Sunday, May 31, 2020

COVID 19 UPDATE (08-06-2020)



NUMBER OF COVID 19 CASES  UNDER TREATMENT -  109

NUMBER OF POSITIVE RESULTS LAST DAY - 08

HOT SPOTS : 

PAIVALIKE,MANGALPADY,KALLAR,VORKADY,MEENJA,MADHUR,UDUMA,MANJESHWAR,KASARAGOD MUNICIPALITY,KODOM BELUR.PILICODE,KUMBLA,BADIADKA,CHERUVATHUR,PADANNA,EAST ELERY.

KUMBLA - 17

PAIVALIKE 06

MANGALPADY 15

KASARAGOD MUNICIPALITY  09

MADHUR 05

VORKADY 02

KODOM  BELUR 01

CHEMNAD 03

CHENGALA 03

UDUMA 04

MEENJA 05

MADIKAI 02

AJANUR 03

BADIADKA 04

MOGRAL PUTHUR 01

PULLUR PERIA 05

PUTHIGE 03

MULIYAR 01

KUMBADAJE 03

PALLIKKARE 01

PADANNA 04

CHERUVATHUR 04

KANHANGAD MUNICIPALITY 02

NEELESHWAR MUNICIPALITY 05



സേവന നിവൃത്തരാകുന്നവക്ക് ആശംസകൾ

JOSEPH C A
ASSISTANT SECRETARY
ലോകം പുതിയൊരു ജീവിത ക്രമത്തിലേക്ക് എടുത്തെറിയപ്പെട്ട ആധുനിക സാഹചര്യത്തിൽ അതിജീവനവും സഹജീവനവുമാണ് ഏറ്റവും സുപ്രധാന വിഷയങ്ങൾ.കോവിഡ് 19 എന്ന വൈറസ് വിതച്ച മഹാമാരി ലോക ചലനം തന്നെ നിയന്ത്രിക്കുകയാണിന്ന്.പോരാട്ടത്തി ലാണിന്ന്മനുഷ്യ ജനത.പ്രതിരോധത്തിലും അതിജീവന യത്നത്തിലും ലോകത്തിനു മാതൃക തീർക്കുകയാണ് നമ്മുടെ കൊച്ചു കേരളം.കേരളത്തിനൊരു പുതു രീതി ശാസ്ത്രം തീർത്തിരിക്കുകയാണ് ഈ കാസർകോട് ജില്ല.പോരാട്ടത്തിന്റെ ആ പുതു മാതൃകയുടെ പോരാളികളാണു നമ്മൾ പഞ്ചായത്തുകാർ. രാപ്പകൽ വിശ്രമമില്ലാതെ പ്രതിഷേധങ്ങളില്ലാതെ സ്വജീവനേക്കാൾ സമൂഹത്തിന്റെ സുരക്ഷയും  കരുതലുമാണ് ഈ കാലഘട്ടം ഏൽപ്പിച്ച ദൗത്യമെന്ന് മനസ്സിൽ ആവർത്തിച്ച് .....മുന്നോട്ടു നീങ്ങുന്ന കാവലാളുകൾ.....
VATSALA P
FTS
അഭിമാനമാണ് നിങ്ങളെല്ലാവരും.....വകുപ്പിനും പൊതു സമൂഹത്തിനും സർക്കാരിനും ...ഈ പോരാളികളിൽ മൂന്നു പേർ ഇന്നു സേവനത്തിൽ നിന്നു വിരമിക്കുന്നു....വലിയ യാത്രയയപ്പ് യോഗങ്ങൾ ഈ കോവിഡ് കാലത്ത് സാധിക്കില്ല എന്നതിൽ പ്രയാസമുണ്ട്.പക്ഷെ ലോകം ആവശ്യപ്പെട്ട ഏറ്റവും സുപ്രധാനമായ ദൗത്യം നിറവേറ്റിയുള്ള ഈ വിരമിക്കൽ വീരോചിതമാണ്. അഭിമാനിക്കണമതിൽ .......നിങ്ങളുടെ വിലപ്പെട്ട സേവനം വകുപ്പിനു എന്നും മുതൽക്കൂട്ടായുണ്ടാകും ഇനിയും വിശ്രമമില്ലാതെ സമൂഹത്തിനു വേണ്ടി സേവന സന്നദ്ധരാകണമെന്നഭ്യർത്ഥിക്കുന്നു സന്തോഷവും സമാധാനവും നന്മയും നിറഞ്ഞ ഒരു റിട്ടയർമെന്റ് ജീവിതംആശംസിക്കുകയാണ്..

P MADHU SOODHANAN CLERK

എല്ലാവിധ സ്നേഹാശംസകളും അർപ്പിക്കുന്നു.

കെ.കെ.റെജികുമാർ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

Thursday, May 28, 2020

പഞ്ചായത്ത് ഡയറി -ചെമ്മനാട് ഗ്രാമപഞ്ചായത്ത്.

ദേവദാസ്
സെക്രട്ടറി

അതിജീവനത്തിന്റെ    നാള്‍വഴികള്‍   - 

        2019-2020 സാമ്പത്തിക വര്‍ഷത്തി അവസാന നാളുകളിലാണ് ലോകത്തെ തന്നെ വിറപ്പിച്ച കോവിഡ് എന്ന മഹാമാരിയുടെ  ഒരു തീപ്പൊരി ചൈന എന്ന
മഹാരാജ്യത്തിലെ വുഹാന്‍ സിറ്റിയില്‍ നിന്നും പാറി വന്ന്
പ്രദീഷ്
ഹെഡ് ക്ലാർക്ക്
കേരളത്തിലെത്തിയത്. വിദ്യകൊണ്ടും സാമ്പത്ത്കൊണ്ടും പ്രൗഡികൊണ്ടും
അഹങ്കരിക്കുന്ന മനുഷ്യന്‍ വൈറസുകള്‍ക്ക് മുന്‍പില്‍ പുല്ലുപോലെ സ്വയം
കത്തിയമരുന്ന കാഴ്ചയാണ് ലോകത്ത് പിന്നീട് കണ്ടുകൊണ്ടിരിക്കുന്നത്.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേരളവും കേരളത്തില്‍ തന്നെ രണ്ടാം
ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് (39) മാതൃകാപരമായ
പ്രവര്‍ത്തനങ്ങള്‍ കാട്ടികൊടുത്തപ്പോള്‍ മുഴുവന്‍ സമയങ്ങളിലും ആരോഗ്യ
പ്രവര്‍ത്തകര്‍ക്കും, പോലീസിനോടും കൂടെ അതിന്റെ ഭാഗമാക്കാന്‍ പറ്റിയതില്‍ ഞങ്ങള്‍ക്കും അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.

        കോവിഡ് 19 ന്റെ ഒന്നാം ഘട്ടത്തല്‍ ഒരു കേസുകളും രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ച
ഗ്രാമ പഞ്ചായത്താണ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. ഇതിന് പ്രാധാന
കാരണങ്ങളില്‍ ഒന്ന് 23 വാര്‍ഡുകളുള്ള ഈ ഗ്രാമ പഞ്ചായത്തില്‍ 60000
ത്തില്‍ കൂടുതള്‍ ജനസംഖ്യയുള്ളതിനാല്‍ ഏകദേശം 6000 ത്തിലധികം
പ്രവാസികളുമുണ്ട്. കൂടാതെ ഇതില്‍ കോവിഡ് ബാധിച്ച രാജ്യങ്ങളായ ചൈന,
യു.എ.ഇ, ഖത്തര്‍, യു.കെ എന്ന വേണ്ട പല അറബ് രാഷ്ട്രങ്ങളിലും ജോലി
ആവശ്യാര്‍ത്ഥം പോയ പഞ്ചായത്തിലെ ഒരുപാട് ജനങ്ങളുമുണ്ട്.


        2020 മാര്‍ച്ച് മാസം 16 നാണ് ആദ്യമായ് കോവിഡ് പോസിറ്റീവ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത്. തുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ഏപ്രില്‍ 27 വരെ പല ദിവസങ്ങളിലായ് 39 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2020
ഏപ്രില്‍ മാസം 1-ാം തീയതിയാണ് (6).

        2020 മാര്‍ച്ച് മാസം 21 ന് രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍
പരിമിതികള്‍ക്കിടയിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നികുതി പിരിവിന്റെ 77 ശതമാനവും (ആകെ 40.63+89.42 = 130.05, 25.34+70.53+4.65 = 100.51)
പദ്ധതി 70 ശതമാനവും പൂര്‍ത്തീകരിക്കാന്‍ നമുക്കായിട്ടുണ്ട്.


        തുടര്‍ന്നുള്ള ദിനങ്ങളില്‍ സമൂഹവ്യാപനം ഒഴിവാക്കുന്നതിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ തൊഴിലും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന അഗതികള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പറ്റാത്തവരും, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ ഊര്‍ജ്ജിതമാക്കി, അതുവഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടി ആരംഭിച്ചു. ആദ്യദിനങ്ങളില്‍ 400 ല്‍ പരം ഭക്ഷണം നല്‍കിയിരുന്നുവെങ്കിലും ആയത് നിയന്ത്രിച്ച്അര്‍ഹരായവരില്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പറ്റുന്ന 850 തോളം
അതിഥി തൊഴിലാളികല്‍ക്കള്‍ക്കായി  6100 കിലോ അരി സെക്രട്ടറിയും,
ഹെഡ്ക്ലാര്‍ക്കും മുള്‍പ്പടെയുള്ള ജീവനക്കാര്‍ ലോഡ് ചെയ്ത് അവരുവരുടെ
കേന്ദ്രങ്ങളില്‍ ചെന്ന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോട് കൂടി
നല്‍കുകയും കൂടാതെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ അവര്‍ക്കുള്ള പരിപ്പ്, എണ്ണ, ഉള്ളി, പയര്‍ എന്നിവ ഉള്‍പ്പെടെയുള്ള പലവ്യഞ്ജനസാധനങ്ങള്‍ നല്‍കുന്നതിന് നമുക്ക് സാധിച്ചു.

        കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഇതുവരെയായി 10700 ഓളം ഭക്ഷണം
അര്‍ഹരായവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിലേക്കാവശ്യമായ കുടുംബശ്രീ
പ്രവര്‍ത്തകര്‍, സന്നദ്ധ ,സംഘടനകള്‍, വ്യാപാരികള്‍, ആരാധാനാലയങ്ങള്‍
എന്നിവരുടെ സഹകരണത്തോടെ ഏകദേശം 800 കിലോ അരിയും 10 ക്വിന്റലോളം പച്ചക്കറികളും, ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിലേക്ക് 70600/- രൂപയും സമാഹരിക്കുന്നതിന് സാധിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ
പ്രവര്‍ത്തവര്‍ എന്നിവര്‍ക്ക് മാസ്കും സാനിറ്റൈസര്‍ എന്നിവ നല്‍കുകയും
പോസിറ്റീവ് ആയ രോഗികളുടെ വീട്ടില്‍ അണുനശീകരണത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനും നമുക്ക് സാധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പ്രാധാനപ്പെട്ട പ്രദേശങ്ങളില്‍ ഫയര്‍ സര്‍വ്വീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും അണുനശീകരണം നടത്തിയിട്ടുണ്ട്.


        ലോക്ഡൗണ്‍ ആരംഭിച്ച്  55 ദിവസം കഴിയുമ്പോള്‍ പിന്നിട്ട പാതകളില്‍
സന്തോഷത്തിന്റെയും വേദനാജനകവുമായ ഒരുപാട് കാഴ്ചകള്‍ കാണേണ്ടിവന്നു.

നിര്‍ദ്ദനരായ ഒരു രോഗിക്ക് മരുന്ന് ലഭ്യമല്ലാത്തപ്പോള്‍  മംഗാപുരത്ത്
നിന്നും മരുന്ന് എത്തിച്ച് നല്‍കി പണം നല്‍കാന്‍ വിഷമിച്ച അവസ്ഥയില്‍
മുഴുവന്‍ മരുന്നു വേണ്ട 1000 രൂപയേ ഉള്ളു എന്ന് പറഞ്ഞപ്പോള്‍  3500
രൂപയുടെ മരുന്ന് ചിലവ് ഞങ്ങള്‍ വഹിച്ച് അവര്‍ക്ക് സൗജന്യമായി നല്‍കിയതും,ഹൃദയ സംബന്ധമായ അസുഖമുള്ള 4 വയസ്സുകാരനെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായ് ആബുലന്‍സ് സൗകര്യം ചെയ്തു കൊടുക്കുകയും 3500/- രൂപ നല്‍കിയതും, കിഡ്നി രോഗിയെ ആശുപത്രിലെത്തിക്കുകയും ധനസഹായം നല്‍കുകയും
ചെയ്തതു, മാനസിക അസ്വാസ്ത്യമുള്ള രോഗിയെ കോഴിക്കോട് എത്തിച്ചതും,
നിര്‍ദ്ദനയായ ദലിത് യുവതിയുടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായ് 5000/- രൂപ നല്‍കിയതും, മംഗലാപുരത്ത് നിന്നും ബാംഗ്ലൂരില്‍ നിന്നും നിരവധി രോഗികള്‍ക്ക് മരുന്നെത്തിട്ട് നല്‍കിയതും
ഇതില്‍ ചിലത് മാത്രം (ഇതിലൊന്നും തനത് ഫണ്ട് ചിലവാക്കിയിട്ടില്ല). ഭക്ഷണ
സാധനങ്ങള്‍ ഒന്നും ഇല്ല പട്ടിണിയിലാണെന്ന് പറഞ്ഞപ്പോള്‍ അരി നല്‍കാന്‍
പോയി അടുക്കളയിലെ ചോറ്റുപാത്രത്തില്‍ തലേദിവസത്തെ ചോറ് പറ്റിപ്പിടിച്ചത് കണ്ടപ്പോള്‍ വിഷമം തോന്നി. അരിയോടൊപ്പം പല വ്യഞ്ജനങ്ങള്‍ വാങ്ങുന്നതിന് പണം നല്‍കിയതും, പൊയിനാച്ചി എന്ന സ്ഥലത്തുള്ള രാജീവ് ഗാന്ധി ലക്ഷം വീട് കോളനിയിലെ ഒരു അന്തേവാസി തലേ ദിവസം ചക്കമുറിച്ച് തിന്നാണ് നോമ്പ്തുറന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ അന്ന് തന്നെ അവര്‍ക്കും ആ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ കിറ്റുകള്‍ നല്‍കാന്‍ സാധിച്ചതും ഇതില്‍ ചിലത് മാത്രമാണ്. പാവപ്പെട്ട പല കുടുംബങ്ങളും ഇവിടെ BPL ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും  APL ല്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന്  മനസ്സിലായി അന്ന് തന്നെ ഈ കാര്യങ്ങള്‍ ബഹു: കാസറഗോഡ് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സാധിച്ചിട്ടുണ്ട്.


        പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍, ആരോഗ്യ
പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം, പ്രസിഡന്റ്,
വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നുവേണ്ട
മുഴുവന്‍ ഭരണ സമിതി അംഗങ്ങളും അകമഴിഞ്ഞ പിന്തുണയായ് കൂടെയുണ്ട്. ഇതില്‍ എടുത്തു പറയേണ്ട ഒരു പാട് പേരുകള്‍ ഉണ്ടെങ്കിലും അച്ചേരി വാര്‍ഡിലെ കൃഷ്ണന്‍ മെമ്പറും, കളനാട് വാര്‍ഡിലെ അബ്ദുള്‍ റഹിമാന്‍ മെമ്പര്‍ എന്നിവരെ പറയാതെ വയ്യ.

        പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്ത കളനാട് വാര്‍ഡ് (15) ല്‍ സംസ്ഥാന പാത ഒഴികെ മറ്റെല്ലാ റോഡുകളും
പൂര്‍ണ്ണമായും അടച്ചപ്പോള്‍ തലച്ചുമടായ് ഗ്യാസ് കുറ്റിയും
പലവ്യജ്ഞനങ്ങളും വീടുകളിലേക്ക് പല ദിവസങ്ങളിലായ് എത്തിക്കുന്ന രംഗം ഞങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. കൂടാതെ 15, 16 വാര്‍ഡുകളിലെ 280 ല്‍ പരം
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായ് ഭക്ഷണത്തിനായ് പഞ്ചായത്ത് രണ്ട്
തവണകളിലായ് 1750 കിലോ അരി നല്‍കിയപ്പോള്‍ അവര്‍ക്കുള്ള പല
വ്യജ്ഞനസാധനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ വാങ്ങി റേഷന്‍
സംമ്പ്രദായത്തില്‍ യൂണിറ്റ് കണക്കാക്കി നല്‍കുന്നതിനും ഈ രണ്ട്
മെമ്പര്‍മാരും ഒരു പാട് പരിശ്രമിച്ചിട്ടുണ്ട്.

        ഏതായാലും രണ്ടാംഘട്ടത്തിലെ അവസാന രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്ത് കാസറഗോഡ് ജില്ല ഗ്രീന്‍ സോണിലായ് - ഒരു ദിവസത്തിനുള്ളില്‍ വീണ്ടും മൂന്നാംഘട്ടത്തില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു വരികയാണ്.



മെയ് 18 വരെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ ഒരു പോസിറ്റീവ് കേസുകളും
റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 105 പേര്‍ അന്യ സംസ്ഥാനങ്ങളില്‍
നിന്നും 14 പേര്‍ വിദേശത്ത് നിന്നും ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്.
ഏകദേശം 2000 ത്തില്‍ പരം പേര്‍ നാട്ടിലെത്തുമെന്ന് പ്രതീക്ഷീക്കുന്നു.
ഇത് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും ഈ അതിജീവനങ്ങളില്‍
ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, സന്നദ്ധ സംഘടകള്‍
എന്നിവര്‍ക്കൊപ്പം - മുന്‍പന്തിയില്‍ ഞങ്ങളുമുണ്ടാകും.

Saturday, May 23, 2020

COVID 19 UPDATE (29/05/2020)



NUMBER OF COVID 19 CASES  UNDER TREATMENT -  82

NUMBER OF POSITIVE RESULTS LAST DAY - 10

HOT SPOTS : PAIVALIKE,MANGALPADY,KALLAR,VORKADY,MEENJA,MADHUR,UDUMA,MANJESHWAR,KASARAGOD MUNICIPALITY,KODOM BELUR.PILICODE,KUMBLA,BADIADKA

KUMBLA - 17

PAIVALIKE 11

MANGALPADY 13

KASARAGOD MUNICIPALITY  08

MADHUR 06

VORKADY 03

KODOM  BELUR 02

CHEMNAD 03

CHENGALA 02

UDUMA 03

MEENJA 02

MADIKAI 02

AJANUR 01

BADIADKA 01

MOGRAL PUTHUR 01

PULLUR PERIA 01

THRIKKARIPUR 01

PUTHIGE 01

MULIYAR 01

KUMBADAJE 01

MANJESHWAR 01

KUTTIKKOL 01

PILICODE O1

BADADIKA Ol


NUMBER OF PERSONS ON HOME ISOLATION - 2901

NUMBER -  COMPLETED HOME ISOLATION - 20702

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 226

ഈദ് മുബാറക്


ഒരു മാസത്തെ റംസാൻ - പുണ്യ വ്രതം കഴിഞ്ഞ് ശവ്വാൽ മാസത്തെ ഈദ് ദിനത്തിൽ ചെറിയ പെരുന്നാൾ എത്തുകയാണ്. അനുഗ്രഹത്തിൻ്റെ ആശംസകളാണ് ഈദ് മുബാറക് നൽകുന്നത്.

സ്നേഹത്തിൻ്റെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും സന്തോഷത്തിൻ്റെയും അഭിവൃദ്ധിയുടെയുമെല്ലാം സന്ദേശങ്ങൾ പങ്കുവെക്കുന്ന ഈ പുണ്യദിനത്തിൽ ഏവർക്കും സ്നേഹം നിറഞ്ഞ ഈദ് ആശംസകൾ ......

