Thursday, May 21, 2020

സുഭിക്ഷ കേരളം പദ്ധതി - ഒരെത്തിനോട്ടം


കോവിഡ് 19 മാഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തെ സാമ്പത്തിക വളർച്ചയുടെ പാതയിൽ തിരികെ കൊണ്ടുവരുന്നതിനും കാർഷിക അനുബന്ധ മേഖലയിൽ ഭക്ഷ്യോത്പാദനത്തിനുള്ള സുഭിക്ഷ കേരളം പദ്ധതി ക്യാമ്പയിൻ മാതൃകയിൽ നടപ്പിലാക്കാൻ തീരുമാനിച്ചുകാര്യം ഏവരും അറിഞ്ഞു കാണുമല്ലോ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

കൂടുതൽപേരും ഉപഭോക്താക്കളാകുകയും ഉത്പാദനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്യ  സംസ്ഥാനങ്ങളിലെ പച്ചക്കറികളെയും ഭക്ഷ്യധാന്യങ്ങളെയും നമുക്ക് ആശ്രയിക്കേണ്ടിവരുന്നത്.സുരക്ഷിത ഭക്ഷണത്തിൻ്റെ ആവശ്യകതയിൽ നാമോരോരുത്തരും ആശങ്കാകുലരാണെങ്കിലും അറിഞ്ഞോ അറിയാതെയോ നാം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ നിർബന്ധിതരാകുകയാണ്.ഇത് കടുത്ത ആരോഗ്യപ്രശ്നത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാത്രമല്ല രോഗാതുരമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്.രാസവളങ്ങളുടെ ഉപയോഗം ക്രമമായി കുറച്ചു കൊണ്ട് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കോവിഡ് മഹാമരി നമ്മുടെ കണ്ണ് തുറപ്പിക്കുകയാണ്.വളരെക്കാലമായി നാം പ്രാവർത്തികമാക്കാനാഗ്രഹിക്കുന്നതും എന്നാൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഭക്ഷ്യസുരക്ഷയിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ഇതിലും സമർപ്പകമായ സമയം  വേറേഉണ്ടാകില്ല.

ഉത്പാദനം കർഷകരെന്ന വളരെ ന്യൂനപക്ഷങ്ങളിലേക്ക് മാത്രം ഒതുങ്ങാതെ യുവാക്കൾ തൊഴിൽ രഹിതർ,വിദേശങ്ങളിൽ നിന്ന് തിരികെ വന്നവർ തൊഴിൽ നഷ്ടപ്പെട്ടവർ വിശ്രമ ജീവിതം നയിക്കുന്നവർ എന്നു വേണ്ട ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും ഈ വിപ്ലവകാരമായ മുന്നേറ്റത്തിൽ പങ്കാളിയാകണമെന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സർക്കാർ ഉത്തരവിൻ്റെ സംക്ഷിപ്തം ചുവടെ ചേർക്കുന്നു.ഉത്തരവിൻ്റെ വിശദമായ വായന കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.click here to read

കൃഷി വകുപ്പിൻ്റെ അഭിമുഖ്യത്തിനാണ് സുഭിക്ഷം പദ്ധിത നടപ്പിലാക്കുന്നത്.

പരമ്പരാഗത കൃഷിവിജ്ഞാനം ഉൾക്കൊണ്ട് നവീന കൃഷിരീതി വളരെ ലളിതമായി ഉദ്ദേശിക്കുന്നവരിലേയ്ക്ക് എത്തിച്ചുകൊടുക്കും.


തരിശുഭൂമി, നിലം, പുരയിടം,വീട്ടുവളപ്പ്,ടെറസ്അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തും.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വിവിധ വകുപ്പ് , ഏജൻസി, എന്നിവയുടെ പ്രവൃത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ പദ്ധതിയായി നടപ്പിലാക്കും.

പുരയിട കൃഷി, ഇടവിളകൃഷി,വീട്ടുവളപ്പിലെ കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കും.

സ്ഥല പരിമിതിയുള്ളവർക്കായി  അക്വപോണിക്സ്, ഹൈഡ്രോപോണിക്സ്, തുടങ്ങിയ ആധുനിക കൃഷി സമ്പ്രദായങ്ങൾ അവലംബിക്കാം.

സ്വന്തമായി കൃഷിനടത്താൻ  കഴിവുള്ളവർ, പിന്തുണ വേണ്ടവർ , കൃഷിയ്ക്കായി സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറുള്ളവർ എന്നിങ്ങനെ ഓരോരുത്തർക്കും വേണ്ടി വ്യത്യസ്ഥ പദ്ധതികൾ തയ്യാറാക്കും.

വീട്ടുവളപ്പിലെ കൃഷിയ്ക്ക് ഊന്നൽ നൽകി വീടുകൾ തോറും പോഷകമൂല്യമുള്ള കിഴങ്ങ് വർഗങ്ങൾ ഉത്പാദിപ്പിക്കും.

