലന്‍സ് സൗകര്യം ചെയ്തു കൊടുക്കുകയും 3500/- രൂപ നല്കിയതും, കിഡ്നി രോഗിയെ ആശുപത്രിലെത്തിക്കുകയും ധനസഹായം നല്‍കുകയും
ചെയ്തതു, മാനസിക അസ്വാസ്ത്യമുള്ള രോഗിയെ കോഴിക്കോട് എത്തിച്ചതും,
നിര്‍ദ്ദനയായ ദലിത് യുവതിയുടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായ് 5000/- രൂപ നല്കിയതും, മംഗലാപുരത്ത് നിന്നും ബാംഗ്ലൂരില്‍ നിന്നും നിരവധി രോഗികള്‍ക്ക് മരുന്നെത്തിട്ട് നല്കിയതും
ഇതില്‍ ചിലത് മാത്രം (ഇതിലൊന്നും തനത് ഫണ്ട് ചിലവാക്കിയിട്ടില്ല). ഭക്ഷണ
സാധനങ്ങള്‍ ഒന്നും ഇല്ല പട്ടിണിയിലാണെന്ന് പറഞ്ഞപ്പോള്‍ അരി നല്കാന്
പോയി അടുക്കളയിലെ ചോറ്റുപാത്രത്തില്‍ തലേദിവസത്തെ ചോറ് പറ്റിപ്പിടിച്ചത് കണ്ടപ്പോള്‍ വിഷമം തോന്നി. അരിയോടൊപ്പം പല വ്യഞ്ജനങ്ങള്‍ വാങ്ങുന്നതിന് പണം നല്കിയതും, പൊയിനാച്ചി എന്ന സ്ഥലത്തുള്ള രാജീവ് ഗാന്ധി ലക്ഷം വീട് കോളനിയിലെ ഒരു അന്തേവാസി തലേ ദിവസം ചക്കമുറിച്ച് തിന്നാണ് നോമ്പ്തുറന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ അന്ന് തന്നെ അവര്‍ക്കും ആ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ കിറ്റുകള്‍ നല്കാന് സാധിച്ചതും ഇതില്‍ ചിലത് മാത്രമാണ്. പാവപ്പെട്ട പല കുടുംബങ്ങളും ഇവിടെ BPL ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും APL ല്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന് മനസ്സിലായി അന്ന് തന്നെ ഈ കാര്യങ്ങള്‍ ബഹു: കാസറഗോഡ് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സാധിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍, ആരോഗ്യ
പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം, പ്രസിഡന്റ്,
വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് എന്നുവേണ്ട
മുഴുവന്‍ ഭരണ സമിതി അംഗങ്ങളും അകമഴിഞ്ഞ പിന്തുണയായ് കൂടെയുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു പാട് പേരുകള്‍ ഉണ്ടെങ്കിലും അച്ചേരി വാര്‍ഡിലെ കൃഷ്ണന് മെമ്പറും, കളനാട് വാര്‍ഡിലെ അബ്ദുള്‍ റഹിമാന്‍ മെമ്പര്‍ എന്നിവരെ പറയാതെ വയ്യ.
പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്ത കളനാട് വാര്‍ഡ് (15) ല്‍ സംസ്ഥാന പാത ഒഴികെ മറ്റെല്ലാ റോഡുകളും
പൂര്‍ണ്ണമായും അടച്ചപ്പോള്‍ തലച്ചുമടായ് ഗ്യാസ് കുറ്റിയും
പലവ്യജ്ഞനങ്ങളും വീടുകളിലേക്ക് പല ദിവസങ്ങളിലായ് എത്തിക്കുന്ന രംഗം ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. കൂടാതെ 15, 16 വാര്‍ഡുകളിലെ 280 ല്‍ പരം
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായ് ഭക്ഷണത്തിനായ് പഞ്ചായത്ത് രണ്ട്
തവണകളിലായ് 1750 കിലോ അരി നല്കിയപ്പോള് അവര്‍ക്കുള്ള പല
വ്യജ്ഞനസാധനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ വാങ്ങി റേഷന്‍
സംമ്പ്രദായത്തില് യൂണിറ്റ് കണക്കാക്കി നല്‍കുന്നതിനും ഈ രണ്ട്
മെമ്പര്‍മാരും ഒരു പാട് പരിശ്രമിച്ചിട്ടുണ്ട്.
ഏതായാലും രണ്ടാംഘട്ടത്തിലെ അവസാന രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കാസറഗോഡ് ജില്ല ഗ്രീന്‍ സോണിലായ് - ഒരു ദിവസത്തിനുള്ളില്‍ വീണ്ടും മൂന്നാംഘട്ടത്തില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരികയാണ്.
മെയ് 18 വരെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ ഒരു പോസിറ്റീവ് കേസുകളും
റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 105 പേര് അന്യ സംസ്ഥാനങ്ങളില്‍
നിന്നും 14 പേര് വിദേശത്ത് നിന്നും ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്.
ഏകദേശം 2000 ത്തില്‍ പരം പേര് നാട്ടിലെത്തുമെന്ന് പ്രതീക്ഷീക്കുന്നു.
ഇത് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും ഈ അതിജീവനങ്ങളില്‍
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, സന്നദ്ധ സംഘടകള്‍
എന്നിവര്‍ക്കൊപ്പം - മുന്‍പന്തിയില്‍ ഞങ്ങളുമുണ്ടാകും.
No comments:
Post a Comment