ഈസ്റ്റർ ,വിഷു പോലെ ഈ വർഷം പെരുന്നാളും കടന്നു പോകുന്നത് പുതിയൊരു ദശാസന്ധിയിലൂടെയാണ്. കോവിഡ് 19 മഹാമാരി ലോകത്ത് പ്രതിസന്ധികൾ തീർത്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആഘോഷങ്ങൾ വീടുകളിലൊതുക്കി സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ടു പോകാൻ നാം ബാദ്ധ്യസ്ഥരാണ്. ആഘോഷങ്ങളേക്കാളേറെ അവ നൽകുന്ന മഹദ് സന്ദേശങ്ങൾ ഏറ്റെടുക്കലാണ് ഇപ്പോൾ നമ്മുടെ ദൗത്യം. കാലഘട്ടം ആവശ്യപ്പെടുന്നതും അതാണ്. കാരുണ്യവും അനുകമ്പയും സഹജീവി സ്നേഹവും ഏറ്റവും മഹത്തരവും പ്രസക്തവുമാകുന്ന കാലമാണിത്. ഈ അതിജീവന-സഹജീവന ഘട്ടത്തിൽ ഈ സന്ദേശങ്ങൾ സമൂഹത്തിൽ പ്രാവർത്തികമാക്കാൻ കൂടുതൽ പ്രചോദനമേകട്ടെ .....

നമ്മുടെ ജില്ല രൂപം കൊണ്ട ദിനം കൂടിയാണിന്ന്.1984 മെയ് 24നാണു സംസ്ഥാനത്തെ പതിനാലാമത് ജില്ലയായി കാസർകോട് പിറവിയെടുക്കുന്നത്.ഏറെ ബാലാരിഷ്ടതകളും പ്രതിസന്ധികളും പിന്നോക്കാവസ്ഥകളും തരണം ചെയ്ത് ജില്ല വികസനത്തിൻ്റെ പുതിയ പാതയിലാണിന്ന്. അധികാര വികേന്ദ്രീകരണത്തിൻ്റെ പിൻബലത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെതായ കയ്യൊപ്പ് വികസന ചരിത്രത്തിൽ പതിപ്പിച്ചിട്ടുമുണ്ട്. കാൽ നൂറ്റാണ്ട് പിന്നിടുന്ന വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ വികസനത്തിൻ്റെ വഴിത്താരയിൽ സുപ്രധാന നാഴികക്കല്ലാണ് 'ജനകീയാസൂത്രണത്തിനു മുമ്പും ശേഷവും എന്ന രീതിയിൽ ജില്ലയുടെ വികസനത്തിനും രണ്ടു തലങ്ങളുണ്ട്.

ഇന്ന് കോവിഡ് 19 പ്രതിരോധ ഘട്ടത്തിലും മറ്റൊരു പ്രതിരോധ അതിജീവന സ്വാശ്രയ മാതൃകയാണു നമ്മുടെ ഗ്രാമങ്ങൾ മുന്നോട്ടു വെക്കുന്നത്. ഏതു ദുരന്തങ്ങളെയും നേരിടാൻ സുസജ്ജരാണ് നമ്മളിന്ന് 'വിശ്രമമില്ലാതെ പോരാട്ടത്തിലാണ്: സുരക്ഷയുടെയും കരുതലിൻ്റെയും വക്താക്കളാണ് തദ്ദേശ സ്ഥാപനങ്ങൾ  'ജില്ല ' രൂപീകരണത്തിൻ്റെ 36 വർഷങ്ങൾ പിന്നിടുമ്പോൾ അതിജീവനത്തിൻ്റെയും പുനർനിർമ്മിതിയുടെയും അടിത്തറയൊരുക്കുകയാണ് താഴെത്തട്ടിലെ പ്രാദേശിക സർക്കാരുകൾ'

കോവിഡാനന്തര കാസർകോടിൻ്റെ ഉജ്ജീവനത്തിനായി " സുഭിക്ഷ കേരളം" പദ്ധതിയെ അത്തരത്തിൽ ഏറ്റെടുത്തിരിക്കുകയാണ് നാമിപ്പോൾ ..... ഓരോ ഗ്രാമവും ഉണരട്ടെ: മനസ്സും മണ്ണും ഒരുങ്ങട്ടെ: അതിജീവനത്തിനും പുനർനിർമ്മിതിക്കും ഓരോരുത്തരും സ്വയം സന്നദ്ധരാവുക....

റീ ബിൽഡ് കാസർകോട് ........ അതാകട്ടെ ഇന്നത്തെ സന്ദേശം .....

പെരുന്നാളിൻ്റെയും, പിറന്നാളിൻ്റെയും ഈ സുദിനത്തിൽ ആശംസകൾക്കൊപ്പം നവകാസർകോടിനായി കർമ്മരംഗത്ത് കൂടുതൽ ഊർജ്ജ്വസ്വലമായി മുന്നിട്ടിറങ്ങാൻ തയ്യാറാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഈദ് മുബാറക്
           (ഒപ്പ്)
റെജികുമാർ കെ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ

Friday, May 22, 2020

COVID 19 UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  26

NUMBER OF POSITIVE RESULTS LAST DAY - 07

ONE PATIENT RECOVERED (NEELESWAR MUNICIPALITY)

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

KUMBLA - 09

PAIVALIKE 07

KASARAGOD MUNICIPALITY 02

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01

CHENGALA 01

THRIKKARIPUR 01

PUTHIGE 01

MULIYAR 01


NUMBER OF PERSONS ON HOME ISOLATION - 2847

NUMBER -  COMPLETED HOME ISOLATION - 20031

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 317


ആഗോള താപനം

ഭുമിയ്ക്കു ചുറ്റുമുള്ള ആവരണം ജീവൻ്റെ നിലനിൽപ്പിന് അനിവാര്യമായ ചൂട് പ്രദാനം ചെയ്യുന്നു എന്നത് തർക്ക വിഷയമല്ല.ഈ ആവരണത്തിൻ്റെ അസാന്നിദ്ധ്യത്തിൽ ഭൂമിയിൽ ജീവന് നിലനിൽപ്പില്ല. ഈ ചൂട് ക്രമാതീതമായ വർദ്ധിക്കുന്നതും അപകടമാണ്.

സൂര്യ രശ്മികൾ ഭൌമോപരിതലത്തിൽ പതിച്ച് തിരിച്ച് അന്തരീക്ഷത്തിലെത്തുമ്പോൾ ചൂടിനെ ബഹിരാകാശത്തേയ്ക്ക് കടത്തിവിടുന്നതിന് പകരം അന്തരീക്ഷത്തിലുള്ള കാർബൺഡയോക്സൈഡും മറ്റ് കാർബണിക സംയുക്തങ്ങളും താപത്തെ കടത്തിവിടാതെ തിരിച്ച് ഭൂമിയിലേയ്ക്ക് തിരിച്ചു വിടുന്നു.ഇത് ഭുമിയുടെ ചൂട് വർദ്ധിക്കാൻ കാരണമാക്കുന്നു.ഈ കാർബണിക സംയുക്തങ്ങൾ ഹരിത ഗൃഹവാതകങ്ങളെന്നും ഈ പ്രതിഭാസത്തെ ഹരിതഗൃഹപ്രഭാവം അല്ലെങ്കിൽ GREEN HOUSE EFFECT എന്നു പറയുന്നു.


ഇവിടെ കാർബൺ ഡയോക്സൈഡും പല കാർബണിക സംയുക്തങ്ങളുമാണ് ഈ പ്രതിഭാസത്തിന് കാരണം.അന്തരീക്ഷത്തിൽ ഇവയുടെ ഉയർന്ന സാന്നിദ്ധ്യത്തിന് കാരണം മനുഷ്യൻ്റെ തെറ്റായ ചില പ്രവർത്തനങ്ങളാണ്.പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടെയാണ് ക്രമാനുഗതമായ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടത് എന്നത് ആധുനിക വത്കരണവും വ്യവസായ വത്കരണവും വർദ്ധിച്ച പ്രകൃതി ചൂഷണവുമൊക്കെ ഇതിന് കാരണമാണെന്ന് അനുമാനിക്കാം.

വൃക്ഷങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് കാർബൺഡയോക്സൈഡിൻ്റെ ആഗിരണത്തിലുണ്ടായ വ്യതിയനത്തിന് കാരണമായി.കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളി മനുഷ്യന് ശ്വസിക്കാൻ ശുദ്ധവായു ഒരുക്കുന്ന വൃക്ഷങ്ങളുടെ അമിത ചൂഷണം വിനയാകുന്നതിങ്ങനെയാണ്.

വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും ഉപയോഗത്തിലൂടെ ഇന്ധനങ്ങളുടെ ഉപഭോഗം വർദ്ധിച്ച കർബൺ പ്രസരണത്തിന് കാരണമാകുന്നു.എല്ലാ പരമ്പരാഗത ഊർജ്ജ ഉത്പാദന പ്രക്രിയകളുടെയും പരിണിതഫലം ഇതു തന്നെയാണ്.

ഇങ്ങനെ ഭൂമിയുടെ താപനില ഉയരുന്നതിലൂടെ പ്രകൃതിയിൽ പലതരം മാറ്റങ്ങൾക്കു കാരണമാകുകയും അത് ദീർഘ കാലത്തിൽ കാലാവസ്ഥാവ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. 

Thursday, May 21, 2020

COVID 19 UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  19

NUMBER OF POSITIVE RESULTS LAST DAY - 01

ONE PATIENT RECOVERED (NEELESWAR MUNICIPALITY)

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01

CHENGALA 01


NUMBER OF PERSONS ON HOME ISOLATION - 2831

NUMBER -  COMPLETED HOME ISOLATION - 19706

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 257


സുഭിക്ഷ കേരളം പദ്ധതി - ഒരെത്തിനോട്ടം


കോവിഡ് 19 മാഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളത്തെ സാമ്പത്തിക വളർച്ചയുടെ പാതയിൽ തിരികെ കൊണ്ടുവരുന്നതിനും കാർഷിക അനുബന്ധ മേഖലയിൽ ഭക്ഷ്യോത്പാദനത്തിനുള്ള സുഭിക്ഷ കേരളം പദ്ധതി ക്യാമ്പയിൻ മാതൃകയിൽ നടപ്പിലാക്കാൻ തീരുമാനിച്ചുകാര്യം ഏവരും അറിഞ്ഞു കാണുമല്ലോ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

കൂടുതൽപേരും ഉപഭോക്താക്കളാകുകയും ഉത്പാദനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്യ  സംസ്ഥാനങ്ങളിലെ പച്ചക്കറികളെയും ഭക്ഷ്യധാന്യങ്ങളെയും നമുക്ക് ആശ്രയിക്കേണ്ടിവരുന്നത്.സുരക്ഷിത ഭക്ഷണത്തിൻ്റെ ആവശ്യകതയിൽ നാമോരോരുത്തരും ആശങ്കാകുലരാണെങ്കിലും അറിഞ്ഞോ അറിയാതെയോ നാം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ നിർബന്ധിതരാകുകയാണ്.ഇത് കടുത്ത ആരോഗ്യപ്രശ്നത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാത്രമല്ല രോഗാതുരമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്.രാസവളങ്ങളുടെ ഉപയോഗം ക്രമമായി കുറച്ചു കൊണ്ട് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കോവിഡ് മഹാമരി നമ്മുടെ കണ്ണ് തുറപ്പിക്കുകയാണ്.വളരെക്കാലമായി നാം പ്രാവർത്തികമാക്കാനാഗ്രഹിക്കുന്നതും എന്നാൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഭക്ഷ്യസുരക്ഷയിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ഇതിലും സമർപ്പകമായ സമയം  വേറേഉണ്ടാകില്ല.