മുട്ട പാൽ മാംസം എന്നിവയുടെ ഉത്പാദനം  ഡയറി യൂണിറ്റുകളുടെ സ്ഥാപനം,ക്രോസ്സ് ബ്രീഡ് പശു യൂണിറ്റ് എന്നിവ പ്രോത്സാഹിപ്പിക്കും.

പാലുൽപ്പന്നങ്ങളുടെ ഉത്പാദനവും വിതരണവും പരിഗണിക്കും.

തൊഴിലുറപ്പ് പദ്ധതി - അസോള കൃഷി ടാങ്ക് , തീറ്റപ്പുൽകൃഷി. മത്സ്യ കുളങ്ങൾ, ഭൂമി ഒരുക്കൽ, നിരപ്പാക്കൽ, തട്ട് തിരിക്കൽ, ജലസേചന കുളങ്ങൾ, കിണറുകൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയിൽ തൊഴിലുറപ്പു പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.
മത്സ്യകൃഷി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.

വിവിധങ്ങളായ കൃഷി ഒന്നിച്ച് നടത്തി സംയോജിത കൃഷിരീതിയും,പരീക്ഷിക്കും.

പ്രാദേശികസാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം.

ഗുണനിലവാരമുള്ള വിത്ത് നടീൽ വസ്തുക്കൾ, മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തും.

ജലസേചന വകുപ്പ് കാർഷിക മേഖല തിരിച്ചിള്ള ഉത്തരവാദിത്തങ്ങൾ നൽകും.

സഹകരണ സ്ഥാപനങ്ങൾ - പലിശരഹിത വായ്പ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പദ്ധതിയിൽ ഇടപെടുന്നതിനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.

വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, മൂല്യവർദ്ധിത ഉത്പന്ന സംരഭകർക്ക് പിന്തുണ
മണ്ണ് പരിശോധന, ടിഷ്യു കൾച്ചർ ലാബ്, ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ഉത്പാദന കേന്ദ്രങ്ങൾ എന്നിവ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ പരിഗണിക്കും.

ഫുഡ് പ്രോസസിംഗ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ  വ്യവസായ വകുപ്പ് ഏറ്റെടുക്കും ഇതിൽ പ്രവാസികൾക്ക് മുൻഗണന നൽകും.

ഒരു കോടി ഫല വൃക്ഷ തൈകൾ എന്ന പദ്ധതി സുഭിക്ഷ കേരളവുമായി സംയോജിപ്പിക്കണം .

തൊഴിലും വരുമാനവും വർദ്ധനയ്ക്കുള്ള ലോക്കൽ എംപ്ലോയ്മെൻറ് അഷ്വറൻസ് പ്രോഗ്രാമുമയും  സംയോജിപ്പിക്കും.

കൃഷിസ്ഥലത്തിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് അടിയന്തിരമായ ഇടപെടലുണ്ടാകണം.നിശ്ചിതസമയത്തിനകം സാദ്ധ്യതകൾ പട്ടികപ്പെടുത്താൻ കഴിയണം.

കുടുംബശ്രീ ഗ്രുപ്പ്, പാടശേഖര സമിതി / കർഷക കൂട്ടായ്മ സഹകരണ സംഘത്തെ കണ്ടെത്തണി പരിശീലനം നൽകണം.

ഭൂമി വിട്ടുകൊടുക്കുന്നവരുടെ ആശങ്കകൾ മാറ്റുന്നതിനായി ഉടമസ്ഥാവകാശം അവരുടെ പേരിൽത്തന്നെ നിലനിർത്തുന്നതാണെന്ന് ബോദ്ധ്യപ്പെടുത്തണം.

കാർഷിക മേഖലയിലെ വർക്കിംഗ്‌ ഗ്രൂപ്പുകൾ കാർഷിക പദ്ധതി തയ്യാറാക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിത പ്രൊജക്ടുകൾ, നേരിട്ട് നടപ്പിലാക്കുന്നവ എന്നിവ സംബന്ധിച്ച് അറിയിപ്പ് ഗ്രാമപഞ്ചായത്തുകൾക്ക് നൽകണം.ഇതേ പോലെ ക്ഷീര, മൃഗസംരക്ഷണ വകുപ്പ് വർക്കിംഗ് ഗ്രൂപ്പും വേറെ പദ്ധതി തയ്യാറാക്കണം.

നിലവിലെ പദ്ധതികൾ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണക്കാക്കാം. കൂടുതൽ പണം വകയിരുത്താൻ കഴിയുമോ എന്ന് പരിശോധിക്കണം.പുതുതായി ചില പ്രൊജക്ടുകൾ ഏറ്റെടുക്കണം.
വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ച് സമഗ്ര രേഖ ഉണ്ടാക്കണം.

വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം മേഖലാ സംയോജനം സംയോജിത കൃഷിരീതി, മുൻപിൻ ബന്ധങ്ങൾ  ചർച്ച ചെയ്യണം.

ഭരണസമിതി യോഗം ചേർന്ന് അന്തിമമായി തദ്ദേശഭരണ സ്ഥാപനതല ഉത്പാദന പദ്ധതിയ്ക്ക് അന്തിമരൂപം നൽകണം.

സഹായ സംവിധാനം

ക്യഷി ഓഫീസ്, കുടുംബശ്രീ ഫാമുകൾ, കുടുംബശ്രീ, ഫാമുകൾ ഹോർട്ടികോർപ്പ്, ഹോർട്ടികൾച്ചർ മിഷൻ ഇവരെ ബന്ധിപ്പിച്ച് വിത്തു വിതരണ ശൃംഖല രൂപപ്പടുത്തണം.

കാർഷിക മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ സേവനം കർഷകർക്ക് ലഭ്യമാക്കണം.

മാസ്റ്റർ ഫാർമർമാരുടെ ഒരു പാനൽ പഞ്ചായത്ത് തലത്തിൽ തയ്യാറാക്കി വയ്ക്കണം.

സഹകരണസംഘങ്ങൾ കാർഷിക സേവന കേന്ദ്രങ്ങളായി പരിണമിക്കണം.

മണ്ണ് പരിശോധനയ്ക്ക് സഹായം കർഷകർക്ക് ലഭ്യമാകണം.

കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യത ഉറപ്പു വരുത്തണം.

മത്സ്യകൃഷി പരിശീലനം നൽകണം.

കൈപ്പുസ്തകം തയ്യാറാക്കി വിതരണം നടത്തണം.

ഭക്ഷ്യോത്പാദനത്തിന് ഉയർന്ന വർദ്ധനവിന് ഉയർന്ന പരിഗണന നൽകണം.

ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളുമായി സംയോജനം

ക്യഷി ഭൂമി ഇല്ലാത്തവർക്കും  സഹകണ സംഘങ്ങൾ വഴിവായ്പ.

വിഭവങ്ങളുടെ ലഭ്യത. 

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് - MGNREGട / Plan
സബ്സിഡി - വകുപ്പ് / പഞ്ചായത്ത് പദ്ധതികൾ ഉപയോഗപ്പെടുത്താം.

വിള ഇൻഷുറൻസ് - വകുപ്പ് തലത്തിൽ നൽകാം.

ജലസേചനം - വകുപ്പ് / പഞ്ചായത്ത് പദ്ധതി / MGNREGട

വിപണനം,സംഭരണം

തദ്ദേശ സ്വയംഭരണ തലത്തിലും പിന്നീട് പ്രദേശം വിട്ടുമുള്ള സംഭരണം.

വിപണനം കഴിഞ്ഞാൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കണം

അധികം വരുന്നത് ശേഖരിക്കാൻ ഹോർട്ടികോർപ്, മുതലായ സ്ഥാപനങ്ങൾ .

കേടുകൂടാതെ സൂക്ഷിക്കുന്നതിന് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകൾ സംവിധാനമൊരുക്കണം

സംഘടനം-പഞ്ചായത്ത് തലം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് -ചെയർപേഴ്സൻ,

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ.-കോ ചെയർപേഴ്സൻ

സഹകരണ ബാങ്ക് പ്രസിഡണ്ട്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, സ്ഥലം എം എൽ എ / പ്രതിനിധി, സി ഡി എസ് ചെയർപേഴ്സൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ക്യഷി, ക്ഷീര വികസനം ഫിഷറീസ്, വ്യവസായം മേഖലയിലെ നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ലീഡ് ഫാർമർ (കൃഷി, മൃഗ, ക്ഷീര - മത്സ്യമേഖല ) ഒരാൾ വീതം , മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധി ,തൊഴിലുറപ്പ് എഞ്ചിനിയർ, സെക്രട്ടറി

കൺവീനർ - കുഷി ഓഫീസർ, ജോയിൻ്റ് കൺവീനർ - അസി: സെക്രട്ടറി.

ഉത്തരവാദിത്വം - ഏകോപനം , നിരീക്ഷണം

സംഘാടനം -വാർഡ്തലം

വാർഡ് മെമ്പർ - അദ്ധ്യക്ഷൻ

എ ഡി എസ് ചെയർപേഴ്സൻ, സഹകരണ സംഘം പ്രതിനിധി, കർഷക സ്വയം സഹായ സംഘം | ജെ എൽജി പ്രതിനിധി. കൃഷി ഓഫീസറുടെ പ്രതിനിധി / തദ്ദേശഭരണ സ്ഥാപനം നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ.

No comments:

Post a Comment