Tuesday, March 31, 2020

വീഡിയോ കോൺഫറൻസ് 01-04-2020

1. റിപ്പോർട്ടുകളിലെ ഡാറ്റാ എൻട്രിയിലെ കൃത്യത ഉറപ്പു വരുത്തണം. റിപ്പോർട്ടിംഗ് ടീമിന്റെ കാര്യക്ഷമത ഉറപ്പു വരുത്തണം.

 2. സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് ഭക്ഷ്യധാന്യം വാങ്ങണം. സ്കൂളുകളിൽ മിച്ചമുള്ള അരി കൃത്യമായി അകൗണ്ട് ചെയ്ത് ഉപയോഗപ്പെടുത്തണം.

 3. കമ്മ്യൂണിറ്റി കിച്ചണിൽ ആൾക്കൂട്ടം ഒഴിവാക്കണം.പ്രവർത്തകരെ പരിമിതപെടുത്താനും തമ്മിൽ അകലം പാലിക്കാനും ശ്രദ്ധിക്കണം.

 4. പാസ് ലിസ്റ്റ് പരിശോധിക്കണം.അവർ ആക്ടീവ് വളണ്ടിയർമാരാണെന്ന് ഉറപ്പുവരുത്തണം.

 5. ഹോം ഐസൊലേഷൻ Ur L ഡാറ്റാ എൻട്രി. - ഇരട്ടിപ്പ് ഒഴിവാക്കണം എല്ലാ വാർഡിലും ഇന്ന് പൂർത്തിയാക്കണം.

 6. പദ്ധതി നിർവ്വഹണം, നികുതി ശേഖരണം - എന്നീ വിഷയങ്ങളിൽ മികവ് പുലർത്തിയതിന് പഞ്ചായത്തുകളെ അഭിനന്ദിച്ചു.

 7. കമ്യൂണിറ്റി കിച്ചൺ ഭക്ഷണം വിതരണം നടത്തിയ വിവരങ്ങൾ.ലേബർ ക്യാമ്പിൽ കൊടുത്ത വിവരങ്ങൾ 'പച്ചക്കറിയും ധാന്യങ്ങളും സംഭരിച്ച വിവരങ്ങളും ഉച്ചയ്ക്ക് 04.00 മണിക്ക് മുമ്പ് വിവരം PAU മുഖാന്തിരം അറിയിക്കണം.

 8. നാല് സെക്രട്ടറിമാരെ പോസ്റ്റ് ചെയ്തു.മൂന്ന് ദിവസങ്ങൾക്കകം ജോലിക്ക് ഹാജരായിട്ടില്ലെങ്കിൽ അറിയിക്കണം.

 9. AS, JS ,HC, എന്നിവരുടെ ഹാജരില്ലായ്മ ഉടൻ റിപ്പോർട്ട് ചെയ്യണം.

No comments:

Post a Comment