ഉത്പാദനം കർഷകരെന്ന വളരെ ന്യൂനപക്ഷങ്ങളിലേക്ക് മാത്രം ഒതുങ്ങാതെ യുവാക്കൾ തൊഴിൽ രഹിതർ,വിദേശങ്ങളിൽ നിന്ന് തിരികെ വന്നവർ തൊഴിൽ നഷ്ടപ്പെട്ടവർ വിശ്രമ ജീവിതം നയിക്കുന്നവർ എന്നു വേണ്ട ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും ഈ വിപ്ലവകാരമായ മുന്നേറ്റത്തിൽ പങ്കാളിയാകണമെന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സർക്കാർ ഉത്തരവിൻ്റെ സംക്ഷിപ്തം ചുവടെ ചേർക്കുന്നു.ഉത്തരവിൻ്റെ വിശദമായ വായന കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.click here to read

കൃഷി വകുപ്പിൻ്റെ അഭിമുഖ്യത്തിനാണ് സുഭിക്ഷം പദ്ധിത നടപ്പിലാക്കുന്നത്.

പരമ്പരാഗത കൃഷിവിജ്ഞാനം ഉൾക്കൊണ്ട് നവീന കൃഷിരീതി വളരെ ലളിതമായി ഉദ്ദേശിക്കുന്നവരിലേയ്ക്ക് എത്തിച്ചുകൊടുക്കും.


തരിശുഭൂമി, നിലം, പുരയിടം,വീട്ടുവളപ്പ്,ടെറസ്അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തും.

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ വിവിധ വകുപ്പ് , ഏജൻസി, എന്നിവയുടെ പ്രവൃത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ പദ്ധതിയായി നടപ്പിലാക്കും.

പുരയിട കൃഷി, ഇടവിളകൃഷി,വീട്ടുവളപ്പിലെ കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കും.

സ്ഥല പരിമിതിയുള്ളവർക്കായി  അക്വപോണിക്സ്, ഹൈഡ്രോപോണിക്സ്, തുടങ്ങിയ ആധുനിക കൃഷി സമ്പ്രദായങ്ങൾ അവലംബിക്കാം.

സ്വന്തമായി കൃഷിനടത്താൻ  കഴിവുള്ളവർ, പിന്തുണ വേണ്ടവർ , കൃഷിയ്ക്കായി സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറുള്ളവർ എന്നിങ്ങനെ ഓരോരുത്തർക്കും വേണ്ടി വ്യത്യസ്ഥ പദ്ധതികൾ തയ്യാറാക്കും.

വീട്ടുവളപ്പിലെ കൃഷിയ്ക്ക് ഊന്നൽ നൽകി വീടുകൾ തോറും പോഷകമൂല്യമുള്ള കിഴങ്ങ് വർഗങ്ങൾ ഉത്പാദിപ്പിക്കും.

മുട്ട പാൽ മാംസം എന്നിവയുടെ ഉത്പാദനം  ഡയറി യൂണിറ്റുകളുടെ സ്ഥാപനം,ക്രോസ്സ് ബ്രീഡ് പശു യൂണിറ്റ് എന്നിവ പ്രോത്സാഹിപ്പിക്കും.

പാലുൽപ്പന്നങ്ങളുടെ ഉത്പാദനവും വിതരണവും പരിഗണിക്കും.

തൊഴിലുറപ്പ് പദ്ധതി - അസോള കൃഷി ടാങ്ക് , തീറ്റപ്പുൽകൃഷി. മത്സ്യ കുളങ്ങൾ, ഭൂമി ഒരുക്കൽ, നിരപ്പാക്കൽ, തട്ട് തിരിക്കൽ, ജലസേചന കുളങ്ങൾ, കിണറുകൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയിൽ തൊഴിലുറപ്പു പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.
മത്സ്യകൃഷി സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.

വിവിധങ്ങളായ കൃഷി ഒന്നിച്ച് നടത്തി സംയോജിത കൃഷിരീതിയും,പരീക്ഷിക്കും.

പ്രാദേശികസാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം.

ഗുണനിലവാരമുള്ള വിത്ത് നടീൽ വസ്തുക്കൾ, മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തും.

ജലസേചന വകുപ്പ് കാർഷിക മേഖല തിരിച്ചിള്ള ഉത്തരവാദിത്തങ്ങൾ നൽകും.

സഹകരണ സ്ഥാപനങ്ങൾ - പലിശരഹിത വായ്പ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പദ്ധതിയിൽ ഇടപെടുന്നതിനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തും.

വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, മൂല്യവർദ്ധിത ഉത്പന്ന സംരഭകർക്ക് പിന്തുണ
മണ്ണ് പരിശോധന, ടിഷ്യു കൾച്ചർ ലാബ്, ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും ഉത്പാദന കേന്ദ്രങ്ങൾ എന്നിവ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ പരിഗണിക്കും.

ഫുഡ് പ്രോസസിംഗ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ  വ്യവസായ വകുപ്പ് ഏറ്റെടുക്കും ഇതിൽ പ്രവാസികൾക്ക് മുൻഗണന നൽകും.

ഒരു കോടി ഫല വൃക്ഷ തൈകൾ എന്ന പദ്ധതി സുഭിക്ഷ കേരളവുമായി സംയോജിപ്പിക്കണം .

തൊഴിലും വരുമാനവും വർദ്ധനയ്ക്കുള്ള ലോക്കൽ എംപ്ലോയ്മെൻറ് അഷ്വറൻസ് പ്രോഗ്രാമുമയും  സംയോജിപ്പിക്കും.

കൃഷിസ്ഥലത്തിൻ്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് അടിയന്തിരമായ ഇടപെടലുണ്ടാകണം.നിശ്ചിതസമയത്തിനകം സാദ്ധ്യതകൾ പട്ടികപ്പെടുത്താൻ കഴിയണം.

കുടുംബശ്രീ ഗ്രുപ്പ്, പാടശേഖര സമിതി / കർഷക കൂട്ടായ്മ സഹകരണ സംഘത്തെ കണ്ടെത്തണി പരിശീലനം നൽകണം.

ഭൂമി വിട്ടുകൊടുക്കുന്നവരുടെ ആശങ്കകൾ മാറ്റുന്നതിനായി ഉടമസ്ഥാവകാശം അവരുടെ പേരിൽത്തന്നെ നിലനിർത്തുന്നതാണെന്ന് ബോദ്ധ്യപ്പെടുത്തണം.

കാർഷിക മേഖലയിലെ വർക്കിംഗ്‌ ഗ്രൂപ്പുകൾ കാർഷിക പദ്ധതി തയ്യാറാക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയോജിത പ്രൊജക്ടുകൾ, നേരിട്ട് നടപ്പിലാക്കുന്നവ എന്നിവ സംബന്ധിച്ച് അറിയിപ്പ് ഗ്രാമപഞ്ചായത്തുകൾക്ക് നൽകണം.ഇതേ പോലെ ക്ഷീര, മൃഗസംരക്ഷണ വകുപ്പ് വർക്കിംഗ് ഗ്രൂപ്പും വേറെ പദ്ധതി തയ്യാറാക്കണം.

നിലവിലെ പദ്ധതികൾ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കണക്കാക്കാം. കൂടുതൽ പണം വകയിരുത്താൻ കഴിയുമോ എന്ന് പരിശോധിക്കണം.പുതുതായി ചില പ്രൊജക്ടുകൾ ഏറ്റെടുക്കണം.
വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ച് സമഗ്ര രേഖ ഉണ്ടാക്കണം.

വർക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം മേഖലാ സംയോജനം സംയോജിത കൃഷിരീതി, മുൻപിൻ ബന്ധങ്ങൾ  ചർച്ച ചെയ്യണം.

ഭരണസമിതി യോഗം ചേർന്ന് അന്തിമമായി തദ്ദേശഭരണ സ്ഥാപനതല ഉത്പാദന പദ്ധതിയ്ക്ക് അന്തിമരൂപം നൽകണം.

സഹായ സംവിധാനം

ക്യഷി ഓഫീസ്, കുടുംബശ്രീ ഫാമുകൾ, കുടുംബശ്രീ, ഫാമുകൾ ഹോർട്ടികോർപ്പ്, ഹോർട്ടികൾച്ചർ മിഷൻ ഇവരെ ബന്ധിപ്പിച്ച് വിത്തു വിതരണ ശൃംഖല രൂപപ്പടുത്തണം.

കാർഷിക മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ സേവനം കർഷകർക്ക് ലഭ്യമാക്കണം.

മാസ്റ്റർ ഫാർമർമാരുടെ ഒരു പാനൽ പഞ്ചായത്ത് തലത്തിൽ തയ്യാറാക്കി വയ്ക്കണം.

സഹകരണസംഘങ്ങൾ കാർഷിക സേവന കേന്ദ്രങ്ങളായി പരിണമിക്കണം.

മണ്ണ് പരിശോധനയ്ക്ക് സഹായം കർഷകർക്ക് ലഭ്യമാകണം.

കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യത ഉറപ്പു വരുത്തണം.

മത്സ്യകൃഷി പരിശീലനം നൽകണം.

കൈപ്പുസ്തകം തയ്യാറാക്കി വിതരണം നടത്തണം.

ഭക്ഷ്യോത്പാദനത്തിന് ഉയർന്ന വർദ്ധനവിന് ഉയർന്ന പരിഗണന നൽകണം.

ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളുമായി സംയോജനം

ക്യഷി ഭൂമി ഇല്ലാത്തവർക്കും  സഹകണ സംഘങ്ങൾ വഴിവായ്പ.

വിഭവങ്ങളുടെ ലഭ്യത. 

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് - MGNREGട / Plan
സബ്സിഡി - വകുപ്പ് / പഞ്ചായത്ത് പദ്ധതികൾ ഉപയോഗപ്പെടുത്താം.

വിള ഇൻഷുറൻസ് - വകുപ്പ് തലത്തിൽ നൽകാം.

ജലസേചനം - വകുപ്പ് / പഞ്ചായത്ത് പദ്ധതി / MGNREGട

വിപണനം,സംഭരണം

തദ്ദേശ സ്വയംഭരണ തലത്തിലും പിന്നീട് പ്രദേശം വിട്ടുമുള്ള സംഭരണം.

വിപണനം കഴിഞ്ഞാൽ പണം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കണം

അധികം വരുന്നത് ശേഖരിക്കാൻ ഹോർട്ടികോർപ്, മുതലായ സ്ഥാപനങ്ങൾ .

കേടുകൂടാതെ സൂക്ഷിക്കുന്നതിന് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകൾ സംവിധാനമൊരുക്കണം

സംഘടനം-പഞ്ചായത്ത് തലം.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് -ചെയർപേഴ്സൻ,

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ.-കോ ചെയർപേഴ്സൻ

സഹകരണ ബാങ്ക് പ്രസിഡണ്ട്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, സ്ഥലം എം എൽ എ / പ്രതിനിധി, സി ഡി എസ് ചെയർപേഴ്സൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ക്യഷി, ക്ഷീര വികസനം ഫിഷറീസ്, വ്യവസായം മേഖലയിലെ നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ലീഡ് ഫാർമർ (കൃഷി, മൃഗ, ക്ഷീര - മത്സ്യമേഖല ) ഒരാൾ വീതം , മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധി ,തൊഴിലുറപ്പ് എഞ്ചിനിയർ, സെക്രട്ടറി

കൺവീനർ - കുഷി ഓഫീസർ, ജോയിൻ്റ് കൺവീനർ - അസി: സെക്രട്ടറി.

ഉത്തരവാദിത്വം - ഏകോപനം , നിരീക്ഷണം

സംഘാടനം -വാർഡ്തലം

വാർഡ് മെമ്പർ - അദ്ധ്യക്ഷൻ

എ ഡി എസ് ചെയർപേഴ്സൻ, സഹകരണ സംഘം പ്രതിനിധി, കർഷക സ്വയം സഹായ സംഘം | ജെ എൽജി പ്രതിനിധി. കൃഷി ഓഫീസറുടെ പ്രതിനിധി / തദ്ദേശഭരണ സ്ഥാപനം നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ.

Wednesday, May 20, 2020

ദാമോദർ ജീയ്ക്ക് അന്ത്യപ്രണാമം

ബെള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ദാമോദരൻ ഞങ്ങളെ വിട്ടുപിരിഞ്ഞവിവരം വ്യസന സമേതം അറിയിക്കുന്നു.ഹൃദയാഘാതത്തെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ സ്ഥിതി ഇന്നലെ പെട്ടെന്ന് വഷളാകുകയും ഇന്ന് രാത്രി മരിക്കുകയും ചെയ്തു.കോവിഡ്  പ്രതിരോധപ്രവർത്തനത്തിൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ശ്രീ ദാമോദരൻ പഞ്ചായത്തിലെ ആദ്യ ഘട്ടത്തിലെ പ്രതിസന്ധികളെ തരണംചെയ്ത് സ്ഥതിഗതികൾ സാധാരണനിലയിലേയ്ക്ക് കൊണ്ടുവന്നഘട്ടത്തിലായിരുന്നു ഈ ദൌർഭാഗ്യകരമായ സംഭവം.നൊടൊട്ടുക്കും അതിജീവനത്തിനായി പൊരുതുമ്പോൾ ശ്രീ ദാമോദരൻ്റെ വിയോഗം ഞങ്ങൾക്ക് താങ്ങാവുന്നതിലേറെയാണ്.ഈ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം മരണത്തോട് മല്ലിടുകയാണെന്നറിഞ്ഞിട്ടും ഞങ്ങൾക്ക് നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.ശ്രീ ദാമോദരൻ കാഞ്ഞങ്ങാടിനു സമീപം പുല്ലൂരിലെ പൊള്ളക്കട സ്വദേശിയാണ് , 52 വയസ്സ് , ഭാര്യ ലീന പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ മക്കൾ വിജയ ലക്ഷ്മി,
ശ്രീഹരി വിദ്യാർത്ഥികൾ
കുടുംബാംഗങ്ങളുടെ ദുഖത്തിൽ ഞങ്ങൾ പങ്കു ചേരുന്നു.



COVID 19 UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  18

NUMBER OF POSITIVE RESULTS LAST DAY - 01

ONE PATIENT RECOVERED (NEELESWAR MUNICIPALITY)

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01


NUMBER OF PERSONS ON HOME ISOLATION - 2959

NUMBER -  COMPLETED HOME ISOLATION - 19394

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 327


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക മികവിലേയ്ക്ക്

 " ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടർ വത്കരണത്തിലൂടെ ശാക്തീകരിക്കുന്നതിന് രണ്ട് പതിറ്റാണ്ടുകളായി നടക്കുന്ന ശ്രമം വേണ്ടത്ര ഫലം കണ്ടിട്ടില്ല എന്നുള്ളകാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.ചുരുക്കം ചില നാഴികക്കല്ലുകൾ നാം പിന്നിട്ടുവെങ്കിലും മെച്ചപ്പെട്ട സേവനം നൽകുന്നതിലും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിലും വേണ്ടത്ര ഫലപ്രദമായിരുന്നില്ല എന്നു തന്നെ പറയാം.വളരെയോറെ പരിമിതികളും കുറവുകളും കൊണ്ടു നിറഞ്ഞ സോഫ്റ്റ്വെയറുകളെ കുറിച്ച് കാലകാലങ്ങളിൽ ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായി സംയോജിത സോഫ്റ്റവെയർ മുഴുവൻ പഞ്ചായത്തുകളിലും വിന്യസിക്കുന്നതോടെ അത് പലരുടെയും ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരമാണ്.വൈകിയ വേളയിലെങ്കിലും പ്രാദേശിക ഭരണ സംവിധാനത്തെ ഉന്നത നിലവാരത്തിലെത്തിക്കാനുതകുന്ന ഒരു സോഫ്റ്റ്വെയർ സംവിധാനം നിലവിൽ വരുന്നതിൽ നമുക്ക് അഭിമാനിക്കാം ഒപ്പം ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്ി ശ്രീ എ സി മൊയ്തീൻ്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം."


 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്തതയും, നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍‌മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം (ILGMS) എന്ന സമഗ്ര സോഫ്റ്റ് വെയര്‍  ജൂലൈ മാസത്തോടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും.

ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ  പദ്ധതിയാണിപ്പോൾ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവില്‍ സേവന സോഫ്റ്റ് വെയറിലൂടെ ജനന/മരണ/വിവാഹ രജിസ്ട്രേഷനുകളില്‍ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ-ഫയലിംഗിലൂടെ സാധ്യമാകുന്നത്.  അവ ഇ-ഫയല്‍ ചെയ്താലും രേഖകളൊക്കെ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ സോഫ്റ്റ് വെയർ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതു ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.

 ഉപഭോക്താവിന് തന്‍റെ ഇന്‍ബോക്സിലും, ഇ-മെയിലായും സേവനം ലഭ്യമാക്കുന്ന സംവിധാനം ഇതിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ ഇനി മുതല്‍ വെബ് ബേയ്സ്ഡ് ആയി പ്രോസ്സസ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സോഫ്റ്റ് വെയറിന്‍റെ പ്രത്യേകതയാണ്.
ഈ സോഫ്റ്റ് വെയര്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും വ്യന്യസിക്കുന്നതോടെ, സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട ആവശ്യം ഉണ്ടാകുന്നില്ല. കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്.

ജനന/മരണ/വിവാഹ രജിസ്ട്രേഷനകളോടൊപ്പം നിലവില്‍ വെബ് അടിസ്ഥാനത്തില്‍ അല്ലാത്ത ഫിനാന്‍സ് ആന്‍റ് അക്കൌണ്ടിംഗ് മൊഡ്യൂള്‍ വെബ് അധിഷ്ടിതമാകുന്നതോടെ ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലേയും ധനകാര്യ ഇടപാടുകള്‍, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥനതലത്തില്‍ യഥാസമയം ലഭ്യമാകുന്ന അവസ്ഥാ വിശേഷം ഉണ്ടാകുകയും, ആയത് വഴി സര്‍ക്കാരിന് നയപരമായ തീരുമാനമെടുക്കലുകള്‍ക്കും  തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.
നിലവില്‍ മാന്വലായി കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും വെബ് ബെയ്സ്ഡ് ആകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ ഗുണപരവും, കാര്യക്ഷമവും, പൌര സൌഹാര്‍ദ്ദവുമായി മാറുകയും കൂടുതൽ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സോഫ്റ്റ് വെയറില്‍ ലഭ്യമാകുന്ന മോണിറ്ററിംഗ് സംവിധാനം വഴി കാര്യക്ഷമമായ ഒരു സിവില്‍ സര്‍വ്വീസ്  എന്ന ലക്ഷ്യം കൈവരിക്കാനും കഴിയുന്നു.

സര്‍ക്കാരിന്‍റെ വിവരസാങ്കേതിക നയത്തിന് ഊന്നല്‍ നല്‍കികൊണ്ട്  ഓപ്പണ്‍സോഴ്സ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍, ആവര്‍ത്തന ചെലവ് കുറയ്ക്കുകയും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി ഈ സോഫ്റ്റ് വെയര്‍ കസ്റ്റമൈസ് ചെയ്യുകയാണെങ്കില്‍ മറ്റ് ഏതൊരു വകുപ്പിനും ഇത് ഉപയോഗപ്രദമാക്കാവുന്നതാണ്.

Tuesday, May 19, 2020

COVID 19 -UPDATE



NUMBER OF COVID 19 CASES  UNDER TREATMENT -  18

NUMBER OF POSITIVE RESULTS LAST DAY - 00

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

NEELESHWARAM MUNICIPALITY 01

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01


NUMBER OF PERSONS ON HOME ISOLATION - 2662

NUMBER -  COMPLETED HOME ISOLATION - 19070

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 28

FOOD PACKETS SUPPLIED PREVIOUS DAY - 324


കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും


കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഏറെ ഗൌരവതരമായി ചർച്ചചെയ്യപ്പെട്ട വിഷയമാണ് കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും.രാജ്യാന്തര ഉച്ചകോടികളിൽ ചൂടുള്ള ചർച്ചകൾക്ക് വിധേയമാകാറുണ്ടെങ്കിലും ചർച്ചകൾ സമൂഹത്തിൻ്റെ അടിത്തട്ടിലേയ്ക്ക് ഇനിയും വ്യാപിച്ചിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ ഈ വിഷയത്തെ നമുക്ക് മാറ്റി നിർത്താൻ കഴിയില്ല.പല പ്രകൃതി ദുരന്തങ്ങളും ഈ രണ്ടു പ്രതിഭാസങ്ങളുടെ ബാക്കിപത്രമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥ അടിക്കടി മാറിക്കൊണ്ടിരിക്കുന്നുണ്ട് എന്നാൽ ദീർഘകാലത്തെ മാറ്റങ്ങളെത്തുടർന്ന് കാലാവസ്ഥയ്ക്കുണ്ടാകുന്ന സ്ഥിരമായ മാറ്റമാണ് കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ഭൂമിയുടെ താപനില,മഴയുടെ ദൈർഘ്യം,മഴയില്ലാത്ത ദിനങ്ങളുടെ ആധിക്യം,വേനൽ മഴയുടെ കുറവ്,മഴയുടെ പ്രവചനാതീതമായ സാന്നിദ്ധ്യം,വരൾച്ച,ഉഷ്ണം എന്നിങ്ങനെ നമ്മുടെ കാലവസ്ഥയിൽ കാണുന്ന പ്രകടമായ പലമാറ്റങ്ങളുമുണ്ട്.വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും,വിഭവ ചൂഷണവും,പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളുമൊക്കെ ഇതിന് കാരകങ്ങളായി പറയുന്നുണ്ടെങ്കിലും ആഗോള താപനം എന്ന പ്രതിഭാസം അങ്ങേയറ്റം പ്രസക്തമാണ്.

ഭുമിയിലെ വർദ്ധിച്ചു വരുന്ന താപം നമുക്ക് അനുഭവവേദ്യമാകുന്ന പ്രതിഭാസം തന്നെയാണ്.ഓരോ വർഷവും കൂടിവരുന്ന ചൂട് വളരെയധികം ആശങ്കഉയർത്തുന്നു.ഇത് നമ്മുടെ ദൈനം ദിന ജീവിതത്തിന് തടസ്സമാണന്നതിലുപരി ഭൌമാന്തരീക്ഷത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു.

ചൂടു കൂടുമ്പോൾ മഞ്ഞുമലകൾ ഉരുകുന്നു.സമുദ്ര നിരപ്പ് ഉയരുന്നു.കൂടുതൽ ജലം ബാഷ്പമാകുന്നു,അതിവർഷമുണ്ടാകുന്നു,അത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.ഉഷ്ണത്തിൻ്റെ ഉയർച്ച താഴ്ചകൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല അത് കാറ്റിൻ്റെ ഗതിവേഗത്തെ നിയന്ത്രിക്കുന്നു,കൊടുങ്കാറ്റ് ചുഴലികൊടുംകാറ്റ് എന്നിവയ്ക്ക് കാരണമാകുന്നു.

ഇതിലെല്ലാമുപരി പ്രവചനാതീതമായ കാലാവസ്ഥ മനുഷ്യ ജീവിതത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നു.തീരപ്രദേശങ്ങൾ കൊടുംങ്കാറ്റും കടലാക്രമണത്തിനും എപ്പോൾ വേണമെങ്കിലും വിധേയമായേക്കാം.മഴയുടെ സാദ്ധ്യത മുൻകൂട്ടികണ്ടില്ലെങ്കിൽ അത് പ്രളയത്തിന് വഴിതെളിക്കുന്നു.ഇതൊക്കെ നമുക്ക് മുമ്പിലുള്ള ദുരന്ത സാദ്ധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു.

കോവിഡ് ഗാഥ

തമ്പാൻ
സീനിയർ ക്ലാർക്ക്
മഞ്ചേശ്വരം GP
കോവിഡ് കൊറോണ
മനുഷ്യകുലമൊന്നായി ഞെട്ടി
വുഹാൻ, ഇറ്റലി ഫ്രാൻസ്...
ഇനിയെന്ത് ?

ഞെട്ടി  വിറച്ചു നാം ആയിരം..പതിനായീരം 
അക്കങ്ങൾ അങ്ങിനെ  പെരുകീടുമ്പോൾ
അമ്പരന്നീടുന്നുമാനുഷർ.

ലോകയുദ്ധങ്ങൾ  ഒന്നെന്നും രണ്ടെന്നും എണ്ണി തീർത്തവർ നമ്മൾ.
അണുബോംബിനാൽ തീർത്തത് ദശലക്ഷങ്ങളെ   
അരനൂറ്റാണ്ടിനപ്പുറം.   
യുദ്ധമിനി വൈറസുകളാലായിരിക്കുമെന്ന് മൊഴിഞ്ഞു അന്യോന്യം ലോകരാഷ്ട്രങ്ങൾ
ഞെട്ടിയില്ല അമ്പരന്നില്ലയന്ന് മാനുഷർ.

കാലചക്രം തിരിഞ്ഞു കദനങ്ങളാൽ കണ്ണീരൊഴുകി.
ആയൂധങ്ങളാൽ ഭയപ്പെടുത്തിയവർ ഇന്ന്  വാതിലുകൾ  കൊട്ടിയടച്ചു പരസ്പരം പഴിചാരുന്നു.

കോവിഡ് പുതിയപേരുവീണു. ഭീതിവിതച്ച് 'ചത്തു' വീണു പുഴുക്കളെപോലെ  മനുഷ്യർ,
ദുഃഖമറിയിക്കാൻ ആരവങ്ങളില്ല,
ദു:ഖാർത്ഥരായി കണ്ഠമിടറി അനുശോചന പ്രവാഹമില്ല.
ആരും'തീ'പ്പെട്ടില്ല. അന്ത്യയാത്രയില്ല.
സംസ്കാരമില്ല..

കോവിഡിനാൽ മരിച്ച 'ദൈവദൂതന്മാരുടെ' ദേഹമടക്കാൻ
ആറടിമണ്ണു തേടി അലയേണ്ടി വന്നു.
കോളറ വസൂരിക്കാലം,
ചിരട്ടയിൽ ചാണകവെള്ളം നിറച്ചു വീട്ടുമുറ്റത്ത് വെച്ച കാലം മറന്നു .
തഴപ്പായയിൽ ദേഹം പൊതിഞ്ഞ്
വെളിമ്പ്രദേശങ്ങൾ തേടി പോയ
കോളറ വസൂരി മഹാമാരിക്കാലം മറന്നു നാം.

കാലചക്രം തിരിഞ്ഞു പിന്നെയും ശാസത്രം ജയിച്ചു.
വിശുദ്ധഗ്രന്ഥങ്ങൾ അടഞ്ഞുകിടക്കുന്നു.
വചനങ്ങളാൽ ആശ്വാസമേകുന്നവർ
തടവറകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു.
മനുഷ്യദൈവങ്ങൾ അപ്രത്യക്ഷരായി.

മനുഷ്യഗാഥകൾ പാടാൻ പാണന്മാർ വീണ്ടുംവരുമോ     
വുഹാനിലെ തെരുവീഥികളിൽ പാടിയുണർത്താൻ.
മനുഷ്യാ നീ മണ്ണാകുന്നു. ഓർക്കുക നീ വെറും പുഴു!

യന്ത്രങ്ങൾ തീർത്തഗർത്തങ്ങളിൽ എണ്ണമറിയാതെ കുഴിച്ചുമൂടുന്നു സോദരരെ! അണുബോംബിനാൽ തീർത്ത ഭീകരഗർത്തങ്ങൾ ഇതിലുമെത്രഭേദം!
കാലങ്ങൾ എത്ര മാറിയിട്ടും
ആർത്തി മൂത്ത് കുലം മുടിക്കാൻ അലയുന്നു
ചുറ്റിലും മുതലാളിത്തം !

യന്ത്രങ്ങളാൽ തീർത്ത ഗർത്തങ്ങളിൽ
യന്ത്രകൈയാൽ വാരി പുണരുന്നു ശവങ്ങളെ
അന്ത്യചുംബനമില്ല,
അവസാന തുള്ളി വെള്ളമില്ല
മൺതരികൾ നുള്ളിയിടാനില്ല ബന്ധുജനം
അവർ'ഐസലോഷനിൽ' ചിലർ 'ക്വാറൻ്റയിനിൽ'
പരിചിതമല്ലാത്ത വാക്കുകൾ
മുത്തശ്ശിമാരുടെ നാവിൻ തുമ്പിലും തത്തികളിക്കുന്നു.

ഇഹലോകം ലോക് ഡൗണായി പട്ടിണി പൂത്തുലഞ്ഞു,
പട്ടിണിയാൽ അലറിക്കരഞ്ഞ കുഞ്ഞുങ്ങളെ
പുഴയിലെറിഞ്ഞു മാതാവ്! ഗംഗയൊഴുകുന്നു 'പുണ്യവതിയായി'.

ഈ മഹാമാരിയെ ചെറുക്കാൻ കൊച്ചു കേരളം ഇമ്മിണിവലുതായി
ലോകത്തിൻ നിറുകയിൽ തിളങ്ങുന്നു താരകംപോലെ

ഒരുമയോടെ ഒന്നായി പൊരുതിടാം
കരുതലിൻ കരങ്ങളാൽ കാത്തിടാമീ വയോജനങ്ങളെ  അമ്മമാരെ കുഞ്ഞുങ്ങളെ കാത്തിടാം  കരതലങ്ങൾക്കിടയിൽ കണ്ണിമ ചിമ്മാതെ കാവൽ നിന്നിടാം ഒരു പുതു ലോകത്താനായി പൊരുതിടാം.

കോവിഡാനന്തരം - കവിത

ബിന്ദു കെ
ക്ലാർക്ക്
പള്ളിക്കര ഗ്രാമപഞ്ചായത്ത്
💥💥💥

അനന്തരം,
ചക്കയും മാങ്ങയും
കാക്കയും അണ്ണാനും ഭക്ഷിക്കും
നമ്മൾ വീണ്ടും
പിസ്സയും ബർഗറും ഭക്ഷിക്കും
അടുക്കളയിലെ രുചി ഭേദങ്ങൾ
അരുചികളായ് പരിണമിക്കും
അതിഥികൾ ബംഗാളികളും
ആതിഥേയർ മലയാളികളുമാകും
അമ്പലത്തിലും പള്ളിയിലും
ആൾക്കൂട്ടവും
ആരവവും നിറയും
ആചാര സംരക്ഷകർ
വീണ്ടുമെത്തും
നമ്മൾ മനുഷ്യർ
വീണ്ടും,
ഹിന്ദുവും മുസൽമാനും
ക്രിസ്ത്യാനിയുമാകും
ആൾദൈവങ്ങൾ
കച്ചവടപ്പുരകൾ
വീണ്ടും തുറക്കും
ഭക്തർ,
ലോക്ക് ഡൌണിലെ
പലിശയും ചേർത്ത്
ദൈവങ്ങളെ സന്തോഷിപ്പിക്കും
ചൈനയെയും  അമേരിക്കയെയും
താരതമ്യം ചെയ്തും,
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ
ഭാവിയെ കുറിച്ചാശങ്ക പൂണ്ടും
വലിയവരായ നമ്മൾ
ജാരക്കഥകളുടെ
സീരിയൽ കാഴ്ചയിൽ
മുഖം പൂഴ്ത്തി
വീണ്ടും ചെറിയവരാകും
സമയമെങ്ങനെ തീർക്കുമെന്ന്
വേവലാതിപ്പെട്ടവൻ
സമയത്തെങ്ങനെ തീർക്കുമെന്ന്
വേവലാതിപ്പെടും
അനന്തരം,
പണ്ടു പണ്ടൊരു
കോവിഡ് കാലത്ത്
ഞാനും നീയും
ജീവിച്ചിരുന്നെന്നും
കൈ കഴുകി
മാസ്ക് കെട്ടി
അതിജീവനത്തിൻ്റെ
പാട്ട് പാടിയെന്നും
കവിതയെഴുതിയെന്നും
ആരൊക്കെയോ
ആരോടൊക്കെയോ
ആവേശപ്പെടും

💥💥💥💥💥💥💥

Monday, May 18, 2020

COVID 19 - UPDATE

NUMBER OF COVID 19 CASES  UNDER TREATMENT -  18

NUMBER OF POSITIVE RESULTS LAST DAY - 02

HOT SPOTS : KUMBLA,PAIVALIKE,MANGALPADY,KALLAR,KASARAGOD MUNICIPALITY,
NEELESHWARAM MUNICIPALITY

PAIVALIKE 07

KUMBLA - 04

KASARAGOD MUNICIPALITY 02

NEELESHWARAM MUNICIPALITY 01

KALLAR 01

MANGALPADY 01

AJANUR 01

PULLUR PERIA 01


NUMBER OF PERSONS ON HOME ISOLATION - 2543

NUMBER -  COMPLETED HOME ISOLATION - 18800

NUMBER OF NEW DOCTORS APPOINTED - 08

NUMBER OF VOLUNTEERS - 2257

NUMBER OF CARE CENTERS - 70

NUMBER OF DESTITUTES REHABILATED - 32

NUMBER OF PERSONS IN CARE CENTRES - 13

NUMBER OF ACTIVE WARD COMMITTEES - 664

NUMBER OF COMMUNITY KITCHENS FUNCTIONING - 32

FOOD PACKETS SUPPLIED PREVIOUS DAY - 443


വികേന്ദ്രീകൃത ഭരണസംവിധാനത്തിലൂടെ കോവിഡ് നിയന്ത്രണം

ലോക സമ്പന്നരാഷ്ട്രങ്ങളിൽ കോവിഡ് എന്ന മഹാമാരി സംഹാര താണ്ഡവമാടി അവിടുത്തെ മനുഷ്യ ജീവൻ കാർന്നെടുക്കുന്നതും അതിനെ നിയന്ത്രിക്കാൻ സാധിക്കാതെ ഭരണാധികാരികൾ കണ്ണുനീർ വാർക്കുമ്പോൾ.ഇന്ത്യ എന്ന രാജ്യത്തെ ഈ കൊച്ചു കേരളത്തിൽ വളരെ സൂക്ഷ്മമായി ഇതിനെ പിടിച്ചു നിർത്തിയത് ലോകമെങ്ങും ചർച്ചാ വിഷയമാണ്.

സമ്പന്ന രാജ്യമായ ഇറ്റലിപോലും മുതിർന്ന പൗരന്മാരെ മരണത്തിനു ദാനം നൽകി  യുവാക്കളെ രക്ഷിക്കാൻ പാടു പെടുമ്പോൾ 70 ഉം 80 വയസ്സുള്ള പ്രായമായവർ അസുഖം ഭേദമായി പുറത്തു വരുന്നകാഴ്ച എത്ര ആത്മവിശ്വാസം പകരുന്നു .അമേരിക്കൻ നാടക സംവിധായകൻ സന്ദർശക വിസാ കാലാവധി നീട്ടുകയായിരുന്നു അതിനു അദ്ദേഹം പറഞ്ഞ മറുപടി ഇവിടം സുരക്ഷിതമാണ് .നിലവിലെ സാഹചര്യത്തിൽ. ജന്മ നാടായ അമീരിക്കയെക്കാൾ?

ഇതെങ്ങിനെ സാധിച്ചു?

ഇൻഡ്യാ മഹാരാജ്യത്ത് കേരളമൊഴികെ മറ്റു സംസ്ഥാന ങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ആഹാരവും വെള്ളവും ലഭിക്കാതെ കൈകുട്ടികളുമായി കൊടിയ വേനലിൽ പാദരക്ഷപോലുമില്ലാതെ സ്വന്തം വീടുതേടി എത്ര ദൂരം എന്നറിയാതെ നടന്നു   തളർന്നു വീഴുന്ന കാഴ്ച നമ്മെ സങ്കടപ്പെടുത്തിയിട്ടുണ്ട്.

എന്താണ് ഇതിനു കാരണം?

ഇതേ സമയം ലക്ഷങ്ങൾ വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വയറുനിറയെ ആഹാരവും റേഷൻ കിറ്റുകളും നൽകുകയും അവരെ സ്വന്തം നാട്ടിലേക്ക് മാന്യമായി സമാധാനപരമായി സന്തോഷത്തോടെ നിറവയറുമായി യാത്രയാക്കി. 

ഇതെങ്ങനെ സാധിച്ചു?

ഇതിനെല്ലാം ഒരുത്തരം ലോകത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ശക്തിപ്പെടാത്ത ഒരു സംവിധാനം.

അതെ നമ്മുടെ പഞ്ചായത്തി രാജ് .വികേന്ദ്രീകൃത സംവിധാനം  വളരെ വലുതാണ് അതിൻ്റെ ശക്തി.നാം വിചാരിച്ചാൽ അതിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ കഴിയും.

നാം വിചാരിച്ചാൽ അതിനെ ഉപയോഗശൂന്യമാക്കാനും സാധിക്കും.നാടു പട്ടിണിയാവതിരിക്കാൻ ഉണർന്നു പ്രവർത്തിച്ച കുടുംബശ്രീ സംവിധാനവും നിലവിൽ രോഗ ബാധ സംശയിക്കുന്ന, നിരീക്ഷണത്തിലുള്ളവരെ അവരാറിയാതെ നിരീക്ഷിക്കുകയും ഹെൽത്ത് സംവിധാനത്തെ ശക്തിപ്പെടുത്തിയതിൽ ആശാ വളണ്ടിയർമാരും പഞ്ചായത്ത് മെമ്പർ മാരും ചെയ്ത സഹായം ചെറുതല്ല.

ഈ കോവിഡ് കാലത്ത് ഉണർന്നു പ്രവർത്തിച്ച എൻ്റെ സഹപ്രവർത്തകരും.ഉണർന്നു പ്രവർത്തിക്കാൻ പ്രചോദനം നൽകിയ ആസൂത്രണ അണിയറ സംവിധാനവും നമ്മുടെ ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനവും വളരെയേറെ  അഭിമാനന്ദനമർഹിക്കുന്നു. 

ബഹു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

കോവിഡ് 19 സ്ഥിതിവിവരം

ഇന്നത്തെ പരിശോധനാ ഫലം 29 പേര്‍ക്ക് പോസിറ്റീവാണ്. നെഗറ്റീവ് ഫലം ഇല്ല. കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ടുവീതം, എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായ 29 പേരില്‍ 21 പേര്‍ വിദേശങ്ങളില്‍നിന്ന് വന്നവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട് (ഹെല്‍ത്ത് വര്‍ക്കര്‍).

ഇതുവരെ 630 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 67,789 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 67,316 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 45,905 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 44,651 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5082 നെഗറ്റീവായിട്ടുണ്ട്. 29 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്ട്സ്പോട്ടുകള്‍ പുതുതായി വന്നു.

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ

മെയ് 31 വരെ കേന്ദ്ര ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇനി പറയുന്ന നിയന്ത്രണങ്ങള്‍ വരുത്തും. രാജ്യത്ത് പൊതുവായി അനുവദനീയമല്ലാത്ത വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.

സ്കൂളുകള്‍, കോളേജുകള്‍, മറ്റു ട്രെയിനിങ് കോച്ചിങ് സെന്‍ററുകള്‍ എന്നിവ അനുവദനീയമല്ല. എന്നാല്‍, ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും.

*ഇനി പറയുന്ന പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളോടുകൂടി അനുവദിക്കും*

ജില്ലയ്ക്കകത്തുള്ള ജല ഗതാഗതമുള്‍പ്പെടയുള്ള പൊതുഗതാഗതം (സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം ആളുകളെ മാത്രമെ അനുവദിക്കൂ. യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കുന്നതല്ല.)

അതത് ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം

*മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍:*

അന്തര്‍ ജില്ലാ യാത്രയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ കാര്യങ്ങള്‍ക്ക് യാത്രചെയ്യുന്നതിന് അനുമതി നല്‍കും. രാവിലെ 7 മുതല്‍ വൈകിട്ട് 7 മണിവരെയുള്ള യാത്രകള്‍ക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതിയാകും. കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.

ഇലക്ട്രീഷ്യന്മാര്‍, മറ്റു ടെക്നീഷ്യന്‍മാര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം.  സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ അനുമതി നേടിയിരിക്കണം (അവശ്യ സര്‍വ്വീസുകളില്‍ ജോലിചെയ്യുന്ന ജീവനകാര്‍ക്ക് ഇത് ബാധകമല്ല).

ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടര്‍/പൊലീസ് മേധാവിയില്‍ നിന്നും നേടേണ്ടതാണ്. എന്നാല്‍ ഹോട്ട്സ്പോട്ടുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.

അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തര്‍ജില്ലാ യാത്ര അനുവദിക്കും.

*വാഹനയാത്രകള്‍:*

സ്വകാര്യ വാഹനങ്ങള്‍, ടാക്സി ഉള്‍പ്പെടെ നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍.

ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.

ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും.

ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

വിവിധ സോണുകളിലെ കണ്ടയിന്‍മെന്‍റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകള്‍ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറന്‍റയിനില്‍ ഏര്‍പ്പെടേണ്ടതാണ്. എന്നാല്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍/സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര/ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെ പരമാവധി വീടുകളില്‍തന്നെ കഴിയേണ്ടതാണ്.

*വാണിജ്യ/ വ്യപാര/ സ്വകാര്യ സ്ഥാപനങ്ങള്‍:*

ഷോപ്പിങ് കോംപ്ലക്സുകളില്‍ (മാളുകള്‍ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ അമ്പതു ശതമാനം മാത്രം തുറന്നു പ്രവര്‍ത്തിക്കാം എന്നുള്ള വ്യവസ്ഥയില്‍ കടകള്‍ അനുവദിക്കും. ഏതേത് ദിവസങ്ങളില്‍ ഏതൊക്കെ തുറക്കണമെന്നത് അതത് ഷോപ്പിങ് കോംപ്ലക്സുകളിലെ കൂട്ടായ്മകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ അനുമതിയോടുകൂടി തീരുമാനിക്കണം.

എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം. ഒരു സമയത്ത് രണ്ടു പേരില്‍ കൂടുതല്‍ കാത്തു നില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍പലര്‍ക്കായി ഉപയാഗിക്കാന്‍ പാടില്ല. ഏറ്റവും നല്ലത് കസ്റ്റമര്‍ ടവ്വല്‍ കൊണ്ടുവരുന്നതാണ്. ഫോണില്‍ അപ്പോയിന്‍റ്മെന്‍റ് എടുക്കുന്ന സംവിധാനം പ്രോല്‍സാഹിപ്പിക്കണം.

റെസ്റ്റാറന്‍റുകളിലെ ടേക്ക് എവേ കൗണ്ടറുകളില്‍ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മണിമുതല്‍ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറി അനുവദിക്കും.

ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വ്വീസിനായി തുറക്കാവുന്നതാണ്. ബാറുകളില്‍ മദ്യ വിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധനകള്‍ ബാധകമാണ്.

ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബുകളില്‍ ഒരു സമയത്ത് 5 ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് മെമ്പര്‍മാര്‍ക്ക് മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ വഴിയുള്ള ബുക്കിങ്ങോ അനുയോജ്യമായ മറ്റു മാര്‍ഗങ്ങളോ ക്ലബുകള്‍ ഇതിനായി സ്വീകരിക്കണം. ക്ലബുകളില്‍ മെമ്പര്‍മാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല.

കള്ളു ഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാവുന്നതാണ്.

*സര്‍ക്കാര്‍ ഓഫീസുകള്‍/സ്ഥാപനങ്ങൾ*

എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേര്‍ ഹാജരാകേണ്ടതാണ്. ശേഷിക്കുന്ന ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ എത്തേണ്ടതുമാണ്. പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ദിവസമായിരിക്കും.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യില്‍ കരുതേണ്ടതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.

പരീക്ഷാ നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഉള്‍പ്പെടെ) പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല.

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

ഉല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അധിക സാമ്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.

വിവാഹം,മരണാനന്തര ചടങ്ങുകൾ

വിവാഹച്ചടങ്ങുകള്‍ പരമാവധി 50 ആള്‍ക്കാരെ വച്ചും അനുബന്ധ ചടങ്ങുകള്‍ പരമാവധി 10 പേരെ വച്ചും മാത്രം നടത്തേണ്ടതാണ്.

മരണാനന്തര ചടങ്ങുകള്‍ പരമാവധി 20 ആള്‍ക്കാരെ വെച്ചുമാത്രം നടത്തേണ്ടതാണ്.

*പൊതുവായ വ്യവസ്ഥകള്‍*

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഊര്‍ജിതമായി നടത്തേണ്ടതാണ്. കടകളിലും, ബാര്‍ബര്‍ഷോപ്പുകള്‍ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്‍റെ ഉപയോഗം കൃത്യമായി ഉറപ്പാക്കേണ്ടതാണ്.

അടഞ്ഞു കിടന്ന സ്ഥാപനങ്ങള്‍ ശുചിയാക്കിയശേഷം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ മതിയാകും.

അനുവദനീയമായ എല്ലാ പ്രവര്‍ത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റര്‍) പാലിച്ച് മാത്രമെ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ.

അനുവദനീയമല്ലാത്ത രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനായി സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകള്‍ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാന്‍ സാധിക്കാത്തവരുടെ രാത്രിയാത്രകള്‍ ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല.

സ്വര്‍ണ്ണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പര്‍ശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ പാലിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഉത്തരവിലുണ്ട്.

തുടര്‍ പ്രവര്‍ത്തനം ആവശ്യമായ നിര്‍മാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും.

ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.

ആരാധനയുടെ ഭാഗമായി കര്‍മ്മങ്ങളും ആചാരങ്ങളും നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം.

പ്രഭാത നടത്തം/സൈക്ലിങ് എന്നിവ അനുവദിക്കാവുന്നതാണ്.

മറ്റ് അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ അധികാരികളുടെ/പൊലീസ് വകുപ്പിന്‍റെ പാസ്സിന്‍റെ അടിസ്ഥാനത്തില്‍ മാത്രമെ ഞായറാഴ്ചകളില്‍ യാത്രചെയ്യാന്‍ പാടുള്ളൂ.

എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുപരിയായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.

നിയമ ലംഘനം 

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005ലെ ദുരന്തനിവാരണ നിയമത്തിന്‍റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ 188-ാം വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയനാകേണ്ടിവരും. നിര്‍വ്വഹണച്ചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടതാണ്.

*ട്രെയിന്‍ സര്‍വ്വീസ്*

മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഞ്ചാബ്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

ഒരു സംസ്ഥാനത്തു നിന്നും അല്ലെങ്കില്‍ ഒരു പ്രത്യേക സ്റ്റേഷനില്‍ നിന്നും 1200 യാത്രക്കാര്‍ ആകുന്ന മുറയ്ക്കാണ് റെയില്‍വെ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നത്. പുറപ്പെടുന്ന സംസ്ഥാനത്ത് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആവശ്യമെങ്കില്‍ ഒരു സ്റ്റോപ്പുകൂടി അനുവദിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്പെഷ്യല്‍ ട്രെയിനില്‍ യാത്രാ സൗകര്യം ഉറപ്പുവരുത്താന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് registernorkaroots.org എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാര്‍ജ് ഓണ്‍ലൈനായി നല്‍കാം. ഇപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രെയിന്‍ യാത്ര തീരുമാനിച്ചുകഴിഞ്ഞാല്‍ വിശദാംശങ്ങള്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. ഇത് സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള പാസ്സായും കണക്കാക്കുന്നതാണ്.

മാസ്ക്

പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കും. ഗ്രാമീണമേഖലയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്‍റെ കാമ്പെയിനിന്‍റെ ഭാഗമായി മാസ്ക് സൗജന്യമായി വിതരണം ചെയ്യും.

മാസ്ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

*ബസ് ചാര്‍ജ്*

സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്ന ഘട്ടത്തില്‍ സ്റ്റേജ് ഗ്യാരേജുകളുടെ (റൂട്ട് ബസ്) വാഹനനികുതി പൂര്‍ണമായും ഒഴിവാക്കും. ആ കാലയളവിലേക്ക് മിനിമം ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കും. കിലോമീറ്ററിന് 70 പൈസ എന്നത് 1.10 പൈസയാകും. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍ പരിഷ്കരിച്ച ചാര്‍ജിന്‍റെ പകുതി നല്‍കിയാല്‍ മതി. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കും.

*കാലാവസ്ഥ*

ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

*'സുഭിക്ഷ കേരളം*

ഭക്ഷ്യസ്വയം പര്യാപ്തത ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി വിവരശേഖരം നടത്താന്‍ കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചു. ജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സമയബന്ധിതമായി കൈമാറുന്നതിനാണ് പോര്‍ട്ടല്‍. www.aims.kerala.gov.in/subhikshakeralam  എന്നതാണ് പോര്‍ട്ടല്‍ വിലാസം.

*സഹായം*

തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷീക രംഗത്തെ സര്‍ക്കാര്‍ ആഹ്വാനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തണ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ അറിയിച്ചു. കാര്‍ഷിക വ്യാവസായിക മേഖലയിക്കേറ്റ തിരിച്ചടി മറികടക്കാന്‍ ഒരു സംയോജിത ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. അവസരോചിതമായ വാരപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ രൂപത 3,95,28,570 രൂപയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മെത്രാപ്പോലീത്ത അറിയിച്ചു.

ഫെഡറല്‍ ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസ്, കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് 13.44 ലക്ഷം രൂപ സംഭാവന നല്‍കി.